Dheeraj Divakar chekKatt on Clubhouse

Updated: Jun 10, 2024
Dheeraj Divakar chekKatt Clubhouse
3.4k Followers
4.7k Following
May 30, 2021 Registered
@dheerajdivakar Username

Bio

Director/Script writer malalyalam film industry
Freelance journalist, psychology Councillor

New project
Movie Name : City of twenty minutes
Direction : Aneesh nair
Production company : Twins media hub and Elements of Directions
Shooting Location Adelaid Australia

...കവിത: ഓർമ്മയിലെ ചുവന്ന പൂവ്
-------------------------------
കറുകനാമ്പു നീട്ടിയെൻ്റെ മനമിടങ്ങളിൽ
ഒരു ഹരിത ഭൂമി തീർത്തു തന്ന പ്രണയകാലമേ...
പ്രണയമെന്ന സമരഭൂമിയിൽ ഇടറി വീണതായിരങ്ങളെങ്കിലും ഈ പ്രപഞ്ചമുള്ള കാലമോളം മരിക്കുകില്ലീ വിപ്ലവം.. (2)

മലർ കൊടുത്തു നേടി നമ്മൾ മനമെരിയ്ക്കും നൊമ്പരം
മഞ്ഞുവീണ മനസ്സിൽ അന്ന് നീ മന്ത്രമായി ജ്വലിച്ചനാൾ.....

പ്രണയമെന്നത് നേരിനായി നാം രചിക്കും ഒരു ഹൃദയപക്ഷ ചേതന
പൊരുതിവീഴും നാൾ വരയും കൊടിപിടിക്കും വർഗ്ഗസമര കാഹളം

ചിരി പൊഴിഞ്ഞും കഥ പറഞ്ഞും നമ്മൾ അന്ന് നേടിയല്ലോ
ചിതറിടാത്ത മൗനമായി പടർന്ന സ്വപ്ന ചാരുത...
ചിതൽ പിടിച്ച പുസ്തകത്തിൻ പഴയ താളുകീറി നാം
ചിലമ്പണിഞ്ഞ ചിന്തകൾ പകരമായി നട്ടു നാം..

ഇന്നലെയും ഇന്നുമായി ഞാൻ രചിച്ച കവിതകൾ
ഇന്ദ്രിയങ്ങൾ ചേർത്തുവെച്ചു ഞാൻ നനച്ച കതിരുകൾ..
ഹൃദയരക്തം തളിച്ചു വളർത്തി നാം ചുവന്ന കരളിൻ പൂവുകൾ..
വിപ്ലവത്തിനൂർജമായി എഴുതി വെച്ച പാട്ടുകൾ..

ഓർമ്മകളിൽ ചേർന്നു പെയ്യും ആ കൊയ്തുപാട്ടിനീരടി
ഓർത്തു ചൊല്ലി നാം നടന്ന പ്രണയ സ്വപ്ന വരമ്പുകൾ

പ്രണയമെന്ന സത്യമാണ് പ്രകൃതിയും മനുഷ്യനും
പ്രളയകാലം പോലെ നമ്മിലന്ന് ആർത്തിരമ്പി
കടന്നു പോകും

വിളയിടങ്ങൾ പോലെ നമ്മൾ പ്രണയകാലം കാത്തിടും
എങ്കിലും വിധി വിതച്ച ദുരന്തകാലം ഒരിക്കൽ നമ്മെ തേടി എത്തിടും...

വിജനമാണ് ഇന്ന് എൻ്റെ വീഥികൾ സുസ്മിതേ
വിരഹമായി നീ മറഞ്ഞ വഴിയിടങ്ങൾ ഓർക്കുക

വിധി തെളിച്ച വിങ്ങലിൽ ഒരു വിതുമ്പലായി മൊഴിമറന്ന ഓർമ്മകൾ

കരൾ പകുത്ത ചോര പൊടിയും ഹൃദയ സ്വപ്ന ധമനികൾ
പിരിയുവാനായി കൈവഴികൾ ഒന്നുചേർന്ന ചെറുപുഴകൾ മാത്രമാണ് ജീവിതം

കറുകനാമ്പു നീട്ടിയെൻ്റെ മനമിടങ്ങളിൽ ഹരിത ഭൂമി തീർത്തു തന്ന പ്രണയകാലമേ...
പ്രണയമെന്ന സമരഭൂമിയിൽ ഇടറി വീണതായിരങ്ങളെങ്കിലും
ഈ പ്രപഞ്ചമുള്ള കാലമോളം മരിക്കുകില്ലീ വിപ്ലവം..

ധീരജ് ദിവാകർ ചെക്കാട്ട്...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 10, 2024 3,493 +5 +0.2%
May 08, 2024 3,488 +5 +0.2%
March 23, 2024 3,483 +3 +0.1%
March 06, 2024 3,480 +3 +0.1%
February 13, 2024 3,477 +6 +0.2%
January 26, 2024 3,471 +3 +0.1%
January 09, 2024 3,468 -1 -0.1%
December 24, 2023 3,469 +7 +0.3%
December 09, 2023 3,462 +3 +0.1%
November 24, 2023 3,459 +6 +0.2%

Charts

Member of

More Clubhouse users