തിരിച്ചറിയണം തിരിച്ചറിവുകളെ...
KL04
a nice cavalryan_bro
➖️➖️➖️➖️➖️➖️➖️➖️
Always be a friend
🎇🎇🎇🎇🎇🎇🎇
Like to talk
🎉freethinker/👥listener/🌍 travel./🎼song/📚book/🖋️writer/🏊♂️swimming/🚴♂️ cycling /🌲bonsai/🐠guppy/🎣fishing/📽️movie etc......
A student who accidentally slipped in to government department.
നിനക്ക് ഒരു കാര്യം അറിയാമോ?
ഇല്ല, ല്ലേ.....
നിന്റെ കണ്ണുകളിലൂടെയാണ് ഞാൻ പ്രണയം എന്തെന്ന് അറിഞ്ഞത്. ജനാലയുടെ അരുകിലെ മുല്ലവള്ളിയിൽ കൂട് കൂട്ടിയ തേൻകുരുവികൾ പരസ്പരം പ്രണയിക്കുമ്പോൾ ഞാൻ നിന്നെയാണ് ഓർക്കാറുള്ളത്. അത് നീയും ഞാനുമാണത്രേ!!!
ഹ...ഹാ...ഹ....
ചിരിക്കേണ്ട ഇതും എന്റെ ചിന്തകൾ
മഴ പുറത്ത് തിമിർത്തു പെയ്യുകയാണ്. ഇന്നലെയാണ് നീ അയച്ചുതന്ന പുസ്‌തകം വായിച്ചു തീർത്തത് . പുസ്‌തകത്തിലെ താളുകളിൽ നിറയെ നിന്റെ ഗന്ധമുണ്ടായിരുന്നു എന്നെ ഒരു ഭ്രാന്തനാക്കുന്ന നിന്റെ ആ......ഗന്ധം.
രംഗ ബോധമില്ലാത്തവനെപ്പോലെ വിണ്ണിന്റെ മാറ് പിളർന്നെത്തുന്ന ഇടിമിന്നലും ചന്നം-ചിന്നം പുറത്ത് പെയ്യുന്ന മഴയുടെ താളത്തിൽ മണാലിയിൽ നിന്നും വാങ്ങിയ പുതപ്പിനുള്ളിൽ ചുരുണ്ടു കിടക്കുമ്പോൾ മുൻപ് എപ്പോഴോ നിന്റെ നിശ്വാസത്തിന്റെ ചൂട് എന്റെ നെഞ്ചിൽ തട്ടിയതുപോലെ... വെറുതെ നിന്നെ ഞാൻ ആഗ്രഹിച്ചു.
എന്റെ പാതിയായ പെണ്ണേ...
നിനക്കായ് ഞാൻ കുറിക്കുന്ന വരികൾക്ക് നിന്റെ നെറുകയിലെ ചുവപ്പിനെക്കാൾ ഭംഗിയുണ്ട് അല്ലേ?. എന്റെ മനസിന്റെ ഉദരത്തിൽ നിന്റെ ഓർമകൾ പാകിയ ബീജം മുളയ്ക്കാൻ തുടങ്ങിയിട്ടുണ്ട്...... അത് വളർന്നു തളിർത്ത് പൂവിടുമ്പോൾ ആ കുഞ്ഞു ഓർമപ്പുക്കളെ നിനക്കായ് അറുത്തു തരും...
വീണ്ടു നിന്റെ കണ്ണുകളിലെ പ്രണയത്തിന്റെ മഞ്ഞണിഞ്ഞ താഴ്‌വരകൾ എനിക്ക് കാണാൻ കഴിയട്ടെ.
മണൽ തരിയിൽ എഴുതിയത് തിര മായിച്ചിടാം കാലത്തിന്റെ കല്പടവുകളിൽ കൊത്തിയ കാവ്യങ്ങൾ ഒരിക്കലും മായില്ല.
ന്റെ പെണ്ണേ നിനക്കായ് കുറിച്ച വരികൾ ഇവിടെ കിടക്കട്ടെ. ലോകം അത് കാണട്ടെ. നമ്മുടെ പ്രണയം അനശ്വരമാവട്ടെ......
(എന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി എഴുതിയ വരികൾ)
ജനനത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള ഈ ജീവിതം എത്ര മനോഹരമാണ്....?
പൂക്കൾ പൂക്കുകയും മഴ പെയ്യുകയും ചെയ്യാറുണ്ട് ഇവിടെ. പ്രണയിക്കാനും പിരിയാനും ഇണങ്ങാനും പിണങ്ങാനും ചിരിക്കാനും കരയാനും മാത്രമറിയാവുന്നവരുടെ ഈ ലോകം,ഭ്രാന്തന്മാരുടെ ലോകം.
ഭ്രാന്തുള്ളവർ ഒരുമിച്ചിരുന്നാൽ അവർ പരസ്പരം "എടോ ഭ്രാന്താ എന്ന് വിളിക്കുമോ" ?...
സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി അലയുന്നവർക്കൊപ്പം ഒരിത്തിരി നേരം ഇവിടെ കൂടാം.നന്മയുള്ള ശബ്ദങ്ങളെ പിന്തുടരാം.💕
ന്റെ ബയോ വായിച്ചു കഴിഞ്ഞല്ലേ?,
വെറുതെ വന്നതല്ലേ അപ്പൊ വായിക്കുന്നത് കൊണ്ട് തെറ്റില്ല.....
എന്ന് സ്വന്തം
മലർപ്പൊടിക്കാരൻ ❤
Invited by: Jerrin Thomas
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 20, 2023 | 241 | +8 | +3.5% |
September 06, 2022 | 233 | -2 | -0.9% |
July 27, 2022 | 235 | -1 | -0.5% |
June 20, 2022 | 236 | -3 | -1.3% |
May 14, 2022 | 239 | +11 | +4.9% |
April 06, 2022 | 228 | +15 | +7.1% |
December 31, 2021 | 213 | -1 | -0.5% |
October 15, 2021 | 214 | -1 | -0.5% |
September 09, 2021 | 215 | +155 | +258.4% |