قل هو اللّه أحد
أَفَحَسِبْتُمْ أَنَّمَا خَلَقْنَٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونْ
നന്മ കല്‍പ്പിക്കണം, തിന്മ വിരോധിക്കണം. (31:17)
കണിശമായി നീതി നിലനിർത്തുന്നവരാകുക. (4:135)
ബഹുദൈവ വിശ്വാസികൾക്ക് അഭയം കൊടുക്കണം. (9:6)
പരദൂഷണം പറയരുത്. (49:12)
മറ്റുളളവരെ പരിഹസിക്കരുത്. (49:11)
അസൂയ അരുത്. (4:54)
ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
വിശ്വസ്തത നില നിർത്തുക. (2:283)
ആളുകളോട് സൗമ്യമായ വാക്കുകള്‍ പറയണം. (20:44)
ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
നടത്തത്തില്‍ അഹന്ത അരുത്. (31:18)
അഹങ്കാരം അരുത്. (17:37)
അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
വിട്ടുവീഴ്ച സ്വീകരിക്കണം. (7:199)
മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
തെറ്റോ കുറ്റമോ നിരപരാധിയുടെ മേൽ ആരോപിക്കരുത്. (4:112)
പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം. (107:3)
അനാഥകളെ സംരക്ഷിക്കണം. (2:220)
ചോദിച്ചു വരുന്നവരെ ആട്ടിയകറ്റരുത്. (93:10)
വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
ചെയ്ത ഉപകാരം എടുത്ത് പറയരുത്. (2:264)
വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ തിരിച്ചേൽപ്പിക്കണം. (4:58)
കരാര്‍ ലംഘിക്കരുത്. (2:177)
തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കണം. (41:34)
നന്മയില്‍ പരസ്പരം സഹകരിക്കണം. (5:2)
തിന്മയില്‍ സഹകരിക്കരുത്. (5:2)
നീതി പ്രവര്‍ത്തിക്കണം. (5:8)
വിധി കല്‍പ്പിക്കുമ്പോൾ നീതിയനുസരിച്ച് വിധിക്കണം. (4:58)
ആരോടും അനീതി ചെയ്യരുത്. (5:8)
അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കരുത്. (6:152)
സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്. (2:42)
വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
പിശുക്ക് അരുത്. (4:37)
അന്യന്റെ ധനം അന്യായമായി തിന്നരുത്. (4:29)
ധനം ധൂര്‍ത്തടിക്കരുത്. (17:29)
മദ്യം കഴിക്കരുത്. (5:90)
കൈക്കൂലി അരുത്. (2:188)
പലിശ അരുത്. (2:275)
വ്യഭിചാരത്തെ സമീപിക്കുക പോലും ചെയ്യരുത്. (17:32)
കൊലപാതകം അരുത്.4:92.