കഥപറയാൻ ഒത്തിരി ഇഷ്ട്ടം ഉള്ളവൾ
------------------------------
കാലം പഠിപ്പിച്ച അനുഭവങ്ങളാണ് എന്റെ പാഠപുസ്തകം എന്റെ
വിരലുകൾ മുറിച്ചു മാറ്റു...
ഇല്ലെങ്കിൽ അവനെ കുറിച്ച്
ഇനിയും ഞാൻ എഴുതിപോകും...
അസ്വസ്ഥതകളുടെ
മുഷിഞ്ഞ ഭാണ്ഡമാണ്
എന്റെ ജീവിതം...
അതിലൊരു വസന്തമായ് അവനുണ്ടായിരുന്നു...
ഉന്മാദത്തിന്റെയാ തടാകം കണ്ടില്ലേ
അതാണെന്റെ കവിത...
അതിലൊരു നക്ഷത്രമത്സ്യമായ്
നീന്തി തുടിച്ചുകൊണ്ട്
അവനുണ്ടായിരുന്നു...
കൊഴിഞ്ഞു പോയതോ ആ വസന്തം...?
ദൂരേയ്ക്ക് നീന്തി
അകന്നതോ ആ കുഞ്ഞു മീൻ...?
അറിയില്ല...
സൂര്യൻ ഉണരാത്ത ഒരു ഭൂമി ഉണ്ട്
എന്റെ ഹൃദയത്തിൽ...
ചന്ദ്രനുദിക്കാത്ത ഒരു രാത്രിയുണ്ട് ചിന്തകളിൽ...
ചുട്ടുപൊള്ളുന്നൊരു ആകാശമുണ്ട് കിനാക്കളിൽ...
എന്റെ കൈവിരലുകൾ അറുത്തു മാറ്റു...
കവിതയുടെ ഭൂപടം
ചുവന്നു പൂക്കട്ടെ... 😔
ഏത് ഇരുട്ടിലും നിന്റെ വരികൾ പിറക്കണം
കരഞ്ഞു കലങ്ങിയാലും
കണ്ണിൽ അഗ്നി കണ്ടെത്തണം
മുറിക്കപ്പെട്ട ഓളങ്ങളിൽ
വച്ചു കെട്ടലിന്റെ പാനം നുകരണം
വിശ്രമമില്ലാതെ വരികൾ
ഭക്ഷിച്ചുകൊണ്ടിരിക്കണം
നീ എന്ന കവി
മനുഷ്യനല്ല കവി മാത്രമായ് തുടരുക
ജാള്യതയുടെ പല്ലിളിക്കലിൽ
ഒരു വേള തിരികെ നടക്കുക
വരികളിലെ അഗ്നിയ്ക്ക് ചൂട് കുറയുമ്പോൾ
ഓർമ്മകളെ കൂട്ടിന് വിളിച്ചു
വീണ്ടും കത്തിക്കുക
തിരികെ നടത്തങ്ങൾ അനിവാര്യമാണ്
അപ്പോഴും കൊല്ലുന്ന സ്‌മൃതികളെ
അതിനായ് തന്നെ
കൊടുത്തു മറയ്ക്കുക... 🌹
ചില മുറിവുകളുണ്ട്...
കരഞ്ഞു തളരുമ്പോൾ ചിരിക്കാൻ പഠിയ്ക്കുന്നവ...
ചില താളുകളുണ്ട്...
നാമറിയാതെ നിസ്വാർത്ഥമായി തുന്നിച്ചേർക്കുന്നവ...
ചില കണ്ടെത്തലുകളുണ്ട്...
അവിചാരിതമായി മനസ്സു കീഴടക്കുന്നവ...
ചില ചേർത്തുനിർത്തലുകളുണ്ട്...
കൂടെയില്ലെങ്കിലും...
കൂട്ടിനുണ്ടെന്ന് തോന്നിപ്പിക്കുന്നവ....
ചില ഒറ്റപ്പെടുത്തലുണ്ട്...
ഒരു തുള്ളി രക്തം ചിന്താതെ കൊല്ലാതെ -
കൊല്ലുന്നവ...
ചില വാക്കുകളുണ്ട്...
കത്തുന്ന വേദനയിൽ മുറിവുണക്കിയാവുന്നവ...
ചില തിരിച്ചറിയലുകളുണ്ട്...
ശരിയും.. തെറ്റും.. പകുത്തെടുക്കുന്നവ...
ചില കൂടിച്ചേരലുകളുണ്ട്...
ശൂന്യതയിൽ നിന്നും വീണ്ടും തുടങ്ങുന്നവ..
ഒടുവിൽ...
ചിലതു ബാക്കിവെയ്ക്കണം....
പറയാതെ പോയ വാക്കുകളത്രയും...
നുകരാതെ പോയ മധുകണമത്രയും...
കേൾക്കാതെ പോയ നിസ്വനങ്ങളത്രയും...
നടക്കാതെ പോയ സ്വപ്നങ്ങളത്രയും...
ഈ അപൂർണ്ണതയുമെത്രമേൽ മധുരം...
ഈ കദനവുമെത്രമേൽ സുഖദം....
ശൂന്യമാണ്....
എങ്കിലും തിരയടങ്ങുന്നില്ല മനസ്സില്‍....
നുരഞ്ഞുപൊന്തുന്ന
ഓര്‍മ്മക്കടലില്‍
തിരമാലപോല്‍
പിന്നെയുംഅലയടിച്ചുയരുന്നു..
പലമുഖങ്ങള്‍....
പലവര്‍ണ്ണത്തില്‍.....
നിമിഷാര്‍ദ്ധത്തില്‍
പലവട്ടം പലഭാവത്തില്‍
പലതും പറഞ്ഞുപോകുന്ന
പൊയ്മുഖങ്ങള്‍....
ബോധമനസ്സിന്റെ
നീര്‍ക്കയങ്ങളില്‍
ഒരിക്കല്‍പ്പോലും
അറിയാതെആയാലും
കാലിന്റെ ചെറുവിരലില്‍പ്പോലും
തടയരുതെന്നാശിക്കുന്ന
നശിച്ച മുഖങ്ങള്‍....
തോറ്റു പോകുമെന്ന് തോന്നിയാലും ഭയപ്പെടരുത് തോൽവിയിൽ പോലും ധീരത കാട്ടുന്നവർ ഒരിക്കൽ അന്തസ്സായി ജീവിക്കുന്നത് കാണാം ...
Invited by: Muhammad Althaf
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 20, 2024 | 3,538 | +4 | +0.2% |
April 15, 2024 | 3,534 | +1 | +0.1% |
March 11, 2024 | 3,533 | +6 | +0.2% |
February 18, 2024 | 3,527 | +3 | +0.1% |
February 01, 2024 | 3,524 | +1 | +0.1% |
December 29, 2023 | 3,523 | +1 | +0.1% |
November 29, 2023 | 3,522 | +1 | +0.1% |
November 15, 2023 | 3,521 | +4 | +0.2% |
October 27, 2023 | 3,517 | +1 | +0.1% |
October 18, 2023 | 3,516 | -1 | -0.1% |