shafeek faizy Kylm on Clubhouse

Updated: Jun 10, 2024
shafeek faizy Kylm Clubhouse
1k Followers
27 Following
May 31, 2021 Registered
@shafees Username

Bio

നന്ദി
വീണ്ടും വരിക
************
പഞ്ചായത്തിന്റെ
അതിർത്തി
പങ്കിടുന്ന
പാലത്തേയും കൂട്ടിയാണ്‌
പുഴ ഓടിയത്‌.

ഓട്ടത്തിൽ
തട്ടിവീണപ്പോഴെക്കെ
മുന്നിൽക്കണ്ട
വീട്ടിലേക്ക്‌ ഓടികയറി

പിന്നെ വീടുകൾ
ഓരോന്നായി
കൂടെയോടി.

കിതപ്പ്‌ മാറ്റാൻ
മരച്ചില്ലകളിലിരുന്ന
പുഴ
തിരിഞ്ഞൊന്നു നോക്കി

പുഴയിൽ
ചാടി ആത്മഹത്യ ചെയ്യാൻ
തയ്യാറായി നിൽകുന്ന
"നന്ദി
വീണ്ടും വരിക"
എന്നതിനു താഴെ
തൂണിൽ
ഒരു തൊട്ടിൽ
കുരുങ്ങിക്കിടക്കുന്നു.

*********

വാടക ശീട്ട്‌
*****
രണ്ട്‌ മുറി,
അടുക്കള,
ചെറിയ മുറ്റം,
വഴിയിലേക്ക്‌
നോക്കുന്ന
ജനലുകൾ,
കിണറും,
അലക്ക്‌ കല്ലും,
ബാത്‌ റൂമും.

മുന്നേ താമസിച്ചവർ
കൊണ്ടുപോകാത്ത
മെലിഞ്ഞുപോയ
ചെടികൾ.

അപരിചിതരെക്കണ്ട്‌
അടുക്കള വാതിൽ
ഞെരക്കത്തോടെ
ഒതുങ്ങി നിന്നു.

മറന്നു വച്ച
കണ്ണീരുകൾ
ബെഡ്‌ റൂമിൽ
ഉടമയാണന്ന്
ധരിച്ച്‌ മുഖം
ചേർത്തിരുന്നു.

ഉണങ്ങിയ
ഒരു സോപ്പിൻ തുണ്ട്‌
കരഞ്ഞ്‌ കലങ്ങിയ
മുഖം വെളുപ്പിക്കാൻ
വെമ്പൽ കൊണ്ടു.

സ്വപ്നങ്ങൾക്കും
ചേർത്താണ്‌
വാടക ശീട്ട്‌ എഴുതിയത്‌

വീട്‌ ഒഴിയാൻ പറയുമ്പോൾ
സ്വപ്നങ്ങളെയും
ഒഴിപ്പിക്കാറുണ്ടല്ലൊ !
*****

മീസാൻ കല്ലുകൾ
****
പത്ത്‌ ഹജ്ജ്‌ ചെയ്ത
പോക്കരാജിയും
പട്ടിണി പരീതും
ഒരുവരിയിൽ
അടുത്തടുത്ത്‌
അയിത്തമില്ലാതെ
കിടന്നു.

കസവ്‌
മുണ്ടിൽ
അരഞ്ഞാണം
പുറത്തിട്ട്‌
അലിക്കത്തുമിട്ട
ബീയുമ്മയും
കാതിൽ
ഈർക്കിലിട്ട്‌
ഒസ്സാത്തി
സൈനബയും
പണ്ടത്തപ്പോലെ
മിണ്ടാതെ
അപ്പുറവുമിപ്പറവും
തിരിഞ്ഞു കിടന്നു.

പിഞ്ഞാണത്തിൽ
അലിഫ്‌ എഴുതി
വെള്ളം കുടിപ്പിച്ച
മുല്ലാക്കയും
വണ്ടി തട്ടിമരിച്ച
മകൻ അബുവും
കെട്ടിപ്പിടിച്ചുകിടന്നു.

മീസാൻ കല്ലുകൾ
പൂത്തുനിന്ന
ഖബറുകളിൽ
കിളികൾ സ്വപ്നങ്ങളെ
കൊത്തിയെടുത്തുപറന്നു.

ജീവിച്ചിരുന്നതിന്റെ
അടയാളമാണ്‌
മീസാൻ കല്ലുകൾ.

Invited by: Muneer Mohammed

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
February 13, 2024 1,064 -1 -0.1%
January 09, 2024 1,065 -35 -3.2%
September 24, 2021 1,100 +100 +10.0%
September 23, 2021 1,000 +985 +6,566.7%

Member of

More Clubhouse users