Youtube - Arun Ak arun 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Instagram - arunaksargalaya
കടപ്പാട്
ഡോ.ടി എം തോമസ് ഐസക്
****************************************
ക്രാഫ്റ്റ് വില്ലേജിലെത്തിയിട്ടുളള എല്ലാവരെയും പോലെ എന്നെയും വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തത് അരുണ്‍ എന്ന ശില്‍പിയാണ്. അത്രയ്ക്കു പൂര്‍ണതയുളള ശില്‍പങ്ങളാണ് അരുണ്‍ മെനഞ്ഞു വെച്ചിരിക്കുന്നത്. ക്രാഫ്റ്റ് വില്ലേജിലെ മയിലും വേഴാമ്പലും തത്തയും മൈനയും കാക്കയും പ്രാവും നീലപൊന്മാനുമൊക്കെ ജീവനില്ലാത്ത കളിമണ്‍ ശില്‍പങ്ങളാണ് എന്ന് നിങ്ങളുടെ മനസ് അത്രവേഗം സമ്മതിച്ചു തരികയില്ല. അത്രയ്ക്ക് പൂര്‍ണവും ജീവസുറ്റതുമാണ് കരവിരുത്. പക്ഷിജാലങ്ങളും പട്ടി, പൂച്ച, കുരങ്ങ് തുടങ്ങിയ മൃഗങ്ങളും ചീങ്കണ്ണിയും ആമയും ഞണ്ടും മത്സ്യങ്ങളുമൊക്കെയുണ്ട്.
ശില്‍പി മാത്രമല്ല, ചിത്രകാരനുമാണ് അരുണ്‍. ഓരോ ശില്‍പവും പ്രകൃതിയിലെ തനതു നിറങ്ങളിലാണ്.
ബധിരനായ അരുണ്‍ നാം പറയുന്ന ഭാഷയല്ല കേള്‍ക്കുന്നത്. നമ്മോടല്ല അരുണ്‍ സംസാരിക്കുന്നതും. അരുണ്‍ പ്രകൃതിയെ കേള്‍ക്കുന്നു. പ്രകൃതിയോട് സംസാരിക്കുന്നു. ഇരുവര്‍ക്കും ആ ഭാഷ മനസിലാകുമെന്ന് ശില്‍പങ്ങള്‍ സാക്ഷ്യം പറയും.
എങ്കിലും തനിക്കു കഴിയുന്നതുപോലെ സന്ദര്‍ശകരോട് അരുണ്‍ ആശയവിനിമയം നടത്തും. ശില്‍പങ്ങള്‍ക്കു പുറമേ ചുമര്‍ ചിത്രങ്ങളും പെയിന്റിംഗുമുണ്ട്. ക്രാഫ്റ്റ് വില്ലേജില്‍ ഒരു ടെറാകോട്ട മ്യൂസിയം ഒരുക്കാനുള്ള ശ്രമത്തിലാണ് അരുണ്‍. വനംവകുപ്പും മറൈന്‍ മ്യൂസിയവും അരുണിനെ ശില്‍പങ്ങളൊരുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ക്രാഫ്റ്റ് വില്ലേജിന്‍റേതായി വടകര റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച കളരിപ്പയറ്റ് എന്ന പെയിന്‍റിംഗും അരുണിന്‍റേതാണ്.
Invited by: Neha Sajesh
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 15, 2024 | 2,238 | +3 | +0.2% |
May 12, 2024 | 2,235 | +3 | +0.2% |
February 15, 2024 | 2,232 | +1 | +0.1% |
January 29, 2024 | 2,231 | +1 | +0.1% |
January 12, 2024 | 2,230 | +2 | +0.1% |
December 27, 2023 | 2,228 | +28 | +1.3% |
May 28, 2022 | 2,200 | -100 | -4.4% |
January 16, 2022 | 2,300 | +100 | +4.6% |
September 23, 2021 | 2,200 | +86 | +4.1% |
August 25, 2021 | 2,114 | +439 | +26.3% |