SiTHiN PK on Clubhouse

Updated: Jul 7, 2023
SiTHiN PK Clubhouse
448 Followers
891 Following
May 28, 2021 Registered
@sithinpk Username

Bio

ഭൂമിയിൽ നടക്കുന്നതൊക്കെ ദൈവ നിശ്ചയപ്രകാരമാണെങ്കിൽ/ എല്ലാമറിയുന്നവനാണ് അവനെങ്കിൽ..............................................................



ഒരു മോഷ്ടാവ് മോഷണം നടത്തുന്നത് ആ ദൈവം അറിഞ്ഞിരിക്കുമല്ലോ...!

ഒരു കൊലപാതകി കൊലപാതകം നടത്തുന്നതും ദൈവത്തിന്റെ അറിവോടായിരിക്കും...!

ഒരു കൊച്ചു കുഞ്ഞ് കാഴ്ചയില്ലാതെയോ/കേൾവിയില്ലാതെയോ/വികലാംഗനായോ ജനിക്കുന്നുവെങ്കിൽ അതും ദൈവം അറിഞ്ഞിരിക്കണമല്ലോ...!

എങ്കിൽ എന്തിനു വേണ്ടിയാണ് ഈ പണിയൊക്കെ ദൈവം എടുത്തു വെക്കുന്നതെന്ന ചോദ്യത്തിന് പ്രസക്തിയില്ലേ...?

പലസ്തീനിൽ/അഫ്ഗാനിസ്താനിൽ ഒരു കുഞ്ഞ് ജനിക്കുന്നു... അവിടെ ഇസ്രായേൽ/താലിബാൻ സ്ഫോടനം നടത്തുകയും, അതിൽ ആ കുഞ്ഞ് മരണപ്പെടുകയും ചെയ്യുന്നു... ദൈവം എന്തിനു വേണ്ടിയാണ് ആ കുഞ്ഞിനെ ജനിപ്പിച്ചത്...?

ഈ ഒരു ചോദ്യത്തിന് വിശ്വാസികളായ പരിചിതരുടെ ഇടയിൽ നിന്നും എനിക്ക് കിട്ടിയിട്ടുള്ള ഒരുത്തരം എന്നത്, ആ കുഞ്ഞ് മരിച്ച ഉടൻ സ്വർഗ്ഗത്തിലെത്തിപ്പെടും എന്നതാണ്..!

മനുഷ്യന്റെ ഭൂമിയിലെ വാസം/ജീവിതം കൊണ്ടുള്ള ലക്ഷ്യമെന്താണ്..?

ഇതിനുത്തരമായി അവർ പറയുന്നത് സ്വർഗ്ഗം ആണ് ലക്ഷ്യം എന്ന്.. അപ്പോൾ നേരത്തെ മരിച്ച ആ കുഞ്ഞ് ജനിച്ച ഉടൻ തന്നെ മരിക്കുകയും, ഉടൻ തന്നെ സ്വർഗ്ഗത്തിലെത്തിച്ചേരുകയും ചെയ്യുന്നു...!

അങ്ങനെയെങ്കിൽ എല്ലാ മനുഷ്യരെയും അങ്ങനെയങ്ങ്/നേരിട്ടങ്ങ് സ്വർഗ്ഗത്തിലെത്തിച്ചാൽ പോരേ..? എന്തിനാണിത്രയും പരീക്ഷണങ്ങൾ..? ഇത്ര ലോജിക് ഇല്ലാത്ത കാര്യങ്ങളാണോ ദൈവത്തിന്റെ ലീലാവിലാസങ്ങൾ..?

തുടക്കത്തിൽ പറഞ്ഞ മോഷ്ടാവ് മോഷ്ടിക്കുന്നത്/ ഒരു കൊലപാതകി കൊല ചെയ്യുന്നത് എല്ലാം ദൈവമറിയുന്നുവെങ്കിൽ ദൈവത്തിന്റെ ഇത്തരം പരീക്ഷണങ്ങൾക്കുത്തരവാദി മനുഷ്യനാവുന്നതെങ്ങനെയാണ്.. ദൈവം തന്നെയാണല്ലോ എല്ലാറ്റിനും കാരണഭൂതൻ..! ഇങ്ങനെ എല്ലാമറിയുന്നവനല്ല ദൈവം എന്നാണെങ്കിൽ അവനെ സർവജ്ഞാനി/സർവജ്ഞൻ എന്നൊന്നും വിളിക്കുന്നതിൽ ഒരർത്ഥവുമില്ല എന്നു സമ്മതിക്കേണ്ടി വരും...!!


Sithin PK

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 07, 2023 448 +7 +1.6%
November 08, 2022 441 +9 +2.1%
August 30, 2022 432 +6 +1.5%
July 24, 2022 426 +10 +2.5%
May 11, 2022 416 -1 -0.3%
April 02, 2022 417 +21 +5.4%
February 04, 2022 396 +18 +4.8%
December 28, 2021 378 +12 +3.3%
November 20, 2021 366 +16 +4.6%
October 12, 2021 350 +14 +4.2%

Charts

Member of

More Clubhouse users