Khalid Nellangara on Clubhouse

Updated: Aug 3, 2023
Khalid Nellangara Clubhouse
63 Followers
188 Following
@nellangara1 Username

Bio

Whatsapp:00971557944520
Mail: [email protected]

ഭയം (കവിത)

ഭയമാണെനിക്കെന്നെ
എന്റെ നിഴലിനെ,
നിന്നെയും; പിന്നെ
എന്നിലെ എന്നെയും.

ഭയമാണെനിക്കെല്ലാം
ഈ നെറികെട്ട കാലത്തെ
രാവിനെ, പുലരിയെ
പകലിനെ, സന്ധ്യയെ.

ഭയമാണ് നിന്നെ;
നീ "നീ" ആയതിൽ പിന്നെ
ഭയമാണെനിക്കെന്നെ;
ഞാൻ "ഞാൻ" ആയതിൽ പിന്നെ.

ഭയമാണെനിക്കി-
പ്പഴെല്ലാ മതങ്ങളും
ഹൃദയം പകുത്തവർ
പങ്ക് വെച്ചതിൽ പിന്നെ .

ഭയമാണെനിക്കെന്റെ
ആതുര ചിത്തത്തെ
നീയെന്നും ഞാനെന്നും
വേറിട്ട ചിന്തയെ .

ഭയമാണ്, ഭയമാണ്
ഭയമാണീ ലോകത്തെ,
നമ്മിൽ നമ്മളില്ലാത്തൊരീ കാലത്തെ.

ഖാലിദ് മങ്കട.

*************
വടവൃക്ഷം.

മുറുക്കി തപ്പുകിലത് നീട്ടിപരത്തി തന്നെ തുപ്പണം.
കവിവാക്യം അതിനൊരു ചേലുണ്ട്,
മുറുക്കി തുപ്പുവോനെന്ന ഖ്യാദിയും.

അമ്മയെ തൊഴിക്കുകിലാ തിരുനെഞ്ചിൽ തന്നെ തൊഴിക്കണം.
ഉന്നം തെറ്റിയാലതപമാനം,
തൊഴിയറിയാത്തവനെന്ന അപഖ്യാദിയും.

നെറികേടിൻ വിത്തിന്ന് വെള്ളം കോരിയോരാണ് നാം.
മുളച്ചുവതൊരു വൃക്ഷമായ് അതിൻ ചോട്ടിലാണിന്നു ഞാൻ.
നിങ്ങളും ഈ ലോകവും.
*******

മരക്കുതിര.

ഞാനൊരു കുതിര,
ഒരു മരക്കുതിര.

മർത്യാകാരം പൂണ്ട ചില കുതിരകളെന്നെ കുതിര കയറുന്നു.

വെറും മരക്കുതിരയെന്നവർ തമ്മിലധിക്ഷേപിക്കുന്നു.

ഉൽകൃഷ്ട സൃഷ്ടിയെന്നഹങ്കരിക്കുന്ന ഈ മർത്യർക്കെന്നും, ശക്തി അളക്കാനായ് ഒരു കുതിര വേണം.

പിന്നെയാ കൊട്ടാരങ്ങളിൽ,
പൊങ്ങച്ച മുറിയൊന്നലങ്കരിക്കാനായ് ഒരു കുതിര വേണം, ഒരു മരക്കുതിര വേണം.

സ്പന്ദിക്കുന്ന ഹൃദയത്തിന്ന് ഉടമകളീ മർത്യരെങ്കിലും സഹജന്റെ ഹൃദയ വ്യഥകളിൽ തപിക്കാനിടമില്ലവർക്കാ ഹൃദയങ്ങളിൽ.

ഹൃദയമേയില്ലാത്ത വെറും മരക്കുതിരയാണീ ഞാനെങ്കിലും, സഹജന്റെ ഹൃദയ വ്യഥകളിൽ തിക്കുന്നു, ഞാനുമതിൽ പങ്ക് പറ്റുന്നു.

സഹജന്റെ ഹൃദയ വ്യഥകളിൽ തപിക്കന്നു, ഞാനുമതിൽ പങ്ക് പറ്റുന്നു.

ഖാലിദ് മങ്കട.
***

Member of

More Clubhouse users