കവിത
അവയവ ദാനം
അവയവ ദാനം പുണ്യമായി
മനസ്സിൽ പൂന്തോട്ടം നിർമ്മിച്ചു.
ജീവിതം മുഴുവൻ കുടംബത്തിൽ മല്ലടിക്കുമ്പോൾ , മറ്റു ഇളവർക്ക് മരണ ശേഷമെങ്കിലും, എന്ന് മനസ്സിൽ അടിവരയിട്ടു.
ജീവിതവണ്ടി കൂകിപായ വേ , ഒരു കൊതു ഡെങ്കി ഊട്ടി.
അതൊരു നിറഞ്ഞ സദ്യയായിരുന്നു.
വയറ് വല്ലാതങ്ങ് നിറഞ്ഞപ്പോൾ
കരള് അടി പതറിയെന്ന് റി പ്പോർട്ട് .
മനസ്സിലെ അവയവപുണ്യം ഒന്നു നൊന്തു.
വണ്ടി കൂകി തന്നെ കുതിച്ചു.
അതാ മറ്റൊരു വില്ലൻ.
ഗർഭപാത്രം , അടിവേരോടെ പിഴുതു.
ഉള്ളിലെ നോവ് കനത്തു.
യവന പ്രിയയെ പ്രണയിച്ചപ്പോൾ
ഏണി അടിപതറി , ഒരു നട്ടെല്ലില്ലാത്തവൾ !
കിടന്നകിടപ്പിൽ അക്ഷരം
പാനം ചെയ്ത് നയന
നാഡികൾ പണിമുടക്കി.
എഴുന്നേറ്റ് . അടിവെച്ചു തുടങ്ങവേ, ചെവിക്കുറ്റി -
ക്കരികിലൂടെ മണ്ടയിലേക്ക്
ഒരു കട്ടുറുമ്പിന്റെ കടി പോലെ ..
തലയെ കൂട്ടിൽ കേറ്റി വിസ്തരി ച്ചപ്പോഴാ ..
സംഗതി പാളിയത് .
അരിശം തീർക്കാൻ മണ്ടക്കിട്ട് മേടിയത് , ലൈനുകൾ മൊത്തം കേടാക്കിയെന്ന് .
ഇടുപ്പുകൾ തേയ്മാനത്തിലെന്നേ അകപെട്ടിരിക്കുന്നു.
അവയവദാനം മനസ്സിനെ
കൊത്തി നുറുക്കിട്ടുന്നു.
ഹൃദയം, വാർത്തകൾ ഭേദിച്ചു.
കയ്യും കാലും പിന്നെ അടുക്കളയിലാണെല്ലോ .
വണ്ടി പതിയെയാണെങ്കിലും
യാത്രയിൽ തന്നെയാ..
അകലം പാലിച്ച്, വരി നിന്നിട്ടും ആശുപത്രീന്ന് -
അവനിങ്ങ് കൂടെ പോന്നു.
ഇപ്പം വണ്ടി വല്ലാതെ
കിതക്കുന്നുണ്ട്.
അവയവ ദാനം പരുങ്ങ -
ലിലാവുമോ എന്തോ .
കവിത
ലത
തിരുവാതിരയാണേ
തിരുവാതിരയാണേ
തിരിതെളിയും കാലം
തിരനുരയും നെഞ്ചം
പൊന്നെന്നു മാത്രം
കറുമ്പിയായെന്നെ
സ്നേഹാദരത്താൽ
പേർ. ചൊല്ലും കാലം
മറുനാട്ടുകാർ വന്ന്
കൊള്ളയടിക്കുമ്പോൾ
ചിരിതൂകി രാജാവ്
ചൊല്ലി പോൽ അന്ന്
കള്ളനായ് വന്നവൻ
കട്ടിട്ടു വിട്ടോട്ടെ
കറുത്തപൊന്നിക്കൊല്ലം
തൂത്തവൻപോയ്ക്കോട്ടെ
തിരുവാതിര കട്ടു
പോകില്ല നിശ്ചയം
തിരുവാതിര യിന്ന്
തീപ്പാറും നേരത്ത്
തിരുവാതിരെങ്ങു പോയ്
കട്ടെടുത്താരു പോയ്
പൊന്നായിരുന്നൊരെൻ
കരളെടുത്താരുപോയ്
കണ്ടവരൊന്നുമുരിയാ
ട്ടമില്ലാതെ, കൊള്ളക്കൊ
ടുക്കയിൽ കണ്ണചിച്ചിടുന്നു.
മാറ്റുകൾ മാഞ്ഞൊരീ
വർത്തമാനത്തിൽ
പൂക്കാൻ മറക്കുന്നു
കായ്ക്കാനുമാവാതെ
ഔഷധ കൂട്ടെന്ന് കോരി -
ക്കുടിച്ചിട്ടി ന്നെന്തിത്ര
അയിത്തം വന്നുപെട്ടു
മറുനാട്ടിൽ
നിന്നുമിറങ്ങുന്ന
വമ്പത്തി
ഗമയിലിരുന്നെന്നെ -
നോക്കി ചിരിക്കുന്നു.
Invited by: Sandeep SB
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 27, 2024 | 522 | +69 | +15.3% |
July 06, 2023 | 453 | +30 | +7.1% |
November 04, 2022 | 423 | +1 | +0.3% |
August 28, 2022 | 422 | +17 | +4.2% |
July 22, 2022 | 405 | +19 | +5.0% |
June 15, 2022 | 386 | +6 | +1.6% |
May 09, 2022 | 380 | +9 | +2.5% |
March 31, 2022 | 371 | +37 | +11.1% |
February 02, 2022 | 334 | +44 | +15.2% |
December 26, 2021 | 290 | +17 | +6.3% |