Author, ("Hundred Days to Greatness" - available on Amazon, flipkart), Leadership Coach & innovator
Block ആണ്... but തിരിച്ചുതരും
Have developed a theory for behavioural change and faster innovation
I love helping people to live a better life and create an impact in the world
919946934814
919072934814
Love Writing Poems
വസന്തമേ, നീയെന്തേ വേഗം പൊലിഞ്ഞു?
അരുണൻതൻ കാന്തിയെന്തേ ആഴിയിൽ പൊഴിഞ്ഞു?
ഇലകൊഴിഞ്ഞൊരാ വൃക്ഷത്തിനെന്തേ ഇരുണ്ട മൗനം?
കളകളം കൊഞ്ചും കുയിലിൻ നാദമെന്തേ നിലച്ചൂ?
കൊഴിഞ്ഞ കാലത്തിൻ നൊമ്പരമോ, അതോ,
ഇഴുകിയൊരുടൽ അടരുന്ന വ്യഥയോ?
ഇടുങ്ങിയ വരാന്തയിലാദ്യമായ് കണ്ട നാൾ,
വിടർന്ന പുഞ്ചിരിയിൽ തുടങ്ങി സൗഹൃദം,
ഇടവപ്പാതിയും, മഞ്ഞും, ശിശിരവും, കഴിഞ്ഞൂ,
വൃക്ഷത്തിൻ ചില്ലകളിൽ പൂത്തൂ പുതുനാമ്പുകൾ,
മധ്യവേനലിൽ ക്ഷയിച്ച ചില്ലകൾ തേടീ ഗൃഹം,
അറയിലിരുന്ന് അയവറക്കി പൊയ്ക്കാല സ്മരണകൾ,
പ്രതീക്ഷിച്ചൂ മറ്റൊരു വസന്തിത്തിനായ്.
വീണ്ടുമായിടവഴിയേ നാം വന്നൂ,
വളർന്നൂ നാം തിങ്ങിനിറഞ്ഞ വൃക്ഷത്തിൻ ചില്ലപോൽ,
കനത്തൂ പേമാരി ഇടയിലെ ഇടവപ്പാതിയിൽ,
കാറ്റിലുലഞ്ഞ ചിലചില്ലകളൊടിഞ്ഞൂ,
ചിലതോ തളർന്നൂ,
എങ്കിലും പ്രതീക്ഷയായ് മാറ്റൊരു ശിശിരവും വസന്തവും.
കാത്തിരിപ്പിൽ വിരാമമായ് വന്ന വാർത്ത,
ചീനയിൽ കോവിഡെന്ന മഹാമാരിയൊരുങ്ങിയങ്കത്തിനായ്,
വസന്തത്തിനിനി മണമില്ലത്രേ,
വേനലോ, മറ്റൊരു കാലത്തിനായ് പോയ് മറഞ്ഞൂ,
ഉണരുന്ന പ്രഭാതമൊക്കെയും നിശ്ചലമായ് ചില്ലകൾ,
തളർന്നോ സൗഹൃദം, ഇടിഞ്ഞോ നിൻമനം?
ഇനിയൊരു വസന്തംകൂടി വരുമോ?
നിലച്ച കുയിലിൻ രാഗമിനിയും കേൾക്കുമോ,
നിശ്ചലമാം ചില്ലകളിനിയുമാടുമോ?
പൂത്തുലഞ്ഞ വൃക്ഷത്തിലായ് കിളികൾ കൂടുകൂട്ടുമോ?
അറിയില്ലെനിക്കിന്ന്,
എങ്കിലും കാത്തിരിപ്പൂ മറ്റൊരു വസന്തത്തിനായ്.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 16, 2023 | 863 | +4 | +0.5% |
February 01, 2023 | 859 | -1 | -0.2% |
September 30, 2022 | 860 | -1 | -0.2% |
July 03, 2022 | 861 | -6 | -0.7% |
May 27, 2022 | 867 | -7 | -0.9% |
April 19, 2022 | 874 | -1 | -0.2% |
March 11, 2022 | 875 | -5 | -0.6% |
December 06, 2021 | 880 | +2 | +0.3% |