Writer, Teacher, എഞ്ചിനീയറിംഗ് പഠിച്ചിട്ടുണ്ട് ന്ന് മാത്രം
Author of a book : Bhakki vechorurula ( poetry )
Purogamana kala sahithya sangam kerala state council member
Facebook/insta : Premsankar andhikad
Whats app: 8129959866
മനോഹരമായ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കലേ
ഞാൻ മരിച്ചു പോകുന്നു
പുലർകാല ആരവത്തിലോ
അപരാഹ്ന ശോണിമയിലോ
രാവിന്റെ നിശബ്ദതയിലോ
സമയമറിയാതെ കാലമറിയാതെ
ഞാൻ മരിച്ചു പോകുന്നു
മുറിക്കുള്ളിലെ എന്റെ മരണത്തിന്റെ
നിശബ്ദമായ ആഘോഷമറിഞ്ഞ്
കൂട്ടുകാരെത്തുന്നു
തണുത്ത നാഡികൾ തൊട്ടുനോക്കിയവർ
മുഖത്തോട് മുഖം നോക്കുന്നു
പോയീട്ടാ അവൻ
എന്നവർ പറയുന്നത് ഞാൻ ചത്ത് കിടന്ന് കേൾക്കുന്നു
എന്നിട്ടവർ ഓടും
മൊബൈൽ ഫ്രീസറിനൊരാൾ
ജനറേറ്ററിൽ പെട്രോൾ വാങ്ങാനൊരാൾ
ചിരിച്ചു നിൽക്കുന്ന പാസ്പോർട്ട് സൈസ് ഫോട്ടോക്കായി വേറൊരാൾ
ഫ്ലക്സടിക്കാൻ മറ്റൊരാൾ
അങ്ങനെ പരസ്പരം ജോലികൾ പരസ്പരം പങ്കു വെച്ച്
അവർ ഓടി തുടങ്ങും
പിന്നെ വിവിധയിനം കരച്ചിലുകൾ
പെങ്ങൾ എണ്ണി പറക്കി കരച്ചിൽ
ആരെങ്കിലും വന്നാൽ
ചത്ത എന്നോട് എണീറ്റിരിക്കാൻ പറയും
നോക്കാൻ പറയും
ചില ബന്ധുക്കൾ എന്റെ ശവത്തിന് ചുറ്റുമിരുന്ന്
ഞാൻ വന്നതും , പോയതുമടക്കം
കഥകൾ പാടി പാടി കരയും
കഥ കേട്ട് ഞാൻ ചത്ത് കിടക്കും
അച്ഛൻ നിർവ്വികാരനായിരിക്കും
അമ്മ മരിച്ചപ്പോഴുമങ്ങനെ തന്നെ
ദൂരെയൊരിടത്തിരുന്ന് എന്റെ കാമുകി
ഞെട്ടിത്തെറിക്കും
കാണാനായി കുതറി തെറിക്കും
സ്നേഹിതമാർ , സ്നേഹിതൻമാർ
അവരും കരയുമായിരിക്കും
ശവം കണ്ട് ചിരിക്കാനാരുമില്ലായിരിക്കും
ചത്തവനങ്ങനെയും കരുതാമല്ലോ
ചിലപ്പോൾ ഒരനുശോചനമുണ്ടാകും
ഏറ്റമടുത്ത ചിലർ
കവിതയെഴുതും
ചിലരെന്റെ കവിതകളെ
കെട്ടിപ്പിടിച്ച് കരയും
അനുശോചനമറിയിക്കണ്ടേയെന്ന ഭാവത്തിൽ
ചിലരതൊന്ന് സ്റ്റാറ്റസിടും
ചൊല്ലുവിളിയില്ലാത്ത ചെക്കൻ ചത്തെന്ന് ചിലർ
ദൈവഭയമില്ലാത്തത് കൊണ്ടെന്ന് വേറെ ചിലർ
കാളി കൂളി ചാത്തൻ
പ്രശ്നമുണ്ടെന്ന് ചിലർ
എന്തൊക്കെയെങ്കിലും
എന്റെ ചാവ് കൊണ്ട്
കണ്ണൻ ശാന്തിയുടെ പോക്കറ്റ് വീർക്കും
കത്തിക്കണോ കുഴിച്ചിടണോ
കത്തിക്കണേൽ മുന്ന് കർമ്മം ചെയ്യണോ
ശേഷമാര് കെട്ടും
പായിലാരിരിക്കും
പെങ്ങൾ മാസമുറയെങ്കിൽ
വേറെയാരിരിക്കും
കാർന്നോൻമാരുടെ താർക്കിക പ്രവർത്തനം തകൃതി
ചത്ത ശവത്തിനെന്തവകാശം പറയാൻ
അല്ലെങ്കിൽ പുല്ലിംഗ സ്ത്രീലിംഗഭേദമന്യേ
കരണത്തടിച്ചേനെ
ചത്തത് ഞാനാ ശവങ്ങളെ
കമ്യൂണിസ്റ്റുകാരൻ പ്രേംശങ്കർ
കുറേ
പുസ്തകങ്ങൾ ബാക്കിയുണ്ടാകും
കടം വാങ്ങിയവർ തലയിൽ കൈവെയ്ക്കും
ലോണിന് ജാമ്യം നിന്നവർക്കുമല്പ്പം വിഷമം വരുമായിരിക്കും
ഒസ്യത്തെഴുതാതെ ചത്തതിൽ ഖേദിക്കുന്നു
ചത്തൊരു ഞാനുയിർപ്പിനാഗ്രഹിക്കും
രണ്ട് നിമിഷമുണ്ട്
അരിവാൾ ചുറ്റിക പതിച്ചൊരു ചെമ്പട്ട്
പൊതിയുന്നതൊന്നാമത്തെ നിമിഷം
രണ്ടാമതെന്റെ സഖാക്കൾ
ഞാൻ കത്തുന്നതിന് തൊട്ടുമുൻപുയർത്തും
മുദ്രാവാക്യത്തിന് .
പ്രത്യഭിവാദ്യമേകാൻ
ചടങ്ങുകൾ കഴിഞ്ഞിരിക്കും
ചാവു ചിതയടങ്ങും മുൻപ്
വീട്ടിലേക്ക് മടങ്ങുക
കുറച്ച് കവിതകൾ
തലയോടിനോടൊപ്പം പൊട്ടാനുണ്ട്
Invited by: Arun KR
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 05, 2023 | 856 | +9 | +1.1% |
November 06, 2022 | 847 | +1 | +0.2% |
August 29, 2022 | 846 | -1 | -0.2% |
July 23, 2022 | 847 | +1 | +0.2% |
June 16, 2022 | 846 | -22 | -2.6% |
May 09, 2022 | 868 | +6 | +0.7% |
April 01, 2022 | 862 | +9 | +1.1% |
December 26, 2021 | 853 | +5 | +0.6% |
November 19, 2021 | 848 | +13 | +1.6% |
October 11, 2021 | 835 | +8 | +1.0% |