@Editor in cheif - Janakeeya vicharana weekly
@Editor - Vicharana publications
@Managing editor -www. kelinews.com
മുന്നറിയിപ്പ്
××××××××
നേരുകൊണ്ട് തോറ്റുപോയവനോട്
നെറികേടുകൊണ്ട്
ജയിച്ചവരുടെ സുവിശേഷം പറയരുത്...
പാതിരാപ്പാട്ട്
-------------------
കനവുപൂക്കുന്ന കാട്ടുപുൽമേടുകൾ
കവിതചൊല്ലിച്ചുവപ്പിച്ച സന്ധ്യകൾ
കുതിരവേഗത്തിലോടുന്നൊരോർമ്മകൾ
കരളുനീറ്റുന്ന കാറ്റുപോൽ വന്നു നീ.
പണ്ടുപണ്ടേ കടം കൊണ്ടതൊക്കെയും
വിണ്ടചുണ്ടാൽ തിരിച്ചുനൽകുന്നു ഞാൻ
രണ്ടുപേർക്കായ്പ്പകുത്ത സ്വപ്നങ്ങളെ
ക്കൊണ്ടുപോണി,ല്ലിവിടെ വയ്ക്കുന്നു ഞാൻ.
വിണ്ടുകീറിപ്പിളർന്നൊരീ മണ്ണിനെ-
ക്കണ്ട്,കാണാത്തമട്ടിൽ നടക്കവേ
രണ്ടുപക്ഷികൾക്കൊപ്പം പറന്നൊരീ
ച്ചെണ്ടുമല്ലിക്കിനാക്കൾ കൊഴിഞ്ഞുപോയ്.
കതകുപാതിയിൽച്ചാരിനി,ന്നന്നിനി- ക്കരയുകില്ലെന്നു നീ തന്ന വാക്കിനാൽ
കതിരൊടുങ്ങാത്ത പാടവും പൂക്കളും
കടലെടുക്കാൻ വിടുന്നു,. പോകുന്നു ഞാൻ.
പാതിമെയ്യും പകുത്ത സ്വപ്നങ്ങളും
പാതിദൂരം മുറിഞ്ഞൊരീ യാത്രയും
പാടുവാൻബാക്കിവെച്ചൊരെൻ വാക്കുകൾ
പാടേയെന്നോ കവർന്നുപോയെങ്കിലും,
കാടുവെട്ടിത്തെളിഞ്ഞ ശബ്ദങ്ങളേ
കൂടുതേടിത്തളർന്ന വെൺപ്രാക്കളേ
ഇന്നുരാത്രിക്കിരുപുറം നിൽക്കുമീ
ചോന്നപൂക്കൾക്കു ഗന്ധം കൊടുക്കുവാൻ
പാതിവെന്തൊരീ പേയുടൽ കൊണ്ടിതാ
പാതിരാവിന്റെ പാട്ടുകെട്ടുന്നു ഞാൻ.
**********************
സുഖം
------
കാലുകള്‍
നടപ്പുകള്‍ക്ക്
കൂട്ടുപോകാന്‍ മടിക്കുന്ന കാലത്ത്
ഉച്ചമയക്കങ്ങളിലൂടെയങ്ങനെ
ചീവീടുകള്‍ പറന്നുവരും...
ഇറങ്ങേണ്ട സ്റ്റോപ്പുകള്‍
തിരഞ്ഞുതിരഞ്ഞ്
തളര്‍ന്നുറങ്ങിപ്പോയ
യാത്രികരെയും കൊണ്ട്
ഒരു രാത്രിവണ്ടിയന്നുമങ്ങനെ
ചുരം കയറുന്നുണ്ടാവും...
മലമുകളില്‍ നിന്ന് തലകീഴായ്ത്തൂങ്ങിക്കിടന്നൊരു
കൊന്നമരം
വസന്തത്തോട് അപ്പോഴുമതിന്‍റെ പൂക്കളെക്കുറിച്ചു പറഞ്ഞ്
കരഞ്ഞുകൊണ്ടേയിരിക്കും...!
------------------------------
വേനൽപ്പളുങ്കുപോൽ പെയ്തുതോരുന്നില്ല
വേനൽക്കിനാക്ക-
ളിന്നെൻറെയീ രാത്രിയിൽ.
കാതരേ -യന്നത്തെ മഴവില്ലിതേവരെ മാഞ്ഞുപോയിട്ടില്ല,..
പോകില്ലൊരിക്കലും.
പൂക്കാത്ത പാടങ്ങളൊറ്റയ്ക്കിരിപ്പാണ്,..
പൂനിലാക്കുളിരോർമ്മ ബാക്കിയാണ്..
നീ വരും വഴിവക്കിലന്നത്തെയോർമ്മയും
ഞാനുമെൻ സ്വപ്നവും കാത്തുനിൽപ്പാണ്.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 09, 2023 | 270 | +12 | +4.7% |
October 02, 2022 | 258 | +5 | +2.0% |
August 11, 2022 | 253 | +4 | +1.7% |
July 05, 2022 | 249 | -1 | -0.4% |
May 29, 2022 | 250 | -4 | -1.6% |
April 21, 2022 | 254 | +2 | +0.8% |
March 13, 2022 | 252 | +7 | +2.9% |
January 15, 2022 | 245 | +8 | +3.4% |
December 08, 2021 | 237 | +6 | +2.6% |