നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു
മുന്നിൽ ഒരുപാട് പെൺകുട്ടികൾ അവർ ഏതൊരു പുരുഷനെയും ആകർഷിക്കുന്ന വസ്ത്രം ആണ് ധരിച്ചിരുന്നത്
ഷോർട് ഉം ബനിയനും ആണ് കൂടുതലും
ഞാൻ നോക്കുന്നത് അവർ ശ്രദ്ധിച്ചു
മനസിൽ എങ്ങനെ യെങ്കിലും വളയ്ക്കാൻ പറ്റുമോ എന്നു ചിന്തിച്ചു
ഇടംകണ്ണ് അവരുടെ ശരീരത്തിൽ തന്നെ
വൈറ്റ് കളർ ബനിയൻ ധരിച്ച ഇരുനിറമുള്ള സുന്ദരി
പറഞ്ഞു അവളുടെ കൂട്ടുകാരിയോട്
ഡീ എനിക്ക് ഒരു ബോയ്ഫ്രണ്ട് വേണം
ഒന്നും സെറ്റായിട്ടില്ല
ആ പോകുന്നവനെ വളച്ചാലോ
ഇത് കേട്ട് എന്റെ ഹൃദയമിടുപ്പ് കൂടി
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി
ഒരു പുഞ്ചിരി വിടർത്താൻ ശ്രമിക്കുമ്പോൾ ഞങ്ങള്ക്ക് പുറകിലായി ഒരാക്സിഡന്റ് നടക്കുന്നു
വലിയൊരു ശബ്ദം അവിടെ കേട്ടു
ഈ അവസരം എന്നിൽ ഒരു ഹീറോ പിറക്കുന്നു
ഞാൻ ഓടി ആ ഭാഗത്തേക്ക്
ഒരു ചെറുപ്പകാരന്റെ രണ്ടു കാലുകൾ അരക്കു താഴെ അറ്റ് പോയിട്ടുണ്ട്
എന്റെ നാട്ടുകാരൻ ഷൌക്കത്ത് ആണ് അയാളെ എടുത്തു കൊണ്ടു വണ്ടിയിൽ കയറ്റാൻ ശ്രമിക്കുന്നത്
ഞാൻ അലറി സ്ട്രൈച്ചർ കിട്ടുമോ
അപ്പോളേക്കും ഒരു ആംബുലൻസ് ആ വഴി വന്നു
അതിലേക്ക് ആ ചെറുപ്പകാരനെ കയറ്റാൻ ഉള്ള ശ്രമത്തിൽ നേരത്തെ കണ്ട സുന്ദരികളെ ഞാൻ തിരഞ്ഞു
ആ ബഹളത്തിൽ നിന്നും ഒത്തിരി മാറി നോക്കുകയായിരുന്നു അവർ
ഞാൻ ആംബുലൻസിൽ കയറി
ആ ചെറുപ്പകാരന്റെ മുഖം കാണാൻ വേണ്ടി
ഒരുഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്ന അവൻ
എന്റെ അനിയന്റെ മുടി പോലെ എനിക്ക് തോന്നി
ഞാൻ മുഖം നേരെ തിരിച്ചു പാതി അടഞ്ഞ കണ്ണുകൾ എന്റെ അനിയൻ
എനിക്ക് മിണ്ടനോ അവന്റെ അറ്റ്പോയ കാലുകളിലേക്ക് നോക്കാനോ ധൈര്യം വരുന്നില്ല
ശരീരം ആകെ മറവിക്കുകന്ന അവസ്ഥ പെട്ടെന്ന് ഞാൻ കണ്ണുകൾ തുറന്നു
എന്റെ ദൈവമേ ഇതുപോലെരു സ്വപ്നം നീ കാണിക്കല്ലേ ഈ പുലർച്ചെ
വളരെ ഷോക്ക് നൽകിയ എന്റെ പ്രഭാതം ആണ് ഇന്ന്
ഇപ്പോളും അതിൽ നിന്നും മുക്തനായിട്ടില്ല
ഞാൻ അനിയനെ വിളിച്ചു വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം നീ അപകടത്തിൽ പെട്ടേരു സ്വപ്നം ഞാൻ കണ്ടു എന്ന് പറഞ്ഞു
😥😥😥😥
ദുഃസ്വപ്നം
വിനു പാങ്ങ്
27/07/2023
7:21am
Invited by: Adhil Adhi
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 03, 2023 | 107 | +13 | +13.9% |
November 18, 2022 | 94 | +32 | +51.7% |
June 22, 2022 | 62 | -1 | -1.6% |
May 15, 2022 | 63 | -1 | -1.6% |
October 17, 2021 | 64 | +1 | +1.6% |
September 10, 2021 | 63 | +46 | +270.6% |