MBA, MA (journalism&Mass comm.)
Love music,reading,drama
Wrote stories,poems,plays
Quite optimistic
@mumbai
9326127587
ഇനി എങ്ങോട്ട്...?
- സുരേഷ് വർമ
ദേ..ഇതാണ് വഴി .
നേരെ പോയാ,
ഒരു വാകമരം
അതിന്റെയരികിൽ
പൂവള്ളികള്‍ വളച്ചിട്ട
ഒരു വലിയ ഗേറ്റ്
അതിലൂടെ അകത്തേക്ക്..
ഉള്ളകം നിറയെ പൂക്കളാ..
നന്ത്യാര്‍വട്ടം, കോളാമ്പി
പോന്നരളി, നീലച്ചോരയുള്ള
ശംഖുപുഷ്പം.
ഒരൊറ്റ ചുവന്ന പൂ
പോലും കാണില്ല..
ആര്യവേപ്പ, രയാല്, പേരാല്
പൂവില്ലാ ശീലാന്തി, തേന്മാവ്, കാഞ്ഞിരം..
തണുതണുത്ത ചെറുകാറ്റിനെ
ചന്ദനഗന്ധം ഉമ്മവെച്ചു
പുണരുന്നുണ്ടാകും
ഇനി മുഖ്യാതിഥി
മുന്നില്‍ തന്നെ വേണം
ധർമ്മണ്ണന്റെ പുസ്തകത്തില്‍
പേര്‍-വിലാസമെഴുതി ഇനി
മുന്നോട്ടു പോകാം
ധർമ്മണ്ണന്‍ മുഖം നോക്കാതെ
ചെരുപ്പൂരി, കൈകൂപ്പി
തല കുമ്പിട്ടു വരവേല്‍ക്കും..
കല്‍പ്പടവുകള്‍ സൂക്ഷിച്ചു കയറണം
അവിടെയാണ് ആഗതന്റെ ഇരുമ്പ് കട്ടില്‍
ഇരട്ടക്കട്ടിലിനായി പിടിവാശി വേണ്ട
അത് കിട്ടില്ല
ഇവിടെ ഇണയ്ക്ക് പ്രവേശനവുമില്ല.
അതിഥിക്ക് അന്നവും പാനവും
ഇവിടെയെത്തും..
അപ്പോഴും ധർമ്മണ്ണന്‍ പറയു
അപ്പുറത്തുള്ള കൂട് കൂടി ഒന്ന് കണ്ടു വരൂ .
അവിടെ വിറകു വേണ്ടാ
സഹായികള്‍ വേണ്ട..
ചന്ദനവും ദർഭയും വേണ്ടാ
ശ്ശ്... ഒരു കൊച്ചു സീൽക്കാരം മാത്രം
ചാരപ്പെടാത്ത നെഞ്ചിൻ കോലുകളും
ഭസ്മവും കുരിയറില്‍
കുടുംബത്തെത്തും..
എങ്കില്‍ അതുമതിയെന്നു
നനഞ്ഞൊട്ടി, കുടമെറിഞ്ഞ് പുത്രന്‍..
രാത്രിയില്‍ ഒരു ഫ്ലൈറ്റ് ണ്ട് ..
നിങ്ങളും ക്ഷീണിച്ചില്ലേ ..?
ഇനി നന്നായൊന്നു 'കൂടുക തന്നെ.
ഒരാള്‍ മാത്രം ബാക്കി
അശരീരി ചിലമ്പുന്നു ...
" ഇനി ഞാന്‍ എങ്ങോട്ട്...??"
*
Invited by: പല്ലശ്ശന സന്തോഷ്
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 30, 2024 | 566 | +25 | +4.7% |
July 18, 2023 | 541 | -1 | -0.2% |
October 21, 2022 | 542 | +5 | +1.0% |
August 21, 2022 | 537 | -2 | -0.4% |
July 15, 2022 | 539 | +3 | +0.6% |
June 08, 2022 | 536 | +9 | +1.8% |
May 01, 2022 | 527 | +47 | +9.8% |
March 24, 2022 | 480 | +28 | +6.2% |
January 25, 2022 | 452 | +40 | +9.8% |
December 19, 2021 | 412 | +42 | +11.4% |