Sarath Kadavath on Clubhouse

Updated: Sep 1, 2023
Sarath Kadavath Clubhouse
280 Followers
473 Following
May 29, 2021 Registered
@sarath_kadavath Username

Bio

തൃശ്ശൂർ ജില്ലയിൽ 1996 മേയ് 20ന് സുന്ദരനും സുമുഖനും സർവ്വോപരി സൽസ്വഭാവിയും ആയ ആണൊരുത്തൻ ഈ ഭൂമിയിലേക്ക് പിറന്നു വീണു ..

ആ സുന്ദര നിമിഷത്തിൽ ഒരു കാറ്റ് പോലും വീശാതെ മൂന്നാല് കോല് വീതിയുള്ള ഒരു കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ ജനനം....

സ്നേഹനിധികളായ അവന്റെ മാതാപിതാക്കള് അവന് ''ശരത്" എന്ന് പേരിട്ടു. എല്ലാവരെയും പോലെ അവനും പുസ്തകക്കെട്ടുകളും ചോറ്റുപാത്രവുമായി എന്നും പള്ളിക്കൂടത്തിലേക്ക്...... , തറ, പറ, പന എന്ന് തുടങ്ങി സകലമാന ഉടായിപ്പുകളും എഴുതുവാനും വായിക്കുവാനും പഠിച്ചു.

ജാതക പ്രകാരം ആറാം വയസിൽ മരണം...
നാലാമത്തെ വയസിൽ ജാതകം
കത്തിച്ചതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു

സാക്ഷാൽ ഗാന്ധിജി മുതൽ അവിടുന്നിങ്ങോട്ടു ഒരുമാതിരിപ്പെട്ട എല്ലാ ചരിത്ര പുരുഷന്മാരുടെയും ജീവചരിത്രങ്ങൾ കാണാതെ പഠിച്ചു.(പഠിപ്പിച്ചു എന്നതാവും സത്യം ) .പക്ഷെ ഈ പറഞ്ഞവർക്ക് ആർക്കും അവന്റെ ജീവിതത്തിൽ ഒരു മാറ്റവും വരുത്താനായില്ല. സർ ഐസക് ന്യൂട്ടൻ ആയിരുന്നു അവന്റെ ഏറ്റവും വലിയ ശത്രു. ഒരുതരം അസൂയയായിരുന്നു അവന് അയാളോട് .മുറ്റത്തു മണ്ണപ്പം ചുട്ടു കളിക്കുമ്പോൾ, ഒന്നല്ല ഒരായിരം വട്ടം അവന്റെ നെറുകം തലയിൽ തന്നെ കണ്ണിമാങ്ങ വീണിട്ടുണ്ട്... അപ്പോഴൊന്നും അവന് തോന്നാതിരുന്ന ബുദ്ധി വെറും '' ഒരു ' ആപ്പിൾ വീണപ്പോൾ ആ പഹയന് എങ്ങനെ തോന്നി എന്നതായിരുന്നു അവന്റെ ദുഃഖം.

ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ'കണ്ടുപിടിക്കണം' എന്ന അടങ്ങാത്ത ആഗ്രഹവുമായി തല പുകഞ്ഞ് ആലോചിക്കുമ്പോഴാണ് പെട്രോൾ എന്ന ആശയവുമായി ഒരു 'രാമർ പിള്ള ' രംഗ പ്രവേശനം ചെയ്യുന്നത് . ബാലരമയിലെ ജമ്പനെ പ്പോലെ അവൻ ഉച്ചത്തിൽ ചിരിച്ച് തുള്ളിച്ചാടി . വീട്ടുകാർ കാണാതെ വീട്ടിലെ ഉപ്പുമാങ്ങ ഭരണിയിൽ കമ്യൂണിസ്റ്റ് പച്ച ,കൊന്നയില , മാവില, പേരയില എന്ന് വേണ്ട, കണ്ണിൽ കണ്ട സകലമാന ഇലകളും സമൂലം വെള്ളം ചേർത്ത് അടച്ചു വെച്ച് ''ഗവേഷണം'' തുടങ്ങി നീണ്ട ഒരുമാസക്കാലം കാത്തിരുന്നു.........!!!മനസ്സിൽ മുഴുവൻ പ്രതീഷകൾ ആയിരുന്നു. സ്വയം കണ്ടു പിടിച്ച '' പെട്രോൾ '' കത്തുന്നത് കാണാൻ കയ്യിൽ ഒരു തീപ്പെട്ടിയും കരുതി നില്ക്കുന്ന പയ്യന്റെ സന്തോഷം പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല.. പെട്രോളിന്റെ ഗന്ധം പ്രതീക്ഷിച്ച് ഭരണി തുറന്ന അവന്റെ മൂക്കിലേക്ക് അടിച്ചു കയറിയത് ഒരു വക മെന കെട്ട നാറ്റം ആയിരുന്നു. പ്രതീക്ഷ കൈവിടാതെ തോള് കൊണ്ട് മൂക്ക് പൊത്തി തീപ്പെട്ടി ഉരച്ചു അവൻ അതിനകതെയ്ക്കിട്ടു . അത്ഭുതമെന്നു പറയട്ടെ ''''ശൂ''' എന്നൊരു ശബ്ദതോടെ കൊള്ളി വെള്ളത്തിൽ വീണ് കെട്ടു പോയി.ഒപ്പം അവന്റെ പ്രതീക്ഷകളും.... കൂടെ വീട്ടുകാരുടെ തെറി വിളിയും ......

മദ്യപിക്കില്ല, പുകവലിക്കില്ല, തല്ലുണ്ടാക്കില്ല, ദുശീലങ്ങൾ ഒന്നുമില്ല.......
എന്നൊക്കെ പറയണമെന്ന് എനിക്കാഗ്രഹമുണ്ട്...പക്ഷെ അങിനെ പറഞ്ഞാൽ നാട്ടുകാർ എന്നെ കൈ വയ്ക്കും.............

എന്നെ കുറിച്ച് :-

പ്രായം :മനസ്സിന് 17..... ശരീരം സമ്മതിക്കുന്നില്ല

ഉയരം :എന്തായാലും കുള്ളൻ അല്ല....

Invited by: Gokul Das

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 01, 2023 280 0 0.0%
November 13, 2022 280 +1 +0.4%
September 01, 2022 279 +1 +0.4%
June 19, 2022 278 -14 -4.8%
April 04, 2022 292 -2 -0.7%
February 06, 2022 294 -1 -0.4%
December 30, 2021 295 -2 -0.7%
November 22, 2021 297 -3 -1.0%
September 07, 2021 300 +269 +867.8%

Charts

Member of

More Clubhouse users