*സാഹിത്യത്തിൽതാൽപര്യം*
എഴുത്ത്/വായന/പാട്ട്/സിനിമ/സംഗീതം/ഗാനരചന
കഥ/കവിത/ഓർമ്മ/യാത്രാവിവരണം
*പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
യാത്രാമൊഴി
മഴനൂൽക്കനവുകൾ
സ്വർണ്ണം പൂശിയ ചെമ്പോലകൾ
ഹൃദയത്തിൽ തൊടുന്ന വിരലുകൾ
വളഞ്ഞരേഖകൾ
യക്ഷിയമ്മ
പോത്തിക്കരമ്മ ദേവിസ്തുതികൾ
Short film_ FATE [വിധി]
കവിതകൾ
1.മൗനത്തിൻ്റെ നാനാർത്ഥങ്ങൾ
********************
മൗനത്തിന് ഒരുപാട്
അര്‍ത്ഥതലങ്ങളുണ്ടെന്ന്
നീ കുറിച്ചിട്ടപ്പോൾ അറിഞ്ഞതേയില്ല
ഇപ്പോൾ പലതും അറിയുന്നു
കൊടുങ്കാറ്റിനു മുന്‍പുള്ള
നിശബ്ദതപോലും
മൗനമാണെന്നും
പ്രതികാരത്തിന്‍റേയും
പ്രതിഷേധത്തിന്‍റേയും
വൈരാഗ്യത്തിന്‍റേയും
വിഷാദത്തിന്‍റേയും
അവഗണനയുടേയും
ഒരു രൂപം മൗനമാണെന്നും
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ
പതറുമ്പോഴും
അജ്ഞതഒരാവരണമായി
വന്നുമൂടുമ്പോഴും
ഒരുസമ്മതത്തിന്
കാതോര്‍ത്തു നില്‍ക്കുമ്പോഴും
ചിന്തകളുടെ നേര്‍ത്ത
വലകളിലൂടെയൂര്‍ന്നിറങ്ങുമ്പോഴും
വേദനയുടെയും മുറിവിന്‍റേയും
ആഴങ്ങളില്‍ സഞ്ചരിക്കുമ്പോഴും
അറിയുന്നു
മൗനത്തിന്‍റെ അനേകം
അര്‍ത്ഥങ്ങള്‍
2.പുഴ നിറയുന്നത് എന്തുകൊണ്ടെന്നാല്‍ ... *************************
നീയെന്‍റെ ജീവചരിത്രം
എഴുതാന്‍ വന്നതാണെങ്കില്‍
നമുക്ക്
ആ വരണ്ട പുഴയുടെ വക്കത്ത് പോയിരിക്കാം
എന്‍റെ ജീവിതചരിത്രം കേള്‍ക്കുമ്പോള്‍
നിന്‍റെ കണ്ണിരാല്‍
ആ പുഴ നിറയട്ടെ!
3.നിന്നോടു പറയുവാനുള്ളത് ... *******************************
ഉറങ്ങുമ്പോഴും
നീ
ഒരു കണ്ണ്
തുറന്നു പിടിക്കുക
ഉടല്‍ കാക്കുവാന്‍
ഉടുപ്പിനിടയിലൊരു
ഉടവാളും
കരുതിവയ്ക്കുക
4.ഒറ്റ്
****
തണുപ്പ് അരിച്ചിറങ്ങി
മരവിച്ച കൂടാരത്തില്‍
ഞാനുറങ്ങി കിടക്കവെ
എന്‍റെ ശവകല്ലറയ്ക്കുമേല്‍
റോസാപ്പൂക്കള്‍
അതില്‍
ആരുടെ കണ്ണൂനീരാണ്
വീണു നനഞ്ഞത്
ഒറ്റികൊടുത്തവരുടെയോ
എന്നെ ബലിയാടാക്കിയ
നിന്‍റെയോ
■
5.മാറ്റം
*******
കാടുതേടിയാണ്
ഇറങ്ങിയത്
എത്തിയത്
ഏതോ ഒരു നാട്ടില്‍
എത്ര പെട്ടെന്നാണ്
കാടൊക്കെ
നാടായതും
നാടൊക്കെ
കാടായതും
■
6.പെയ്തുതോരാതെ
*********************
ഒരുമഴ
എന്നും
എന്നില്‍
നിറഞ്ഞു പെയ്യുന്നുണ്ട്
ജാലകപ്പഴുതിലൂടെ
ഒരു കാററിന്‍റെ മര്‍മ്മരം
കാതില്‍ മുരണ്ടുകൊണ്ടെയിരിക്കുന്നു
ഒരു വിളിപ്പാടകലെ
കാറുമൂടിയ ഒരാകാശമായി
നീ നിലകൊള്ളുമ്പോഴൊക്കെയും
ഒരു മഴ
ആരും കാണാതെ
എന്നിലെപ്പോഴും
പെയ്തുതോരാതെ
■
7.മധ്യസ്ഥന്‍
***********
കലഹിക്കുന്നവരുടെ
ഇടയിലേയ്ക്ക്
മധ്യസ്ഥനായിട്ടാണ്
ഞാന്‍
ആനയിക്കപ്പെട്ടത്
ചെന്നതും
ഞാനും
അവരിലൊരാളായി
■
Invited by: Bilal Shibily
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 15, 2023 | 101 | 0 | 0.0% |
November 09, 2022 | 101 | +1 | +1.0% |
July 24, 2022 | 100 | +1 | +1.1% |
May 11, 2022 | 99 | +1 | +1.1% |
February 04, 2022 | 98 | +1 | +1.1% |
December 28, 2021 | 97 | +1 | +1.1% |
November 20, 2021 | 96 | +1 | +1.1% |
October 12, 2021 | 95 | +1 | +1.1% |
September 04, 2021 | 94 | +92 | +4,600.0% |