നീയില്ലാതെ........
നീയില്ലാതെ ഞാനില്ലയെന്ന
കല്ലുവച്ച
നുണയേക്കാൾ സുന്ദരം....
ആരില്ലെങ്കിലും നിന്റെയൊപ്പം
ഞാനുണ്ടാവുമെന്ന
സ്നേഹമൂറിയ
വാക്കുകളാണ്.....
❤️❤️
പെറ്റുപെരുകാത്ത
ഒരു മയിൽപ്പീലിയായിരുന്നു
നീ തന്ന
സ്‌നേഹത്തിൻ
ആദ്യ കയ്പ്പ്...
എണ്ണിക്കൂട്ടിയ
മഞ്ചാടിമണിക്കുമുണ്ട്
നീയെന്ന ഭ്രാന്തിന്റെ
അതേ ചുവപ്പ്....
🥀🥀🥀
പ്രണയത്തിന്
ഞാനൊരു പേരുകൂടി
ചേർക്കുന്നു....
വേരറുക്കാതെ
കൊഴിഞ്ഞു പോയ
വസന്തമെന്ന്...
🌺🌺
സൗഹൃദമാണെന്ന്
തല്ലി പഠിപ്പിച്ചിട്ടും
മനസ്സ്
അനുസരണക്കേട് കാട്ടിയ
ഒരു
പ്രണയമെങ്കിലും
പറയാനുണ്ടാവും
നമുക്കോരോരുത്തർക്കും...
💓💓👈
നിന്നെയെഴുതി
നിറക്കാനൊരു
തൂലിക നിറയെ മഷി നിറച്ചിട്ടും
എനിക്കെഴുതാനാകാത്ത
വരികൾക്കിടയിൽ
നീയെന്നും
ഒളിച്ചിരുന്നു... .
Iam Back___😊✍️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 25, 2023 | 964 | -13 | -1.4% |
July 01, 2022 | 977 | -23 | -2.3% |
October 28, 2021 | 1,000 | +587 | +142.2% |