സൗഗന്ധികം
***************
പുഷ്പ ഹരിദാസൻ
______________________
നീയറിയാതെ നിൻ വീഥിയിൽ
ഞാനൊരു
ചെറുമലരായി വിടർന്നിരുന്നൂ ...
നിന്റെ രാഗാർദ്രമാം
മിഴിയിണക്കോണുകളിൽ
അറിയാതെയെങ്കിലും ഞാനൊരു
നിഴലായിത്തീർന്നുവോ ...
നിൻരാഗചന്ദനം
തൊടുകുറിയാക്കുവാൻ
ഒരു മാത്ര വെമ്പിയോ
അറിയാതെയെൻ മനം
നിൻസ്വരസാന്നിദ്ധ്യ -
മിന്നെന്റെയുള്ളിൽ
ഒരു വീണ തൻ ശ്രുതി മീട്ടുന്നുവോ ..
അറിയാതെ വിടർന്നൊരാ
സൗഗന്ധികത്തിൻ
വിസ്മയ ഗന്ധമായ്
നിറയുന്നു നീയെന്നിൽ
ഒരു മൺചിരാതിലെ
തെളിയുന്ന നാളം പോൽ
പടരുന്നിതാത്മാവിൽ
മൃദുസ്പർശമായി നീ...!
മിഴിദൂരമെത്രെയെന്നറിയില്ലെങ്കിലും
തിരയുന്നു പിന്നെയും
നിന്നെ ഞാനെന്നിലായ് ...
തിരയുന്നു പിന്നെയും
നിന്നെ ഞാനെന്നിലായ് ...
പുൽനാമ്പിൽ തുളുമ്പി നിൽക്കുന്ന മഞ്ഞുതുളളിയെയെന്നപോൽ കവിതയെ തൊട്ടറിയുന്നു.
കുറച്ചു കവിതക്കുഞ്ഞുങ്ങൾ 'ചൂണ്ടുവിരലുകൾ ' എന്ന
ഒരു സമാഹാരമായിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിയ്ക്കടുത്ത് താമസം. ആരോഗ്യ വകുപ്പിൽ സീനിയർ സൂപ്രണ്ട് .
Invited by: Arjun P Haridasan
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 17, 2023 | 321 | +7 | +2.3% |
November 26, 2022 | 314 | +1 | +0.4% |
August 02, 2022 | 313 | -1 | -0.4% |
June 26, 2022 | 314 | -2 | -0.7% |
May 19, 2022 | 316 | +3 | +1.0% |
April 11, 2022 | 313 | +2 | +0.7% |
November 29, 2021 | 311 | +11 | +3.7% |
October 21, 2021 | 300 | +23 | +8.4% |
September 14, 2021 | 277 | +271 | +4,516.7% |