Philomath /Scribbler/ Philosophile/ Sophophile / Psychology lover...
ചിന്തിക്കുക... ചിന്തകളെക്കുറിച്ചു ചിന്തിക്കുക!
Think about your bloody thoughts 🖤
കള്ളുഷാപ്പിൽ നിന്ന് അറിഞ്ഞ ഒരു തീയറിയുണ്ട്...കറികൾക്കു "എരിവും പുളിയും" കൂട്ടിവെക്കണം. എങ്കിൽ മാത്രമേ ആളുകൾ കൂടുതൽ കള്ള് കുടിക്കൂ. അതിന് ശേഷമാണ് നാട്ടുമ്പുറ സംസാരങ്ങളിലെ എരിവും പുളിയുടെയും കടന്നു കയറ്റം മനസ്സിലായത്. എന്നാൽ ഇതൊന്നുമല്ല ബഹുരസം, ഇന്ന് നിലവിലുളള എല്ലാ തരം മാധ്യമങ്ങളും എന്തിന് ചാനൽ ചർച്ചകളിൽ പോലും കള്ളുഷാപ്പിലെ തീയറിയുടെ കടന്നു കയറ്റം ഉണ്ടായിട്ടും അത് അറിയപ്പെടാതെ പോകുന്നത് വളരെ കഷ്ടമാണ്. ഇത്രയും മഹത്തരമായ സംസ്‌കാരത്തിന്റെ അറിയപ്പെടാതെ പോയ എത്രയോ ലളിതമായ ആവിഷ്കാരങ്ങൾ !
- സൗദാമിനി
https://mottakutti.blogspot.com/?m=1