🔥Principal ( KHMV),
🔥എഴുത്ത് :- കവിത, കഥ....
🔥ഇന്ത്യയിൽ ആദ്യമായി ദൂരദർശനിലൂടെ ഹിന്ദി ഒപ്പന ചെയ്തു.
🔥2018-ൽ പോൾനാഥ് മെമ്മോറിയൽ ഗുഡ് ടീച്ചർ അവാർഡ് സ്വീകരിച്ചു.
🌹കവിത🌹
🌹🔥ഒരു തരി തീപ്പൊരി 🔥🌹
--------------------
മൊബൈൽ കരയുന്നു
ചെന്നു തോണ്ടിനോക്കി
അങ്ങേ കരയിൽ നിന്നും
സ്ഫുട മധുരമൊഴി
എന്റെ പിൻ തലമുറക്ക്
ഓക്സിജൻ നല്കിയതല്ലേ...
ആൽമരം അങ്ങന്യാ...
വണങ്ങി!...
അറ്റുപോകാറായ ജീവനെ --
കാത്തതല്ലേ.
പിന്നെയോ?
തുടരെ വിളിമാത്രം
രാത്രിയെന്നോ പകലെന്നോ
ഓർക്കാതെയോ ഓർത്തിട്ടോ?
വീഡിയോ കാൾ, വാട്സാപ്പിലെ ഒത്തുചേരൽ
നിർത്താതെയുള്ള ശരംതൊടുക്കൽ.
കൊട്ടിയടച്ചതായിരുന്നു ആ കലവറ
ഒഴുകിയ പ്രണയം
തടയണ കെട്ടി തടഞ്ഞവൾ!.
കാലം കാവലാളായി
പ്രണയത്തിൽ പാടകെട്ടി
കൊട്ടിയടച്ചതല്ലേ
പാട കെട്ടാതിരിക്കുമോ?
കെട്ടിക്കിടന്നതല്ലേ?
തടയണ പൊട്ടിച്ചവൻ കേമൻ
കെങ്കേമൻ.
കെട്ടെങ്ങനെ പൊട്ടി?!
വാക്കല്ലെ....
കെമിക്കൽ ചേർന്നതാവാം
ഇപ്പോഴാ വിളിയില്ല
പകലോ രാത്രിയോ
ഓൺലൈനിൽ കാണുന്നില്ല.
പ്രണയത്തിൽ പ്രളയജലം-- വരുമോ?
ഭയമാകുന്നു...
പറയാനൊക്കാതെ
യാഗാഗ്നിയായി മാറുമോ? എന്നൊരു ശങ്ക
കത്തിചാമ്പലാകുമൊ ?
എങ്കിൽ ചാരമായേനെ
ഒന്നുമറിയേണ്ടല്ലോ
ഓർമ്മകൾ കലപില -- കൂട്ടില്ലല്ലോ
അപ്പോഴും ആ ചാരത്തിൽ
ഒരുതരി തീപ്പൊരി
അണയാൻ കൂട്ടാക്കാതെ
ആളിത്തെളിയാൻ കാത്തുകാത്ത്...
🌹🔥 🔥🌹 🌹🔥 🌹🔥
Invited by: Premsankar Anthikad
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 08, 2023 | 203 | +2 | +1.0% |
January 23, 2023 | 201 | +2 | +1.1% |
July 02, 2022 | 199 | -2 | -1.0% |
March 10, 2022 | 201 | +3 | +1.6% |
September 21, 2021 | 198 | +129 | +187.0% |