ഒറ്റക്കാലൻ
തൻ തണൽ താനേയൊരുക്കുവോൻ
തൻചിത താനേയൊരുക്കിയതിൻ കനലിൽ പുനർജ്ജനിക്കുവോൻ!
രാജീവ് മാമ്പുള്ളി
*തിളപ്പേച്ച്*
മരച്ചോടു കാണാത്ത വെയിൽ
നിഴൽ മറന്ന് പരക്കുന്നു.
തിളച്ചവെള്ളം തൂകി കനലടുപ്പു കെട്ടുപോകുന്നു.
കൂട്ടിയും കുറച്ചും ഹരിച്ചുമൊക്കെ
ശൂന്യമായ ശിഷ്ടത്തിൽ കാലക്കണക്കറിയാതെ
ഘടികാരസൂചി തലകറങ്ങി നില്ക്കുന്നു.
വിളവിത്തറിയാതെ പടർന്നവേര്
കളവിത്തിൻ വേരിൽ പടർന്ന്
പുതുമഴയിൽ കുളിരുകോരുന്നു.
പറഞ്ഞ വാക്ക് തറച്ചു നിൽക്കാതെ തിരിച്ചുവന്നൊരു കടത്തുതോണിയായി ഇന്നിൻ കടലിൽ കരയറിയാതുഴലുന്നു.
പുരമേഞ്ഞു കണ്ടെടുത്ത തണലിൽ കഷ്ടപ്പാടിൻ വിഴുപ്പുഭാണ്ഡം ഇറക്കിവെച്ച് ഉറങ്ങുന്നോനെ
തിരിച്ചടവു മുടങ്ങിയ ദുഷിച്ച സ്വപ്നങ്ങൾ ഞെട്ടിയുണർത്തുന്നു.
തിരിച്ചടികളുടെ തിരിച്ചറിവ് തിണ്ണയിൽ കുത്തിയിരുന്നൊരു മുത്തി
മോണതഴമ്പുകാട്ടി ചിരിക്കുന്നു.
കൊണ്ട വെയിലുകൾ , താണ്ടിയ വഴികൾ, കണ്ട കാഴ്ചകൾ
തുടർപാതകളിലെ പിരിവുകളിൽ
തെളിച്ചമില്ലാതെ അന്തിച്ചു നിൽക്കുവോനെ കവിത കൂക്കി വിളിക്കുന്നു.
മറുകൂക്കിനായ് മുറിവാക്ക്
വിക്കി വിക്കി മുറുക്കാൻ തുപ്പി ചുവപ്പിക്കുന്നു.
തുടർപേച്ചില്ലാതെ കവിത പിണങ്ങിപ്പിരിയുന്നു -
ചുവപ്പുരാശികളിൽ കറുപ്പു പടരുന്നു .....!
*രാജീവ് മാമ്പുള്ളി*
Invited by: Nithianandan Madambath
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 30, 2023 | 285 | +1 | +0.4% |
November 23, 2022 | 284 | +1 | +0.4% |
September 14, 2022 | 283 | +1 | +0.4% |
June 24, 2022 | 282 | -3 | -1.1% |
May 18, 2022 | 285 | +3 | +1.1% |
April 10, 2022 | 282 | +4 | +1.5% |
February 11, 2022 | 278 | -3 | -1.1% |
January 04, 2022 | 281 | +4 | +1.5% |
November 28, 2021 | 277 | +5 | +1.9% |
October 19, 2021 | 272 | +23 | +9.3% |