രമേഷ് കേശവത്ത് on Clubhouse

Updated: Nov 25, 2023
രമേഷ് കേശവത്ത് Clubhouse
545 Followers
304 Following
@rameshkesavath Username

Bio

You tube channel: Ramesh Kesavath
ചെറുകഥാ സമാഹാരം : ആത്മം (amazon Kindle)
കവിതാ സമാഹാരം: നിഴലാട്ടം (ഭാഷാ ബുക്ക്സ്)
Whats app :9747004805
വിചിന്തനം
■■■■■■■■■■■■■■■■■■

മരമെടുത്തു മഴു പണിഞ്ഞു
മരമഴിച്ചു വാഴ്ന്നു നാം
മണലെടുത്തു മലതുരന്നു
ദുരയുടുത്തു വാഴ്ന്നു നാം

മലയിടിഞ്ഞു പുഴയിടഞ്ഞു
കടലെടുത്തിടും വരെ
കരുതലിന്റെ വിത മറന്നു
കനലുപാകി വാഴ്ന്നു നാം.

ഒടുവിലായതെന്തു നേടിയെ-
ന്നെടുത്തുനോക്കിടാം
ലാഭനഷ്ടമൊക്കെയും
കണക്കുചൊല്ലി പങ്കിടാം

പുക നിറഞ്ഞ മാനവും
മലിന നീർത്തടങ്ങളും
വെന്തു വേനലെന്നപോലെ
ഗ്രീഷ്മവർഷ കാലവും.

വിഷമൊഴിച്ചു വിളവെടുത്ത-
രണ്ട നിലമതത്രയും
മുളച്ചിടാ കുരിപ്പുപോലു-
മെന്ന മട്ടിലാകയോ?

തീറ്റയാൽ കുരുത്തിടുന്ന
പുതിയ രോഗമാരിയും
വിശപ്പിനാലെ ദീനരായ-
ണഞ്ഞിടുന്നു പാതിയും.

ആർത്തിയാലൊരുക്കിയോ-
രർത്ഥമൊക്കെയും തഥാ
പ്രകൃതമോടെടുത്തു പോയി
പ്രകൃതിയും പ്രളയമായ്.

എന്തുനേടിയെന്തുനേടിയൊ-
ന്നുമില്ല നേട്ടമായ്.
കോട്ടമായതൊക്കെയും
കഴിവു പോലെ മാറ്റിടാം.

ഭൂമി തന്ന ഭിക്ഷയാണി ജന്മ-
മെന്നറിഞ്ഞു നാം.
വാഴ്കവേണം ഇനിവരുന്ന
തലമുറയ്ക്ക് വേണ്ടിയും.

ചിന്തപോലെ ചന്തമോടെ
ഭൂമിയിൽ വസിച്ചിടാൻ
നാന്ദിയായൊരുത്തമ പ്രതി-
ജ്ഞയേറി വാഴ്ക നാം.

മണ്ണറിഞ്ഞു വിണ്ണറിഞ്ഞു
കടലറിഞ്ഞു വാഴ്ന്നിടാം
മലയറിഞ്ഞു പുഴയറിഞ്ഞു
മഴയറിഞ്ഞു വാഴ്ന്നിടാം

വിത്തളന്നു വിളവറിഞ്ഞു
വൃത്തിയോടെ വാഴ്ന്നിടാം
നിധിയളന്നു വിധിയറിഞ്ഞു
നന്ദിയോടെ വാഴ്ന്നിടാം.

നന്മയേതു തിന്മയേതതിർ-
ത്തിയേതതോർത്തിടാം
കനിവു പാകി കനലണച്ചു
കനവുനേടി വാഴ്ന്നിടാം.
_______________________

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 25, 2023 545 +3 +0.6%
October 04, 2022 542 -1 -0.2%
July 06, 2022 543 +1 +0.2%
May 30, 2022 542 -7 -1.3%
April 22, 2022 549 +1 +0.2%
January 16, 2022 548 +1 +0.2%
December 10, 2021 547 +11 +2.1%

Charts

Member of

More Clubhouse users