"സോവിയറ്റ് റഷ്യയിൽ ആദ്യമായി കാലുകുത്തുന്ന നിമിഷങ്ങളിൽ ഞാൻ ഒട്ടൊരു പരിഭ്രാന്തനായിരുന്നു...
അഴുക്ക് പുരണ്ട ഇരുണ്ട തെരുവുകളും, യാന്ത്രികവും ദുഖിതവുമായ മനസ്സുമായി ജീവിക്കുന്ന ഒരു ജനതയെയുമാണ് ഞാൻ അവിടെ പ്രതീക്ഷിച്ചത്... താമസമുറികളിൽ ഒളി നിരീക്ഷണം നടത്തിയും പരിശോധന നടത്തിയും ഉപദ്രവിക്കുന്ന പോലീസ് ഏജന്റ്മാരെയും ഞാൻ അവിടെ പ്രതീക്ഷിച്ചു..
എന്നാൽ ഒരു നൂറോളം ദേശീയതകൾ പേറുന്ന മനുഷ്യർ ഒന്നിച്ച് ഒറ്റക്കെട്ടായി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതാണ് ഞാനവിടെ കണ്ടത്...
ഞാൻ ആകെ കണ്ടത് ഒരു പോലീസ് ഉദ്യോഗസ്ഥനെമാത്രമാണ്... എവിടെയും ഒരു തോക്ക് എനിക്ക് കാണുവാൻ കഴിഞ്ഞില്ല..
ഒരു കുറ്റകൃത്യം സംഭവിക്കുന്നത് ഞാൻ കണ്ടില്ല.. ഒരു തെരുവ് വേശ്യകളെ പോലും ഞാൻ കണ്ടില്ല..
സോവിയറ്റ് യൂണിയന്റെ തെരുവുകളിൽ ഒരു ഭിക്ഷക്കാരനെ ഞാൻ കണ്ടിട്ടില്ല. കവർച്ച ചെയ്യപ്പെടാതെ ഇത്രയും സുരക്ഷിതത്വം എനിക്ക് അനുഭവപ്പെട്ടിട്ടില്ല...
സോവിയറ്റ് യൂണിയനിൽ മതസ്വാതന്ത്ര്യമില്ലെന്ന് എന്നോട് പറഞ്ഞിരുന്നു... എന്റെ യാത്രയിൽ അങ്ങനെയാണ് ഞാൻ ധരിച്ചുവച്ചിരുന്നത്. എന്നാൽ വാസ്തവത്തിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതന്മാരും സ്വതന്ത്രമായി ആരാധനനടത്തുന്നു പ്രാർത്ഥിക്കുന്നു...
ജൂതന്മാർ സിനഗോഗുകളിൽ പോകുന്നു..
മുസ്ലീംകൾക്ക് എല്ലായിടത്തും മോസ്കുകൾ ഉണ്ട്.. കാത്തലിക്ക്കൾ സ്വതന്ത്രമായി ആരാധനകൾ നടത്തുന്നു..
നുണ പ്രചാരണം കാരണം ഞങ്ങളുടെ ആളുകൾ തമ്മിലുള്ള ബന്ധം മോശമാണെന്ന് ഞാൻ വിശ്വസിക്കുന്നു ... ഒരു കറുത്ത മനുഷ്യനെ കണ്ടിട്ടില്ലാത്ത അജ്ഞാത സ്ഥലങ്ങളിൽ ഞാൻ രാവിലെ ഓടി...
ജോലിക്ക് പോകുന്ന രണ്ട് റഷ്യൻ സ്ത്രീകളെ മറികടന്ന് ഞാൻ ഓടി..
അവർ ചുറ്റും നോക്കുകയോ ഞാൻ എന്താണ് ചെയ്യുന്നതെന്നോ ചോദിച്ചില്ല..
ചില വെളുത്ത അമേരിക്കൻ അയൽപ്രദേശങ്ങളിൽ എനിക്ക് രാവിലെ ഓടാൻ കഴിയില്ല.. ഞാൻ ഓടുന്നത് അവർ കണ്ടാൽ, ഞാൻ ആരെയാണ് മോഷ്ടിക്കാൻ പോകുന്നതെന്നതരത്തിൽ അവർ ആശ്ചര്യപ്പെടുന്നു...
സോവിയറ്റ് യൂണിയനിൽ ഞാൻ വൈകുന്നേരം വരെ ഓടി, ഞാൻ റഷ്യക്കാർക്കിടയിൽ കൂടി കടന്നുപോയി, അവർ എന്നെ നോക്കുകപോലുമില്ല, എന്തുകൊണ്ടാണ് അവിടെ ഒരു കറുത്ത മനുഷ്യൻ ഓടുന്നതെന്ന് അവർ ചിന്തിച്ചില്ല. "
1978 ൽ മുഹമ്മദ് അലി
(World heavy weight boxing legend)
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 17, 2024 | 937 | +429 | +84.5% |
November 15, 2022 | 508 | +45 | +9.8% |
September 05, 2022 | 463 | +46 | +11.1% |
July 27, 2022 | 417 | +26 | +6.7% |
June 20, 2022 | 391 | +19 | +5.2% |
May 14, 2022 | 372 | +17 | +4.8% |
April 06, 2022 | 355 | +51 | +16.8% |
February 07, 2022 | 304 | +19 | +6.7% |
December 31, 2021 | 285 | +7 | +2.6% |