പുസ്തകങ്ങൾ.
*കഥകൾ...
ഒടുവിൽ ബാക്കിയാവുന്നത്.
സ്നേഹപൂർവ്വം.
കൂടാരങ്ങൾ.
ആധിപത്യം തേടുന്നവർ.
*കവിതകൾ...
ഞങ്ങൾ.
താക്കോൽക്കൂട്ടം.
പച്ചമുളക്.
ഇരിക്കാൻ പറയാത്തതിൻ്റെ കാരണങ്ങൾ.
നട്ടുച്ച നടക്കാനിറങ്ങുമ്പോൾ.
പി.ഒ. കടപ്പുറം 6805 14.
കുന്നിൻ ചെരുവിൽ നിന്ന് എന്നിലേക്ക് ചായുന്നത്.
ഏക / ദേശ / ധാരണ.
Cell..95264863 13
ഇറച്ചിമരം.
തൊടിയിലൊരു ഇറച്ചിമരം വളരുന്നുണ്ട്
ഇലകൾക്ക് ബീഫിന്റെ മണമാണന്ന തിരിച്ചറിവിലാണ്
കറിയുണ്ടാക്കിക്കഴിച്ചത്.
ഒന്നാന്തരം.
വെള്ളിയാഴ്ച
ചങ്ങാതിയേയുംകുടുംബത്തേയും
ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു
നെയ്ച്ചോറും, പോത്തിറച്ചിയും.
എളേ പോത്താണല്ലേ.
അല്ലങ്കിലും നല്ല ബീഫ് കിട്ടാൻ നിങ്ങടെ നാട്ടിൽ തന്നെ വരണം.
രുചിയിൽ ഞൊട്ടിചങ്ങാതി.
ഞാനാരഹസ്യം വെളിപ്പെടുത്തി.
ബാക്കി സംസാരങ്ങളല്ലാം
ഇറച്ചിമരത്തിന്റെ സാന്നിദ്ധ്യത്തിലാണ് നടന്നത്.
മൂക്ക് മുട്ടെ കഴിക്കാം
കൊളസ്ട്രോളുണ്ടാവൂലാല്ലേ.
ഇറച്ചിമരം നമ്മുടെ ഭക്ഷണ രീതിയെ അട്ടിമറിക്കും
തൊഴിലവസരമുള്ള പുതിയ രാജ്യം കണ്ടുപിടിച്ച ആഹ്ലാദത്തിലാണ്
വാർത്ത പരക്കുന്നത്.
വിത്തുകൾ എല്ലാവർക്കും
സൗജന്യമായി കൊടുക്കണം
നാട്ടിൽ നിറയെ ഇറച്ചി മരങ്ങളുണ്ടാവട്ടെ.
അയൽവാസികൾക്കും കുടുംബക്കാർക്കും
ഞാൻ തന്നെ വെച്ചുവിളമ്പി.
എല്ലാം കച്ചവടക്കണ്ണിൽ കാണുന്ന
സുഹൃത്തിനും
പരിവാരങ്ങൾക്കുമതിൽ താല്പര്യമില്ല.
അക്ഷരതെറ്റുള്ള പോസ്റ്ററുകൾ
തലപൊക്കി തുടങ്ങിയിട്ടുണ്ട്.
തൊടിയിൽ
ഇറച്ചി മരങ്ങൾ തഴച്ചുവളരുകയാണ്.
പരിപാലിക്കാനിപ്പോൾ ഒരു യുപിക്കാരനുമുണ്ട്.
ഒരു ദിവസം രഹസ്യമായവൻ ചോദിച്ചു
നാട്ടിൽ പോകുമ്പോൾ ഒരു വിത്ത് എനിക്ക് തരുമോ?
ഉറപ്പായും തരാം.
നിങ്ങളുടെ നാട്ടിലെ കാലാവസ്ഥയിൽ
ഈ മരംവളരുമോ?
അഹ് മദ് മുഈനുദ്ദീൻ.
........
ഖബര്‍ .
ഉമ്മ
വെളിച്ചം വീഴും മുമ്പേ
അടിച്ചുവാരാന്‍ മാത്രമാണ്
പൂമുഖത്ത് വന്നിരുന്നത്.
വാപ്പയെ തിരക്കിവരുന്നവരോട്
പാതിചാരിയ വാതിലിന്നു
മറവില്‍ നിന്നാണ്
സംസാരിച്ചിരുന്നത്.
ആ ഉമ്മയാണ്
ഇപ്പോള്‍,
കണ്ടിട്ടുപോലുമില്ലാത്ത കുറെ
ആണുങ്ങളുടെ
നടുവില്‍ കിടക്കുന്നത്.
ഉമ്മയിപ്പോള്‍
ആശ്വസിക്കുന്നുണ്ടാവും
എട്ടുവര്‍ഷം കഴിഞ്ഞാണെങ്കിലും
വാപ്പ അരികിലെത്തിയല്ലോ.
ഞാനിപ്പോള്‍ തിരയുന്നത്
മൈലാഞ്ചിച്ചെടികള്‍ക്കിടയില്‍
ഒരാള്‍ക്കുകൂടി
കിടക്കാന്‍ ഇടമുണ്ടോയെന്നാണ്.
ഉമ്മയെ
കെട്ടിപ്പിടിച്ചുറങ്ങിയിട്ട്
എനിക്ക് മതിയായിട്ടേയില്ല.
........
*ബയോ വെപ്പൺ.*
നിൻ്റെ നൂറ് വാക്കിലൊന്നിനെ
കെണി വെച്ച്പിടിച്ചു
വരികൾക്കിടയിൽ നിന്ന് തന്നെ
തുറുങ്കലിൻ്റെ താക്കോലും
കണ്ടെത്തി.
മുന്നിൽ പോകും വാക്ക് പിഴച്ചാൽ
അർത്ഥം തെറ്റി കടലിൽ വീഴും
നാക്കുപിഴ കാത്ത്
ഇരിപ്പുറക്കാഞ്ഞിട്ടെത്ര നാളായി.
പൂട്ടിപ്പോയ ജയിലുകൾ
നവീകരിക്കുന്നുണ്ട്
നിന്നോടൊപ്പം
നീലക്കടലിൽ
ഭാഷയും, വേഷവും
അടക്കം ചെയ്യും.
കടലേ..
കാലമേ...
കരുതിയിരിക്കുക
ശത്രുക്കൾ അവരുടെ ചുമതലകൾ
കൃത്യമായി നിർവ്വഹിക്കുന്നുണ്ട്.
അഹ് മദ് മുഈനുദ്ദീൻ .
Invited by: Habroosh C.h
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 28, 2023 | 658 | +88 | +15.5% |
November 08, 2022 | 570 | +3 | +0.6% |
July 24, 2022 | 567 | +4 | +0.8% |
June 17, 2022 | 563 | -7 | -1.3% |
May 11, 2022 | 570 | +5 | +0.9% |
April 02, 2022 | 565 | +16 | +3.0% |
February 04, 2022 | 549 | +3 | +0.6% |
December 28, 2021 | 546 | +13 | +2.5% |
November 20, 2021 | 533 | +37 | +7.5% |
October 12, 2021 | 496 | +73 | +17.3% |