9744031453.
അക്ഷയ സംരംഭകൻ..
PKD 143..പത്തംകുളം
ഇഷ്ടം
*********
എഴുത്ത് ✍️✍️
വായന 👩💻👩💻👩💻
🎤🎤🎤 പാട്ട്
കേൾക്കാൻ ഒത്തിരി ഇഷ്ടം.
********†********************
പ്രണയം
മരണത്തിൽ പോലും പിരിയില്ല നാമെന്ന്
മധുരം പുരട്ടി പറഞ്ഞു പ്രേമം
മരണത്തെ പോലും കൊതിക്കുന്ന നോവതായി
മാറി മറഞ്ഞു പോയിന്ന് പ്രേമം...
പിരിയുവാനാത്ത രണ്ടിണ പക്ഷിപോൽ
പാറി പറന്നേറെയന്നു പ്രേമം
പിടയുവാൻ പോലുമൊന്നാവാത്ത ജീവന്റെ
പേറ്റ് നോവാണിന്നിന്റെ പ്രേമം...
കണ്ണീർ അല്ലിറ്റു വീഴുന്നതിന്നെന്റെ
കരളു പിടഞ്ഞ ചുടു നിണമാ
കരയേത് ഭാഗമെന്നറിയാതെ ഉലയുന്ന
കാണാ കയത്തിലാണിന്ന് പ്രേമം
തെരുവിൽ കഴുത്തറ്റ് വീണു പിടയുന്ന
തേങ്ങലിൻ കാഴ്ചയാണിന്ന് പ്രേമം
തളിരിളം കുഞ്ഞിന്റെ തലയോട്ടി ചിതറിച്ച
താടകക്കും പറയാൻ പ്രണയം
തീരാത്ത നോവതായ് എങ്ങോ അലയുന്നു
ഭ്രാന്തിന്റെ രൂപമായിന്ന് പ്രേമം
തീരം തിരഞ്ഞേറേ ദൂരം തുഴയേണ്ട
തീക്ഷണമാം നോവാണിന്ന് പ്രേമം
വഴി വക്കിലാരോ ഉപേക്ഷിച്ച കുഞ്ഞതിൻ
വേരൊന്നു തേടിയാൽ കാണാം പ്രണയം
വാവിട്ടു കരയുന്ന കുഞ്ഞിളം പൈതലിൻ
വേവിന്റെ നേർക്കാഴ്ച്ചയാണിന്ന് പ്രണയം
എങ്കിലും പ്രണയമേ........
എങ്കിലും പ്രണയമേ നിന്നെ പഴിക്കുവാൻ
ആവില്ലൊരിക്കലും ഇന്നെന്റെ ജീവനിൽ
നീ തന്നെനിക്കു നിലാവുള്ളൊരാകാശം
നീതന്നെനിക്കുമായാ പ്രപഞ്ചം
നീ തന്നേ ആഴിയും നീ തന്നെ തീരവും
നീ തന്നെ കാവ്യവും ഓമലാളേ...
നീ തന്നെയാണെനിക്കിന്നെന്റെ ഭൂമിയും
നീ തന്നെയാണെനിക്കിന്നെന്റെ വാനവും
നീ തന്നേ എന്നെ കരിക്കുന്നൊരഗ്നിയും
നീ തന്നെ നീറുമെൻ ഉള്ളിലെ കവിതയും
എങ്കിലും പ്രണയമേ........
എങ്കിലും പ്രണയമേ നിന്നെ പഴിക്കുവാൻ
ആവില്ലൊരിക്കലും ഇന്നെന്റെ ജീവനിൽ
ഇല്ലില്ല നിന്നെ പൊഴിക്കുവാനാവില്ല
ഇനിയെന്റെ മിഴികളടഞ്ഞെങ്കിലും....
ഇല്ലില്ല നിന്നെ പഴിക്കുവാൻ പ്രണയമേ
ഇനിയെന്റെ ചലനം നിലച്ചെങ്കിലും
Invited by: K K Sabir
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 10, 2023 | 297 | +5 | +1.8% |
January 16, 2023 | 292 | +5 | +1.8% |
September 26, 2022 | 287 | +2 | +0.8% |
August 06, 2022 | 285 | +2 | +0.8% |
June 30, 2022 | 283 | -7 | -2.5% |
May 24, 2022 | 290 | +1 | +0.4% |
April 16, 2022 | 289 | +2 | +0.7% |
March 08, 2022 | 287 | +18 | +6.7% |
January 10, 2022 | 269 | +7 | +2.7% |
December 04, 2021 | 262 | +21 | +8.8% |