അമ്മ
കുഞ്ഞൊരു വീടാണ്
അതിനുള്ളിൽ വല്യൊരു കാടാണ്
പാടവരമ്പിലെ
ഞാഞ്ഞൂലിന്റെ
വീടിനെയെടുത്തു
കുഴച്ചുണ്ടാക്കിയൊരു
'മണ്ണാന ',
ഇല്ലാത്ത കാട് തേടി
മദം പൊട്ടി
ഒറ്റയ്ക്കലഞ്ഞു തിരിയും.
മണ്ണല്ലേ?
ഒലിച്ചു പോകില്ലേ?
കാൽച്ചുവട്ടീന്നൊരു
ശരീരം മണ്ണങ്ങോട്ട്
ഒലിച്ചു പോയി.
ഇല്ലാത്ത
കാട് തേടുന്നൊരു
വരണ്ടുണങ്ങിയ പുഴ
ബാക്കിയാകും..
പുക ബാക്കിയാകും..
ചാരം ബാക്കിയാകും..
ഞാൻ ബാക്കിയാകും.
Invited by: Sannya Santhosh
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 27, 2022 | 458 | +9 | +2.1% |
April 19, 2022 | 449 | +44 | +10.9% |
March 11, 2022 | 405 | +23 | +6.1% |
January 13, 2022 | 382 | +27 | +7.7% |
December 06, 2021 | 355 | +48 | +15.7% |