മുറുക്ക്
....................
വല്യ ഛന് ഒരു ചെല്ലപ്പെട്ടി ഉണ്ടായിരുന്നു ....
അത് തുറക്കുമ്പോൾ
കളിയടക്ക ചൊരുക്കും
വാസനച്ചുണ്ണാമ്പ്
വാസനാവികൃതിയാവും
തളിർവെറ്റിലയും
വയനാടൻ പുകയിലയും
പച്ചയും കത്തിയുമായി
തിരനോട്ടം നടത്തും
പാടത്ത് ഞാറുനടുന്ന
കല്ലുമാലയിട്ട കൊറ്റിക്കുമുണ്ട് മുറുക്ക്
കൈതോല പാക്കെട്ട് മടിയിൽ നിന്നെടുത്ത്
തൊടിയിൽ നിന്ന് പെറുക്കിയ അടക്ക
പല്ലരിവാൾ കൊണ്ടരിഞ്ഞ്
ഓർമ്മഞരമ്പിൻ
കഴുത്ത് നീട്ടി നീട്ടി
ചുളിഞ്ഞു മടങ്ങിയ കൈകളേക്കാളും ചുളിഞ്ഞ
ഉണക്ക വെറ്റില
വായ്ക്കോളാമ്പിയിലേക്കിട്ട്
ചവച്ച് ചവച്ച്
ഊരക്ക് രണ്ട് കൈയ്യും കുത്തി നീണ്ട് നിവർന്ന്
മുളമ്പടി നാട്ടിയ പോലെ വിരൽ വിടർത്തി
കുട്ട്യേ ന്ന് വിളിച്ച്
കൊറ്റി നീട്ടി ഒരു
തുപ്പു തുപ്പും
ജീവിതപ്പാട വരമ്പത്തേക്ക് ....
നാലും കൂട്ടിമുറുക്കിയ
കാലത്തിന്റെ തമ്പലം
പീറ ജീവിത വെറ്റിലയിൽ
നൂറ് തേച്ച്
വൈലോപ്പിള്ളി മാഷ് കുടിയൊഴിഞ്ഞപ്പോൾ
ജീവിതച്ചെണ്ട
മുറുക്കി വലിച്ച് ...
വലിച്ചു മുറുക്കി .....
ഞാനുമൊന്ന് മുറുക്കട്ടെ ....
ചെണ്ടത്താളം പോലെ
മുറുകി മുറുകി ...
അരി മുറുക്കു പോലെ
കുറുകിക്കുറുകി ....
മുറുകിയും കുറുകിയും
കുറുകിയും മുറുകിയും
.....................................
സുരേഷ് നടുവത്ത്
.................................പാഥേയം .....!!
..........................
പാതവക്കിലെച്ചോലമരത്തിൻ
ചോട് ചൂടിനെ ഓമനിക്കുമ്പോൾ
പാതിയും നടന്നെത്തിയൊരെന്റെ
ഓർമ്മയിത്തിരി വിശ്രമിക്കുമ്പോൾ
ദൂരെ നിന്നാരു നീട്ടി വിളിപ്പൂ
പോയ കാലത്തിൻ സ്പന്ദനം പോലെ
നീരുറവയല്ലേതോ കിനാവിൻ
തോന്നലുമല്ലിളം കാറ്റുമല്ല
താഴ്ച്ചതന്നാഴത്തൂണിന്റെ മോളിൽ
താഴ്ത്തിക്കൊത്തുന്ന മീനുകളല്ല
മാനമാകേ നിറങ്ങൾ നിറക്കും
മേഘജാലക്കടുംചായമല്ല
താഴ്വരക്കാട്ടിൽ നിന്നു ഞാനെന്നോ
കേട്ടു പോയതാണീ വിളിക്കൂക്കൽ ..!
പൂവുപോൽ ചിരിച്ചന്നു ബാല്യത്തിൻ
കാർവളക്കിലുക്കങ്ങൾ മുഴക്കി
പട്ടുടുപ്പിന്റെ ചിത്രവർണത്തിൽ
കേൾപ്പു ഞാനിന്നുമാവിളിയൊച്ച ...!
ആർക്കറിഞ്ഞിടാമീ പാതവക്കിൽ
ആരു നല്കിടും ശേഷ പാഥേയം ?
ആർക്കു ചൊല്ലിടാമീ യാത്ര തന്നിൽ
ആരു കാത്തിരുപ്പെന്നുള്ള ലക്ഷ്യം ...?
ആയതെന്തുമായ്ക്കോട്ടെ ഞാനെന്റെ
കീറ മാറാപ്പുമേന്തി നീങ്ങട്ടേ....മുറുക്ക്
....................
വല്യ ഛന് ഒരു ചെല്ലപ്പെട്ടി ഉണ്ടായിരുന്നു ....
അത് തുറക്കുമ്പോൾ
കളിയടക്ക ചൊരുക്കും
വാസനച്ചുണ്ണാമ്പ്
വാസനാവികൃതിയാവും
തളിർവെറ്റിലയും
വയനാടൻ പുകയിലയും
പച്ചയും കത്തിയുമായി
തിരനോട്ടം നടത്തും
പാടത്ത് ഞാറുനടുന്ന
കല്ലുമാലയിട്ട കൊറ്റിക്കുമുണ്ട് മുറുക്ക്
കൈതോല പാക്കെട്ട് മടിയിൽ നിന്നെടുത്ത്
തൊടിയിൽ നിന്ന് പെറുക്കിയ അടക്ക
പല്ലരിവാൾ കൊണ്ടരിഞ്ഞ്
ഓർമ്മഞരമ്പിൻ
കഴുത്ത് നീട്ടി നീട്ടി
ചുളിഞ്ഞു മടങ്ങിയ കൈകളേക്കാളും ചുളിഞ്ഞ
ഉണക്ക വെറ്റില
വായ്ക്കോളാമ്പിയിലേക്കിട്ട്
ചവച്ച് ചവച്ച്
ഊരക്ക് രണ്ട് കൈയ്യും കുത്തി നീണ്ട് നിവർന്ന്
മുളമ്പടി നാട്ടിയ പോലെ വിരൽ വിടർത്തി
കുട്ട്യേ ന്ന് വിളിച്ച്
കൊറ്റ
.......................................
സുരേഷ് നടുവത്ത്
......................................