വള്ളുവനാടൻ സാംസ്കാരിക വേദി"
സാംസ്‌കാര സമ്പന്നത കൊണ്ടും , മത സൗഹാർദം കൊണ്ടും കേളി കേട്ട പഴയ നാട്ടു രാജ്യമാണ് വള്ളുവനാട്
ഒരു പാട് ചരിത്രങ്ങളും ചരിത്ര ഗാഥ കളും , ഒരു പാട് സാംസ്കാരിക നായകരും രാഷ്ട്രീയ നേതാക്കളും ,എഴുത്തുകാരും ,കവികളും ,കലാ കാരന്മാരും ഉണ്ടായിട്ടും ഇത് വരെ എടുത്തു പറയാവുന്ന ഒരു സാംസ്കാരിക കൂട്ടായ്മകളും വള്ളുവ നാട്ടിൽ ഉയര്ന്നു വന്നിട്ടില്ല
മതത്തിന്ടെയും രാഷ്ട്രീയത്തിന്ടെയും വേലി ക്കെട്ടുകളില്ല്ലാതെ ശാന്തമായി നമുക്കൊന്നിച്ചിരിക്കാാൻ , കഥകളും , കവിതകളും നമ്മുടെ നാടിന്ടെ മഹിതമായ ചരിത്രവും , മത സൗഹാർദവും ചർച്ച ചെയ്യാൻ , അത് പുതു തലമുറയിലേക്കു പകർന്നു നല്കാൻ ,വളർന്നു വരുന്ന പുതിയ തലമുറയിലെ പുതു നാമ്പുകൾക്ക് പ്രോത്സാഹനവും , പ്രചോധനവും നൽകാൻ , അത് പോലെ തന്നെ വള്ളുവനാടിന്ടെ ഗ്രാമങ്ങളിൽ നിന്ന് സ്വയം ഉയർന്നു വന്നു തന്ടെതായ മേഖലകളിൽ അടയാളപ്പെടുത്തലുകൾ നടത്തി കാല യവനികക്കുള്ളിലേക്ക് മറഞ്ഞ് പോയ അമൂല്യ നക്ഷത്ര ങ്ങളുടെ ഓർമ്മകൾ മരിക്കാതെ അവർ ജീവിച്ചു മരിച്ചു പോയ ഈ മണ്ണൽ എന്നും മായാതെ നില നിർ ത്താൻ നമുക്കിന്നു ഒരു പൊതു വേദിയില്ല എന്ന് പറയുന്നത് , ഇത്രയും സമ്പന്നമായ ഈ നാടിനെ സമ്പന്ധിച്ചിടത്തോളം അപമാനകരമാണ് ...
ഈ ചിന്തകളിൽ നിന്നാണ് ഇനിയും ഒരു നിമിഷം പോലും വൈകിക്കൂടാ എന്ന നിർബന്ധത്തോടെ ഞങ്ങൾ ഒരു പറ്റം ചെറുപ്പക്കാർ ഒരു തുടക്കം കുറിച്ചത് , വള്ളുവനാട്ടിലെ എല്ലാ ജനങ്ങളുടെയും ആശീർവാദത്തോടെ ...
വള്ളുവനാടിന്ടെ തലസ്ഥാന നഗരിയായ അങ്ങാടിപ്പുറം കേന്ദ്രമായി "വള്ളുവനാടൻ സാംസ്കാരിക വേദി" എന്നാ നാമത്തിൽ ഒരു സാംസ്കാരിക കൂട്ടയ്‍മ
പുതിയ തലമുറയും , പഴയ തലമുറയും ചേർന്ന് തുടക്കം കുറിക്കുന്ന ഈ വലിയ ഉദ്യമത്തിൽ എല്ലാ ജനങ്ങളുടെയും സഹകരണം , പ്രോത്സാഹനം ഞങ്ങൾ പ്രതീക്ഷിച്ച് കൊള്ളുന്നു
Day | Members | Gain | % Gain |
---|---|---|---|
July 23, 2024 | 3 | 0 | 0.0% |
April 26, 2024 | 3 | 0 | 0.0% |
February 14, 2024 | 3 | 0 | 0.0% |
December 30, 2023 | 3 | 0 | 0.0% |
November 16, 2023 | 3 | 0 | 0.0% |
October 16, 2023 | 3 | 0 | 0.0% |