Bilal Navadh on Clubhouse

Updated: Nov 27, 2023
Bilal Navadh Clubhouse
71 Followers
153 Following
@bilalnavadh Username

Bio

“Raise your words, not voice”- RUMI

Striving to be a better human

ഇപ്പൊഴല്ലെങ്കിൽ പിന്നെപ്പൊ പറയും!!

ലോകം വെട്ടിപ്പിടിക്കാൻ അതിയായ കൊതി.കയ്യിലുള്ള സമ്പാദ്യത്തിനെക്കാളും ആയിരം ഇരട്ടി സ്വപ്നങ്ങൾ.മുന്നോട്ടുള്ള വഴികൾ കുറിച്ച്‌ വെച്ച എണ്ണിത്തീരാത്തത്ര താളുകൾ.വിജയത്തിന്റെ കൊടി കുത്തുമ്പോൾ കൂടെയുള്ളവരെയും സ്നേഹമുള്ളവരെയും ഒപ്പം കൂട്ടണമെന്ന അതിയായ ആഗ്രഹം.പരാജയങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്ന് ഇടിച്ച്‌ വീഴ്ത്തുമ്പോളും എഴുന്നേറ്റ്‌ പായാനുള്ള വാശി.

ഇത്രയുമുള്ളവനെ നിങ്ങൾ എന്ത്‌ വിളിക്കും?എന്ത്‌ വിളിച്ചാലും ഒരിക്കലും ഒരു ഭീരു എന്ന് വിളിക്കില്ല...ജീവിതം സ്വയം അവസാനിപ്പിച്ചെന്ന് നിങ്ങളറിയുന്ന അന്ന് വരെ..അന്ന് മുതൽ അവൻ ഭീരു ആണ്‌, പ്രതിസന്ധികളെ ഭയന്ന് ഓടി ഒളിച്ചവനാണ്‌,ജീവന്റെ വില അറിയാത്തവനാണ്‌.

മനുഷ്യമനസ്സിനെപ്പറ്റി ആഴത്തിലൊന്നും പഠിച്ചിട്ടില്ല.എന്നാൽ അവനവനിലേക്ക്‌ ചുരുങ്ങിക്കൂടേണ്ടി വരുന്നവന്റെ മനസ്സിന്റത്രയും വിചിത്രമായ മറ്റൊന്ന് ഈ ലോകത്തുണ്ടാവില്ല.നന്മ ഉദ്ധേശിച്ച്‌ ചെയ്തത്‌ മറിച്ചാവുമ്പോൾ,മനപ്പൂർവ്വമല്ലാത്ത തെറ്റുകൾക്കും വീഴ്ച്ചകൾക്കും ഏറെ പ്രിയപ്പെട്ടവർ തന്നെ പഴിക്കുമ്പോൾ,ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും മാനദണ്ഡം പണം മാത്രമാകുമ്പോൾ,ലോകം ജയിക്കാമെന്ന് കരുതി ഉറക്കമില്ലാതെ നെയ്ത സ്വപ്നങ്ങൾ പരാജയപ്പെടുമ്പോൾ,സ്വന്തം മനസ്സ്‌ തന്നെ നമ്മളോട്‌ പറയും: "മതി,ഇതിലും നല്ലത്‌......"

ആ മരണച്ചുഴിയിൽ നിന്ന് നമ്മളെ വലിച്ച്‌ കയറ്റാൻ ഒരുപക്ഷേ ആർക്കും കഴിഞ്ഞെന്ന് വരില്ല.അതാരുടെയും തെറ്റുമല്ല.മുഖത്തെ മായാത്ത ചിരിക്കുള്ളിൽ അടക്കിപ്പിടിച്ച കടലിനെ അറിയാൻ എല്ലാവർക്കും ആവില്ല.

എന്നാൽ ചിലരുണ്ട്‌.ശബ്ദത്തിന്റെ ഒരു ചെറിയ ഇടർച്ചയിൽ നിന്ന്,കണ്ണിന്റെ കോണിലെ ഒരു ചെറു നനവിൽ നിന്ന്,എത്ര ഉറക്കെ ശ്വസിച്ചിട്ടും പുറത്ത്‌ പോകാൻ മടിക്കുന്ന ആ ഒരു ദീർഘ നിശ്വാസത്തിൽ നിന്ന് അവർ നമ്മുടെ ഉള്ളിലെ കടലിന്റെ ആഴം മനസ്സിലാക്കും.ഉള്ളിലേക്ക്‌ ആഞ്ഞ്‌ വലിക്കുന്ന തിരകൾക്ക്‌ വിട്ട്‌ കൊടുക്കാതെ അവർ നമ്മളെ ചേർത്ത്‌ പിടിക്കും.കൈ വിട്ട്‌ പോയതൊക്കെയും തിരിച്ച്‌ പിടിക്കാനുള്ള ഊർജ്ജം തരും.അങ്ങനുള്ള ഒരാളെങ്കിലും കൂടെയുണ്ടെങ്കിൽ നിങ്ങൾ ആ ചുഴിയിലേക്ക്‌ വീഴില്ല. കഴിയുമെങ്കിൽ ഒരാൾക്കെങ്കിലും അത്തരത്തിലൊരു താങ്ങാവണം.

Member of

More Clubhouse users