കാലയവനിക ഉയരുമ്പോൾ (കവിതകൾ)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നീ അറിയാത്തൊരു ഞാനുണ്ട്,
ചിതറിയ സ്വപ്നങ്ങളെ ഭ്രാന്ത് പൂക്കുന്ന ചിന്തകളാൽ അക്ഷരങ്ങളുടെ നൂലിഴകളിൽ കെട്ടിയിടുന്നവൻ.
🔸🔸🔸🔸🔸🔸🔸
രാത്രിയുടെ തെളിമയിൽ
ഒരുമിച്ചു വിരിയുന്ന
രണ്ട്
വെളുത്ത പൂക്കളായ്
പിറക്കണം,
ഇരുട്ടിന്റെ
പുലരി ഉണരും മുൻപ്,
ഹൃദയദലങ്ങൾ കോർത്ത്,
ആത്മാവിൽ സൗരഭം ഇറ്റിച്ച്,
കാലത്തിനുമപ്പുറം
ഓർമ്മകളിലേയ്ക്ക്
വാടി വീഴണം..🖤🖤
🍂🍂🍂🍂🍂🍂🍂🍂🍂
കറുത്ത അദ്ധ്യായത്തിന്റെ അവസാനത്തിൽ പൂക്കാത്ത അത്തിവൃക്ഷത്തിന്റെ വേരിലൂടെ
വസന്തമില്ലാത്ത ഒരു ഋതു കടന്നുപോകുന്നു.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
വഴിയടഞ്ഞുപോയ കിനാവിലേയ്ക്ക്
തോണിതുഴഞ്ഞ്
വിസ്മൃതിയുടെ ആഴങ്ങളിൽ
ആണ്ടുപോയ
സ്വപ്നങ്ങളാം ആമ്പൽപൂക്കളെ
മുങ്ങിയെടുക്കണം.
🖊️🖊️🖊️🖊️🖊️🖊️🖊️🖊️
ഉയിർപ്പിരിഞ്ഞ ഉടലിനെ പേറുമൊരു
ഗർഭപാത്രമാം കുഴിമാടത്തിൽ
പൂത്തുനിൽക്കും ശവംനാറി പൂവായ്
ആത്മാക്കളോടു കഥകൾ പറയണം..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹