ഒറ്റക്കിരിക്കാൻ പേടിയാണ്.
അന്നും,ഇന്നും....!!
ഒറ്റക്കിക്കുമ്പോൾ ഉറക്കെ ചിരിക്കും.
ഉറക്കെ വർത്തമാനിക്കും.
ഒറ്റപ്പെടൽ അറിയരുത്.
ഞാൻ ഒറ്റെക്കാണെന്ന്.
അങ്ങനെ,,
ചിരിച്ചും കളിച്ചും.
ഞാൻ ഒറ്റപ്പെടലിനെ തോപ്പിക്കും.
തോറ്റ " ഒറ്റ"
ഒറ്റക്ക്......
ഓടിപോകും,.....
പിന്നെ.
പാത്തും,പതുങ്ങിയും തിരികെ വരും.
ഒറ്റക്ക് ആരുമില്ല.
"നിന്റെ നിഴലല്ലെ ഞാൻ"
ഒറ്റ കൊഞ്ചും .
വെളിച്ചം മങ്ങുമ്പോൾ.
നിഴലുപോലെ നീണ്ട് മെലിഞ്ഞ്.
ഒറ്റ ഇല്ലാതാകും.....!!
ഇരുട്ടത്ത് ഞാൻ പൊള്ളയാകും.
ഒരു വിളക്ക് പോലും തെളിക്കാതെ,
ഒറ്റെ......!! ഒറ്റെ......!!
എന്ന് നീട്ടിവിളിച്ച്.
രാത്രി മുഴുവനും ഞാൻ തിരക്കും.
അവസാനം.
ഞാനും,
ആഞ്ഞിലിമൂടിലെ കൂമനും.
രാവെളുക്കുവോളം ഒറ്റക്കിരിക്കും.
---------**--------
ഒരിക്കൽ,....
അന്ധൻ ബധിരനോട് പറഞ്ഞത്.
കാഴ്ച്ചകളൊക്കെ
കേൾവിപ്പെടുത്തണമെന്നാണ്.
പക്ഷെ...
ബധിരൻ അന്ധനോട് പറഞ്ഞതാകട്ടെ i
കേൾവികളൊക്കെയും കാഴ്ചപ്പെടുത്താനായിരുന്നു.
മൂകൻ സ്വയം പറഞ്ഞത്
കണ്ടതും,കേട്ടതും മിണ്ടാതിരിപ്പത്
മിണ്ടുവതെങ്ങനെയെങ്ങനെയെന്നാണ്.
എന്നാൽ.
ശബ്‍ദത്തിനായി ചെവികൂർപ്പിച്ച് ബധിരനും.
കാഴ്ചക്കായി കണ്ണ്നേർപ്പിച്ച അന്ധനും.
സ്വയം ആവിഷ്കരിച്ചു കൊണ്ടിരുന്നതാൽ.
ഒന്നും കണ്ടതുമില്ല,കേട്ടതുമില്ല.
എല്ലാം കണ്ടതും കേട്ടതുമായ ഊമയാകട്ടെ തന്റെ ശബ്ദമില്ലായ്യ്മ്മ ശബ്ദമാക്കി.
മനോരാജ്യം പുൽകി തൃപ്ത്തനായി..
''ഞാനും തൃപ്ത്തനാണ് '' ⬛️🟥⬛️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 17, 2024 | 11 | 0 | 0.0% |
July 14, 2023 | 11 | +4 | +57.2% |
March 13, 2022 | 7 | +1 | +16.7% |
January 15, 2022 | 6 | -1 | -14.3% |
December 08, 2021 | 7 | +3 | +75.0% |