തൃശ്ശൂർ പെരിങ്ങോട്ടുകരക്കാരൻ കുവൈറ്റിൽ പ്രവാസം.
00965 66383073 W
കവിതകൾ വായിക്കുവാൻ കേട്ടിരിക്കാൻ ഏറെ പ്രിയം..
രാത്രികളിലേക്കുള്ള യാത്രകളിൽ
നിഴലും നിറവുമുണ്ടായിരുന്നു
ഉദിച്ചുയരുന്ന പകലിലേക്ക്
വഴികാട്ടിയായത് കറുപ്പുമാത്രം
വെളുത്ത ഏടുകളിലെ പാതി
പൊള്ളിയ കറുത്ത അക്ഷരങ്ങളിൽ
എപ്പോഴോ കണ്ണുപതിഞ്ഞിട്ടുണ്ട്
എല്ലാ നിറങ്ങൾക്കും അലിഞ്ഞു
ചേരാനുള്ളത് കറുപ്പുമാത്രം
പാതയോരങ്ങളിൽ പൂത്തുലഞ്ഞ
വർണ്ണ പൂക്കൾ കൊഴിഞ്ഞമരുമ്പോൾ
മൂവ്വന്തിയുടെ വിരലിൽ തൂങ്ങി
ഒരുരാവ് കൂടി മെല്ലെ നടന്നടുക്കുന്നു
ഹൃദയ ജാലകത്തിൽ നിഴൽപോലെ
കറുപ്പിന്റെ അധിനിവേശങ്ങൾ
കാഴ്ച്ചക്കുള്ളിലെ അർത്ഥങ്ങൾ തേടുമ്പോൾ
കറുപ്പിന്റെ കുമിളകൾ സത്യങ്ങളാകുന്നു
ജീവിതത്തിന്റെ ഓരോ മടുപ്പുകളും
അന്ധകാരത്തിൽ അലിഞ്ഞുചേരുന്നു
മാഞ്ഞുപോയ രാത്രികളിലേക്ക്
ഇന്നലെയുടെ പടവുകളിലൂടെ
മൃതിയടയാൻ വെമ്പുന്ന ഓർമ്മ പോലെ
ഇരുട്ടിന്റെ സ്പന്ദനങ്ങൾ
രാത്രികളിൽ പൂത്ത മഴവില്ലുകളിൽ നിന്നും
ഊർന്നിറങ്ങുന്ന തീനാമ്പുകളിലൂടെ
ഇരുട്ടിന്റെ മഴ നൂലുകൾ വാരിയെഴിഞ്ഞു
മഴമേഘങ്ങൾ മൂകത പെയ്തിറങ്ങുന്നു
ഭൂതകാലത്തിന്റെ കെട്ടഴിഞ്ഞ ഓർമ്മകൾ
നനഞ്ഞു കുതിർന്നു ഇരുളിലലിഞ്ഞു
കാലത്തിന്റെ ദശാസന്ധികളിൽ
കറുത്ത സ്വപനങ്ങളിൽ നിന്നും
ജ്വലിക്കുന്നൊരു വസന്തം പിറക്കുന്നതുവരെ
അണച്ചുവയ്ക്കട്ടെയെൻ ഉൾവെളിച്ചം
കാലം മറന്നുവെക്കുന്ന
രാത്രികൾക്കുവേണ്ടി കാത്തിരിക്കാം
Invited by: ANAND S LAL
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 24, 2023 | 3,839 | +34 | +0.9% |
November 12, 2023 | 3,805 | +13 | +0.4% |
November 02, 2023 | 3,792 | +2 | +0.1% |
October 24, 2023 | 3,790 | +1 | +0.1% |
October 16, 2023 | 3,789 | +2 | +0.1% |
October 07, 2023 | 3,787 | +2 | +0.1% |
September 29, 2023 | 3,785 | +5 | +0.2% |
September 22, 2023 | 3,780 | +4 | +0.2% |
September 14, 2023 | 3,776 | +13 | +0.4% |
September 07, 2023 | 3,763 | +8 | +0.3% |