മാഷ് Mash on Clubhouse

Updated: Mar 19, 2024
മാഷ് Mash Clubhouse
1.7k Followers
743 Following
@mashssmash Username

Bio

ആർഷസംസ്കാരത്തിന്റെ ഏറ്റവും നല്ല ആദർശമാണല്ലോ"ലോകാ സമസ്താ സുഖിനോ ഭവന്തു"
നമ്മടെ സംസ്കാരിക നായകന്മാരും മതാചാരന്മാരും രാഷ്ട്രീയ നേതാക്കളും മറ്റുള്ള പ്രവർത്തകരും പലപ്പോഴും വേദികളിൽ ശ്രോതാക്കളെ ഊൽബുദ്ധരാക്കുവാൻ ഉദ്ധരിക്കുന്ന ഒരു ആദർശം എന്ന നിലയിൽ ഇതിന് പ്രചുരപ്രചാരവും സിദ്ധിച്ചിട്ടുണ്ട്.
മറ്റൊരു ജനതയ്ക്കും നൽകുവാൻ കഴിയാത്ത ഒരാദർശമാണിതെന്ന് ആർഷസംസ്ക്കാരത്തിന്റെ വക്താക്കൾ ഊറ്റം കൊള്ളാറുമുണ്ട്. എന്നാൽ ആർഷ സംസ്കാരത്തിലെ വൈകൃത ഭാവം ഈ ആദർശത്തിലും പുഴുക്കുത്തേൽപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
ഒരു നാലു വരി പദ്യഭാഗത്തിന്റെ നാലാമത്തെ വരി മാത്രമാണ് ''ലോകാ സമസ്താ സുഖിനോ ഭവന്തു " നാലാമത്തെ വരി മാത്രം വായിക്കുന്നവർ ഹാ! എത്ര ഗംഭീരമായ ആശയമാണിത് ! എന്നു കരുതി അത്ഭുതം കൊണ്ട് മൂക്ക് വികസിച്ചേക്കാം.
എന്നാൽ തൊട്ടു മുകളിലെ മൂന്നു വരികൾ വായിക്കുമ്പോൾ വിരൽ കൊണ്ട് മൂക്കുപൊത്തിപ്പിടിക്കാനേ തോന്നൂ. ആ വരികൾ ഇവിടെ ഉദ്ധരിക്കാം.
"സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേണ മാർഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു."
സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണല്ലോ അവസാനത്തെ വരിയുടെ അർത്ഥം.
മറ്റു വരികളുടെ അർത്ഥമിതാണ്.' സ്വസ്തി' എന്നത് പൂജ കഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്.
ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെയെന്നാണ് അടുത്ത വരിയുടെ അർത്ഥം. .ഇവിടെ ന്യായമായ മാർഗ്ഗമെന്നു പറഞ്ഞിരിക്കുന്നത് വിശദീകരിക്കേണ്ടതുണ്ട്.
ചാതുർവർണ്ണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ.
ക്ഷത്രിയൻ എങ്ങിനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്.
" ബ്രാഹ്മണാൻ പയ്യുപാസീത
പ്രാതരുത്ഥായ പാർത്ഥീവ
ത്രൈ വിദ്യാവിദ്ധാൻ വിദുഷ
സ്തിഷ്ഠേത്തേഷാഞ്ച ശാസനേ"
രാജാവ് എന്നും രാവിലെ ഉണർന്ന് മൂന്നു വേദങ്ങളും നീതിശാസ്ത്രങ്ങളും പഠിച്ച ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം.
ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗ്ഗം.
അങ്ങനെ ആയാൽ അടുത്ത വരിയിലെ 'ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം' സാദ്ധ്യമാകും.
അതായത് പശുവിനും ബ്രാഹ്മണനും എന്നെന്നും സുഖംഭവിക്കട്ടെയെന്നു സാരം.
മാംസാഹാരം ഉപേക്ഷിച്ചിട്ടുള്ള ബ്രാഹ്മണനെ നിലനിർത്തുന്നത് പാലും, തൈരും, വെണ്ണയും, നെയ്യും മറ്റുമാണല്ലോ.
ആ നിലയ്ക്ക് ബ്രാഹ്മണന്റെ പ്രാധാന്യം ഒരു മൃഗമായ പശുവിനും ഉണ്ടായിരിക്കണമല്ലോ.
ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു കരുതിക്കൊള്ളണം.
ഭൂരിപക്ഷം വരുന്ന ജനങ്ങളെ ചൂഷണത്തിനു വിധേയമാക്കുന്ന ചാതുർവർണ്ണ്യ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് സമസ്തലോകത്തിനും സുഖംഭവിക്കട്ടെ എന്നു പറയുമ്പോൾ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ഒരു പ്രാകൃത ജനവിഭാഗത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ പാരമ്പര്യത്തിന് മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പിൻബലത്താൽ കിട്ടിയ ഔന്നത്യമാണ് ആർഷ സംസ്ക്കാരമെന്ന് പെരുമ്പറയടിച്ച് വാഴ്ത്തി വരുന്നത്.

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 19, 2024 1,725 +19 +1.2%
February 26, 2024 1,706 +8 +0.5%
February 08, 2024 1,698 +7 +0.5%
January 22, 2024 1,691 +2 +0.2%
January 05, 2024 1,689 +11 +0.7%
December 20, 2023 1,678 +24 +1.5%
December 05, 2023 1,654 +27 +1.7%
November 21, 2023 1,627 +20 +1.3%

Charts

Member of

More Clubhouse users