അഹം.
അഹത്തിൻ മണൽചുഴി ചതുപ്പു നിലങ്ങളിൽ
വീണു നാം താണു പോയാൽ ഇരുളും അന്തരംഗം.
അകക്കൺ തുറപ്പിക്കും ഗുരുവായ് ശോകം വന്നാൽ
ഉർവശീശാപം പോലെ ഉതകാം ഒത്താലതും.
ഉമിത്തീ പോലെ നീറ്റും പാപബോധവും വേഗം
അഹന്ത നീക്കീട്ടേറെ ഗുണമായ് ഭവിച്ചീടാം.
മർത്യരായ് പിറന്നുള്ള നമ്മിലൊരാൾക്കും തന്നെ
മഹത്വം നടിച്ചിടാൻ അർഹത തെല്ലുമില്ല.
തൻകാര്യം പൊൻ കാര്യമായ് മാറുമ്പോൾ നമുക്കെല്ലാം
സത്യത്തിൻ മുഖശോഭ വിദൂര മരീചിക.
സ്വാർത്ഥമായ് നമ്മൾ നെയ്യും നുണതൻ വസ്ത്രം പിന്നെ
മറവി തോന്നിച്ചീടും സത്യമായ് കാലാന്തരേ.
സലീം പറമ്പൻ.
Invited by: Abdul Salam
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 13, 2023 | 132 | +12 | +10.0% |
November 18, 2022 | 120 | +5 | +4.4% |
June 22, 2022 | 115 | -2 | -1.8% |
April 07, 2022 | 117 | +1 | +0.9% |
February 08, 2022 | 116 | -1 | -0.9% |
November 25, 2021 | 117 | +3 | +2.7% |
October 17, 2021 | 114 | +8 | +7.6% |
September 10, 2021 | 106 | +85 | +404.8% |