ആകാംക്ഷ
ഓരോ മരണത്തിനും
പിന്നിലെ
കാരണം തിരയുന്ന
ചിലരുണ്ട്.
കാരണമറിയുമ്പോൾ
അവരുടെ
ശ്രദ്ധയില്ലായ്മയെക്കുറിച്ച്
വാതോരാതെ പറയുമവർ
പിന്നെ അതേക്കുറിച്ച്
തനിക്കെല്ലാം അറിയാമെന്ന്,
അനുഭവമെന്ന മട്ടിൽ
വിശദീകരിക്കുമവർ.
ആ അനുഭവത്തെ
മുൻനിർത്തി
അങ്ങനെ ചെയ്യാതിരുന്നതു-
കൊണ്ടൊന്ന് മാത്രമാണ്
ഇങ്ങനെ സംഭവിച്ചതെന്ന്
വിധിയെഴുതുകകൂടി ചെയ്യും.
ഇനി കാരണമറി-
ഞ്ഞില്ലേൽത്തന്നെ
പുതിയ പുതിയ
കാരണങ്ങളുണ്ടാക്കി,
അതിന്
വ്യാഖ്യാനങ്ങൾ ചമച്ച്
ചർച്ച തുടരുമവർ.
ജീവനോടിരിക്കുമ്പോൾ
കേൾക്കാതിരുന്ന
(കാണാതിരുന്ന)
ഈ ആകാംക്ഷകളെ നോക്കി
കൂട്ടിരു(രിക്കു)ന്നവർ
കൊഞ്ഞനം കുത്തിപ്പോവുന്നുണ്ടാവണം...
©️ ഗിജി ശ്രീശൈലം
Invited by: Arun Mohan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 02, 2024 | 143 | +6 | +4.4% |
July 19, 2023 | 137 | +5 | +3.8% |
October 25, 2022 | 132 | +5 | +4.0% |
August 23, 2022 | 127 | +1 | +0.8% |
July 17, 2022 | 126 | +1 | +0.8% |
June 10, 2022 | 125 | +4 | +3.4% |
May 03, 2022 | 121 | +6 | +5.3% |
March 26, 2022 | 115 | +1 | +0.9% |
January 27, 2022 | 114 | +2 | +1.8% |
December 21, 2021 | 112 | +1 | +1.0% |