shyma shas on Clubhouse

Updated: Jul 4, 2023
shyma shas Clubhouse
883 Followers
146 Following
Jun 11, 2021 Registered
@shymashas Username

Bio

🇮🇳Teacher
Interested in teaching and travelling... I love music, painting, reading, Gardening...
Interested in technology...
I love friendship....
മൗനം ശൂന്യതയല്ല മറിച്ച് ആഴമേറിയ ഉത്തരങ്ങളാണ്..
മൗനം വാചാലമാകുന്നത് മനസ്സുകൾ തമ്മിൽ വാചാലമാകുമ്പോഴാണ് ...
വാചാലമാകുന്ന മനസ്സുകൾ മൗനമാകുന്നതും മനസ്സുകളുടെ ആഗ്രഹം മൂലം തന്നെ :


🌱കൊഴിയാതിരിക്കാൻ പറ്റില്ലന്നറിഞ്ഞിട്ടും ശിശിരത്തിൽ മരത്തിനോടൊട്ടിപ്പിടിച്ചിരിക്കുന്ന ഇല പോലെയാണ് ചില ബന്ധങ്ങൾ '🌳

പ്രണയം ...
💞💞മനസ്സുകൾ തമ്മിൽ എവിടെ കഥ പറയുന്നുവോ അവിടെയാണ് പ്രണയം
കാതുകൾ തമ്മിൽ എവിടെ കേൾക്കാതെ കേൾക്കുന്നുവോ അവിടെയാണ് പ്രണയം
കണ്ണുകൾ തമ്മിൽ എവിടെ കാണാതെ കാണുന്നുവോ അവിടെയാണ് പ്രണയം
ഒരച്ഛന്റെ വാത്സ്യല്ല്യവും ഒരേട്ടന്റെ കരുതലുമെവിടെയുണ്ടാവുന്നുവോ അവിടെയും പ്രണയം

അവൻ കേൾക്കാൻ കൊതിച്ചതും അവൾ പറയാതെ പറഞ്ഞതും ഒന്നായിരുന്നു💝💝

🌻sometimes silence is the best friend. Because it will never leave you, it will not betrays..

മഴ
🌧️🌧️🌧️🌧️🌧️🌧️🌧️🌧️
മഴക്ക് എന്തൊക്കെ ഭാവങ്ങളാണെന്നോ ...
രാവോ പകലോ എന്തന്നറിയാതെ കടന്നു വരുന്ന മഴ ചിലപ്പോൾ അനുഭൂതി പൂക്കുമാറു മനസ്സിനെ തൊട്ടുണർത്തുന്നു.
വൈകുന്നേരങ്ങളിലെ അലസതയിൽ ജനാല അഴികളിലൂടെ ഇളം തെന്നലിന്റെ മൂളിപ്പാട്ടുമായി വരുന്ന മഴ മനസ്സിലെ ആഴങ്ങളിൽ ആരോടു പറയാത്ത ചില നൊമ്പരങ്ങളെ തൊട്ടുണർത്തുന്നു. ചിലപ്പോൾ അത് പ്രണയമാവാം കാത്തിരിപ്പാകാം ചില സൗഹൃദത്തിന്റെ ആഴങ്ങളിലെ പേരറിയാത്തൊരു നൊമ്പരമാകാം ആ മഴനൂലുകൾക്കിടയിലൂടെ കാണാൻ കഴിയുക. അപ്പോൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു ഒരിക്കലും കാണാൻ പറ്റാത്ത ആരേയോ അല്ലേൽ പ്രതീക്ഷ തരുന്ന ഏതോ കിനാവാകാം ..
ഇളം തെന്നലുമായി വന്നു വേനൽ പുതുമഴ മണ്ണിലലിയുമ്പോൾ മണ്ണിൻ പുതുമണം ഒരു നിശ്വാസമായ് എന്നെ തൊട്ടുണർത്തുന്നു.
മഴ മുത്തുതുള്ളികൾ തൻ കിലുക്കം ഒരു സംഗീതമായി എന്നിലലിയുമ്പോൾ നഷ്ടവസന്തം തിരികെ കിട്ടിയത് പോലെ ....
മനസ്സിനും മിഴികൾക്കും കുളിരേകും ചാറ്റൽ മഴ നനയുമ്പോൾ മനസ്സിനെ ആരോ സ്പർശിക്കന്നത് പോലെ.. അത് അവനാകാം അവന്റെ നനുത്ത കൈകളാവാം...
shyma.

ജീവിതമാകുന്ന ഈ ഒഴുക്കിന്റെ സായാഹ്ന വേളയിലെങ്കിലും ഒരു യാത്ര പോവണം ....
ആരും കാണാത്ത ആരുമറിയാതെ
പ്രകൃതിയുടെ മടിത്തട്ടിലൂടെ അസ്തമയ സൂര്യന്റെ മനോഹാരിത ആസ്വദിച്ച് ...
നിറഞ്ഞ മനസ്സോടെ പ്രശ്നങ്ങളെല്ലാം ഇറക്കി വെച്ച് എപ്പോഴും കൂടെ ഉണ്ടായിരുന്ന
തണലായിരുന്ന , താങ്ങായിരുന്ന ഒരാളുടെ കൂടെ കൈകൾ പിടിച്ച് അങ്ങ് ദൂരെ വിശാലമായ ഈ ഭൂമിയിലൂടെ ..

💞💞ഒരു കുടയിൽ ഒരാൾക്കുകൂടി നിൽക്കാമെങ്കിൽ മഴ ഒരു സംഗീതമാകും -----
ഒരു തണലിൽ ഒരാൾക്കുകൂടി ഇടം കൊടുത്താൽ വെയിൽ നിലാവാകും...
മനസ്സിലെ ഇത്തിരി ഇടം മണ്ണിലെ ഒത്തിരി ഇടമാകും: ..
മനസ്സ് ഒരാകാശ കുടയാകും... നക്ഷത്രങ്ങൾ നമുക്ക് മേൽ പ്രകാശം ചൊരിയും💗💗

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 04, 2023 883 -4 -0.5%
July 06, 2022 887 +2 +0.3%
May 30, 2022 885 -5 -0.6%
April 22, 2022 890 +1 +0.2%
March 14, 2022 889 +29 +3.4%
January 16, 2022 860 +6 +0.8%
December 09, 2021 854 +39 +4.8%
November 01, 2021 815 +120 +17.3%
September 25, 2021 695 +548 +372.8%

Charts

Member of

More Clubhouse users