കവി, കഥാകൃത്ത്,
നാടക കൃത്ത്,സംവിധായകൻ.
എറണാകുളം ജില്ലയിലെ ചെറായി സ്വദേശി.
ഇപ്പോൾ,അങ്കമാലിയിൽ സ്ഥിര താമസം.
Mob. 97456 40456.
ഒരുവരിക്കഥ:
" തിരിച്ചറിവ് "
- മോഹൻ ചെറായി.
വളവിനിപ്പുറത്തുള്ള റെയിൽപാളത്തിൽ കാതമർത്തി ട്രെയിൻ വരുന്നുണ്ടോയെന്നു പരിശോധിച്ചവന്റെ കഴുത്തിലൂടെ ട്രെയിൻ കടന്നുപോയപ്പോഴാണ് തല തിരിച്ചറിഞ്ഞത് , ഇടക്കാലത്തു ബധിരനായിപ്പോയ ഒരാളുടെ സ്വന്തമാണു താനെന്ന്.........!!
----------0----------
കവിത
" നാമം"
കർത്താവിനോട്
കർമ്മം ചോദിച്ചു:
"ഇപ്പോൾ
ക്രിയ ഒന്നുമില്ലേ ?"
നിരാശയോടെ
താഴോട്ടു നോക്കി
കർത്താവ്
മണലിൽ എന്തോ
വരച്ചു കൊണ്ടിരുന്നു...
പിന്നെ മുഖമുയർത്തി
ദു:ഖത്തോടെ പറഞ്ഞു:
" ഇപ്പോൾ
എല്ലാവർക്കും
നാമം മാത്രം മതി !"
*********************
കവിത
" തിരക്ക് "
വായുവേഗത്തിലോടുന്ന ബൈക്കിതിൽ
വായുഗുളികക്കു പോകും തലമുറ
വായുകിട്ടാതെ ജീവിതപ്പാതയിൽ
വായ് പിളർന്നു കിടക്കുന്നു കഷ്ടമേ !
വാതായനങ്ങൾ തുറക്കാത്ത മനസ്സുമായ്
വാതുവച്ചു നടത്തുമീ മത്സരം
വാ വിട്ടു കരയുന്ന മാതാപിതാക്കളെ
വഴിതന്നെയാധാരമാക്കുന്നു കുട്ടികൾ!!
ബന്ധുക്കൾ ശത്രുക്കളേതുമില്ലാത്തൊരു
ബന്ധങ്ങളേതും തിരിയാത്ത പുതുമുറ
കഴിവിതേറെ പുലർത്തുന്നുവെങ്കിലും
കിഴിവു കാട്ടുന്നു ജന്മബന്ധങ്ങളിൽ....
സംസ്കാരലേശവും തൊട്ടുതീണ്ടാത്തൊരു
"സംസാര മാതൃക" വാർത്തെടുക്കുന്നവർ
ഒന്നു ലോകം തിരിഞ്ഞുവന്നീടവേ
വന്നു ചേർന്നിടും ഒരു നിലവിളിയുമായ് !!
************************
കവിത
"ആഗോള സാധ്യതകൾ "
വിൽപ്പനയ്ക്കോരോരോ -
സാധ്യത കാണുന്ന
വിപണനക്കാരന്റെ ഭാരതദർശനം ഭാരതദർശനം അല്ലിതു നാടിനെ
പാടേ ഗ്രസിച്ചൊരു മാരണ ദംശനം
എന്തുമേ വിറ്റിടാം വാങ്ങിടാനാളുകൾ ക്രയവിക്രയത്തിന്റെ ആഗോള സാധ്യത വിററിടാൻ വാങ്ങിടാൻ മാനം തുറക്കുന്നു
വിക്രമ വീരർ വിലസുന്ന മേഖല
സ്ഥാവരമെന്തിന് ജംഗമം വേണ്ടിനി
സ്ഥാവര ജംഗമമാകവേ വിറ്റിടാം
മാനസം വിറ്റിടാം മസിലുകൾ വിറ്റിടാം
മാനാഭിമാനങ്ങളൊക്കെയും വിറ്റിടാം
വൃഥാവിൽ മേവുന്ന ഒരു വൃക്കയേകിടാം
വലിയോരു കരളിന്റെ പകുതിയും നൽകിടാം
കണ്ണുകൾ, കാതുകൾ, കൈകാലുകൾ പിന്നെ
ദ്വയമായ് പിറന്നതിൽ അദ്വൈത സാധ്യത
വിക്രിയയേറെ നടക്കും ദശാന്തരേ
ക്രയശേഷി വീണ്ടുമേ ശുഷ്കമായീടവേ
അഷ്ടിക്കു വേണ്ടി പരതുന്നു ചുറ്റിലും
ദൃഷ്ടിയുടക്കുന്നൂ ഭാര്യയിൽ മക്കളിൽ!
കുട്ടിയെ തട്ടിടാം , ഭാര്യയെ മാറ്റിടാം വാടകക്കേകിടാം ഗർഭപാത്രങ്ങളെ
കുട്ടികൾ പെണ്ണെങ്കിൽ കൂട്ടമായ് വിറ്റിടാം
കുട്ടനാണെങ്കിലോ ഗുണ്ടയായ് മാറ്റിടാം
മാതാപിതാക്കളെ ആകവേ തട്ടിടാം
"മാ നിഷാദാ"പാടാൻ മാമുനിമാരില്ല !!
വിഷണ്ണനാകുന്നൂ പുരുഷജന്മത്തിനാൽ
ഷണ്ഡതയേകണോ -
തേനും വയമ്പുമായ് ?
സാധ്യതയങ്ങനെയേറും കാലാന്തരേ സാധ്യതയെത്തുന്നു പാനപാത്രങ്ങളിൽ വന്നുദിക്കാൻ മടിക്കുന്ന സൂര്യന്
നിന്നു നേർന്നിടാം ഇന്ത്യന്റെ സ്വാഗതം!
*************
Invited by: Noyal Raj
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 20, 2023 | 584 | -1 | -0.2% |
August 28, 2022 | 585 | -2 | -0.4% |
July 22, 2022 | 587 | -1 | -0.2% |
June 15, 2022 | 588 | -4 | -0.7% |
March 31, 2022 | 592 | -4 | -0.7% |
February 02, 2022 | 596 | +15 | +2.6% |
December 26, 2021 | 581 | +33 | +6.1% |
November 18, 2021 | 548 | +26 | +5.0% |