ജലം കുടിച്ച് വീർത്ത വെറ്റമഷിത്തണ്ടുകൾ സ്ലേറ്റിലെ കല്ലുപെൻസിൽ വരകളെ നക്കിത്തുടച്ചെടുത്ത ഒരു കുഞ്ഞു പള്ളിക്കൂടകാലം ഉണ്ടായിരുന്നു.
രാവിലെ പള്ളിക്കൂടത്തിലേക്ക് പോകുമ്പോൾ നിക്കറിന്റെ രണ്ടു കീശയിലും വെറ്റമഷിച്ചെടികൾ നിറഞ്ഞു പൊന്തി നിൽക്കുന്നുണ്ടാവും.
ക്ലാസ്സിൽ എത്തിയാലുടൻ ഈ മഷിത്തണ്ടുകൾ കൂട്ടുകാർക്ക് നൽകി പകരം മുറിപെൻസിലുകൾ വാങ്ങും.
ഇതു മാത്രമല്ല, ഓരോ കൂട്ടുകാരും ലഭ്യമായത് നൽകി പകരം മറ്റു പലതും വാങ്ങിയുള്ള പൊടി പൊടിച്ച കച്ചവടങ്ങളായിരിക്കും ക്ലാസ്സ് നിറയെ.
ഇന്നും,
വഴിയിറമ്പുകളിൽ, കുടിച്ചു വീർത്ത് തടിച്ചു കൊഴുത്ത വെറ്റമഷിച്ചെടികൾ,കുരുന്നു വിരലുകൾ നുള്ളുമെന്നു കൊതിച്ച് തലയാട്ടി നിൽക്കുന്നത് കാണുമ്പോൾ; നിമിഷങ്ങൾ കൊണ്ട് സ്ലേറ്റിന്റെ പള്ളകൾ നനച്ചു മായ്ച വെറ്റിലയുടെ മണമുള്ള ആ ഓർമ്മകൾ മായാതെ തെളിഞ്ഞുവരും.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 22, 2024 | 54 | +1 | +1.9% |
July 16, 2023 | 53 | +3 | +6.0% |
July 27, 2022 | 50 | +1 | +2.1% |
April 06, 2022 | 49 | +1 | +2.1% |
February 07, 2022 | 48 | +4 | +9.1% |
December 31, 2021 | 44 | +1 | +2.4% |
November 23, 2021 | 43 | +2 | +4.9% |
October 15, 2021 | 41 | +1 | +2.5% |
September 08, 2021 | 40 | +20 | +100.0% |