My youtube channel
Josilism - Journey and talk by Josil Sebastian
.............
സ്നേഹമാണ് എൻ്റെ മതം ..
രണ്ട് കവിതാ സമാഹാരങ്ങൾ ...
ഭ്രാന്തൻ (2007) , കല്ലുകൾക്കിടയിൽ വീണ വിത്ത് (2020)
ആറാം പ്രമാണം ലംഘിക്കാത്തവൻ
-------------------------------------------
നീതിമാനെന്ന്
പരക്കെ അറിയപ്പെട്ടിരുന്ന
ആറാം പ്രമാണം
ലംഘിക്കാത്ത ഒരുവന്റെ
ശവമടക്ക് കഴിഞ്ഞ്
താലി കൊണ്ട്
അവകാശം നേടിയ ഒരുവൾ
ആളുകൾ കാൺകേ
അലമുറയിട്ട് കരഞ്ഞ്
അന്ത്യചുംബനം നൽകി
കടമ തീർത്തിട്ട്
വേണ്ടപ്പെട്ടവരോട്
സൊറ പറഞ്ഞ്
മരിപ്പ് കാപ്പി
ഊതി കുടിച്ച്
രഹസ്യക്കാരനെ നോക്കി
ഊറിച്ചിരിക്കുന്നു ...
വേറൊരുവൾ
ആരും കാണാതെ
ഊറി വന്ന കണ്ണീരൊപ്പി
കല്ലറയ്ക്കരികിൽ
ഇപ്പോഴും ഉണ്ട് .
ചുംബിക്കാനാവാത്ത ചുണ്ടുകൾ
അവനു വേണ്ടി വിതുമ്പുന്നു .
അവന്റെ മുടിയിഴകളിൽ
തലോടാൻ കൊതിച്ച വിരലുകൾ
കുഴിക്കരുകിൽ
വിറയോടെ പരതുന്നു
കണ്ടിട്ടും കാണാതെ
ആരോ തിരുമി അടച്ച
കണ്ണുകൾ തുറന്ന്
ഒന്ന് നോക്കിയെങ്കിലെന്ന്
വെറുതെ വെറുതെ
മോഹിക്കുന്നു ...
മൂടപ്പെട്ട കല്ലറയ്ക്കുള്ളിൽ
ഇരയെ കാത്തിരുന്ന
പുഴുക്കൾ
കൃമികൾ
ചിതലുകൾ
ചെറു പ്രാണികൾ...
അവൾ പോകും വരെ
അവനെ തൊടാതെ
കാത്തിരുന്നു ...
✍️ Josil Sebastian Thekkumkattil
Invited by: Benedict William
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 25, 2023 | 720 | +9 | +1.3% |
November 15, 2022 | 711 | -3 | -0.5% |
September 06, 2022 | 714 | -2 | -0.3% |
June 20, 2022 | 716 | +7 | +1.0% |
May 14, 2022 | 709 | +9 | +1.3% |
April 06, 2022 | 700 | +25 | +3.8% |
February 07, 2022 | 675 | +4 | +0.6% |
December 31, 2021 | 671 | +8 | +1.3% |
November 23, 2021 | 663 | +16 | +2.5% |
October 15, 2021 | 647 | +50 | +8.4% |