ഓരോ മഴക്കാലത്തെയും വരവേൽക്കുന്നത് മോഹത്തോടെ
യാണ്
ആർത്തലച്ചു പെയ്യുന്ന
മഴനനഞ്ഞ് മരങ്ങൾക്കിടയിലൂടെ നടന്ന് കുന്നു കയറി ഇറങ്ങി താഴ്വാരത്തിലൂടെ , പുഴക്കടവിലൂടെ നടന്നു
പുഴയിൽ കുളിച്ച് മടങ്ങി മഴപ്പെയ്തിൻ്റെ ഓർമ്മകളിൽ അലിഞ്ഞു കൊണ്ട് പുതച്ചുമൂടി ഒരു പനിക്കാലം
മഴ മാറി മഞ്ഞു വരുമ്പോഴേക്കും മഞ്ഞുപോലെ വെളുത്ത മോഹങ്ങൾ മനസ്സിൽ ഉറഞ്ഞു കൂടും
അങ്ങ് ദൂരെ, മരംകോച്ചുന്ന തണുപ്പിൽ
സൂര്യൻ പുഞ്ചിരിക്കാൻ മടിക്കുന്ന പ്രഭാതത്തിൽ
തീ കാഞ്ഞു കൊണ്ട് ഒരു കുന്നിൻ മുകളിൽ കൂനിക്കൂടി ഇരിക്കണം
എന്നിട്ട് വെയിൽ ചൂടിൽ മഞ്ഞുരുകി
ചായത്തോട്ടത്തിൽ തളിർ നുള്ളുന്ന തരള യൗവനങ്ങളുടെ വിരൽ തുമ്പുകളിൽ നനുത്ത സ്പർശമായി പതിക്കാൻ തുടങ്ങുമ്പോൾ ഇളവെയിൽ കൊണ്ട് പതുക്കെ കുന്നിറങ്ങണം .
മഞ്ഞു മാറി വേനൽ വരും
മണ്ണും മനസ്സും ഊഷരം ആകും
അപ്പോള്
കൂടുതൽ ഊഷരമായ മരുഭൂമിയിലെ തുണി കൂടാരത്തിൽ മണൽകാറ്റേറ്റ് കൊണ്ട് നക്ഷത്രങ്ങളെ നോക്കി മഴവെള്ളത്തിൽ ചവിട്ടി തട്ടിത്തെറിപ്പിച്ചു നടന്നുപോയ ബാല്യകൗമാരം ഓർത്ത് വെറുതെ ഇരിക്കണം.
Wats app 9446738843
Invited by: Biju Ramath
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 26, 2024 | 281 | +6 | +2.2% |
November 11, 2022 | 275 | +1 | +0.4% |
August 31, 2022 | 274 | -1 | -0.4% |
July 25, 2022 | 275 | +1 | +0.4% |
June 18, 2022 | 274 | -7 | -2.5% |
May 12, 2022 | 281 | -2 | -0.8% |
April 04, 2022 | 283 | +5 | +1.8% |
December 29, 2021 | 278 | +1 | +0.4% |
November 21, 2021 | 277 | +1 | +0.4% |
September 07, 2021 | 276 | +239 | +646.0% |