ഏകാന്തതകളിൽ വരക്കുന്ന ചിത്രങ്ങൾക്ക് .... ഒറ്റപ്പെടലിന്റെ നനുത്ത വിഷമ ഗന്ധവും . മറവിയുടെ പാതിയടഞ്ഞ മിഴികളിൽ പൊടിഞ്ഞ ഒരു തുള്ളിയുടെ ഉപ്പു സ്വാദും . പ്രതീക്ഷകളുടെ ഭാവനകളിലെ നിറഭേദവും നൽകി . നീ . പുറത്തേക്ക് നടക്കുക. ഇന്നു വിരിഞ്ഞ പൂക്കൾ നിനക്കായി ചിരിക്കട്ടെ .
മൂടിവച്ച ചിരികളിലും
മുഴങ്ങി കേട്ട വാക്കുകളിലും
നിന്റെ കഥയുടെ
നായകൻ നിനക്ക് അന്യനായിരുന്നില്ല ...
വസന്തങ്ങൾ വിതുമ്പുന്ന നേരത്ത് ഒരു പക്ഷി
യുടെ പിടച്ചിൽ നിന്റെ
കണ്ണിൽ കൂടുകൂട്ടി.
മിഴിനീരിലെ നനവുകൾ
പടർന്നു ...താഴെ
മുഖകച്ചയുടെ നിറം
കറുത്തു പോയി .....
നാണം വിതുമ്പുന്ന
ഈറൻ കാറ്റ്
നഷ്ടപെടലുകളുടെ രാഗം മൂളുന്നു .....
മൂർദ്ധാവിലെ മുഴിയിഴ
കളിലെവിടെയൊ
നരച്ച സ്വപ്നങ്ങൾ
ഒളിച്ചു പാർക്കുന്നു ...
ഒറ്റപെടലുകൾ തുന്നി
കെട്ടി നീ ഒരു മാസ്ക്കുമായി വരുമ്പോൾ
തനിയാവർത്തനങ്ങളുടെ
ശിശിരം കൊഴിഞ്ഞു
തീരുന്നു ......
നെയ്തു കൂട്ടിയ
വലകളിൽ ഒരു
കിനാവ് സ്വാതന്ത്യം വിളിച്ചു പറയുന്നു .....
തമ്മിൽ പോരാടുന്ന
താരാട്ടു മറന്ന രണ്ടു പൈതലുകൾ തനിമ
യുടെ വഴിയിൽ വിളറി വിഴും .......
ഒറ്റക്കാവുന്നതിന്റെ സങ്കടം
ഒരു പെക്ഷെ ....നീ പറയില്ല
നിന്റെ മുഖകാന്തിയിൽ
നീ ഒട്ടിച്ചു വച്ച ഒരു നീളൻ തുണിയിൽ .... ആത്മസംഘർഷം ചെവിയിൽ തൂങ്ങിയാടുന്നു.
അർത്ഥമറിയാത്ത ഒരു
വാക്ക് ....പൊട്ടിയ നൂലാൽ
മാനത്ത് നൃത്തം ചെയ്യുന്നു ...
മാരുതിയുടെ മന്ദഹാസം
ചുണ്ടിൽ തേച്ചു നീ
മധുരിക്കുന്ന പാട്ടുകൾ പാടുക..
പടിക്കലോളം നീളുന്ന
പരവതാനിയിൽ ചവുട്ടി
നീ ....ജിവിതം .നടന്നു കണ്ടെത്തുക.
Invited by: Hari Sankar
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 28, 2023 | 217 | +1 | +0.5% |
November 14, 2022 | 216 | +1 | +0.5% |
September 02, 2022 | 215 | -1 | -0.5% |
June 20, 2022 | 216 | -8 | -3.6% |
May 14, 2022 | 224 | -1 | -0.5% |
April 05, 2022 | 225 | -1 | -0.5% |
November 23, 2021 | 226 | +2 | +0.9% |
October 15, 2021 | 224 | -1 | -0.5% |
September 08, 2021 | 225 | +186 | +477.0% |