റിട്ട. ഡെ. രജിസ്ട്രാർ
കാലിക്കറ്റ് യൂനിവേഴ്സറ്റി
കവിതയെഴുത്തുണ്ട്
പഴയ പാട്ടുകൾ
ആത്മാവിൻ്റെ ഭാഗം
7025851492
ഉപഗുപ്ത ന്
തൊഴിലാളി മുഖ്യനെ
കൊന്ന്
ഞാൻ
ചാണകക്കുഴിയിൽ
താഴ്ത്തും
വണിഗ്വര വൈദേശിക നെ
പ്രണയം നടിച്ചു വശത്താക്കം
അവസാനം
വധശിക്ഷ വിധിയ്ക്കപ്പെട്ട്
അംഗ ഛേദം വരുത്തി
ചുടലയിലെറിയപ്പെടും
അപ്പോൾ _
"സമയമായെ "ന്നെത്തുന്ന
അങ്ങയെ
ഞാനെന്റെ
പ്രാണന്റെ
തുറുങ്കിലടയ്ക്കും
ഒരു പ്രാർത്ഥന
(സൂര്യനെല്ലിയിൽ നിന്ന്)
കർത്താവേ
ഞാൻ ജനിച്ചത്
ജറുസലേമിലല്ല
നിനക്കറിയാമല്ലൊ
ഞാൻ
തിരകൾക്കു മീതെ നടന്നിട്ടില്ല
നിന്റെ ഭവനത്തിലെ
കച്ചവടക്കാരോട് കലഹിച്ചിട്ടില്ല
വിരൽത്തുമ്പിൽ നിന്ന്
കുരുടനു കാഴ്ചയും
കുഷ്ഠരോഗികൾക്ക്
ശാന്തിയും പകർന്നിട്ടില്ല
കാനായിൽ വിളമ്പാൻ
എന്റെ കയ്യിൽ
കാരുണ്യവുമില്ല
മരിച്ചവനെ വിളിച്ചെഴന്നേൽപ്പിയ്ക്കുന്ന
വിദ്യകളൊന്നും
എനിയ്ക്കറിയില്ല
എന്നിട്ടും
എന്റെ കർത്താവെ
അവരെന്നെ.......
എനിയ്ക്കു ശിഷ്യൻമാരില്ല
എന്നാൽ
പന്ത്രണ്ടാമൻ
എനിയ്ക്കു കാമുകനായി
നാൽപ്പതു ദിനരാത്രങ്ങൾ
നാൽപ്പതു സാത്താൻമാർ
അന്തിമ വിധി!
ബാറബ്ബാസിനെ
വിട്ടയച്ചു
രാപ്പകലുകളെ
കീറിമുറിയ്ക്കുന്ന
ഇരുമ്പാണികൾ
അതേ മുൾമുടി
അതിലും വലിയ
കുരിശ്
ഞാനിതാ പാപികൾക്കു നടുവിൽ
എന്റെ മിശിഹായെ
നിന്നോടു ഞാൻ
അപേക്ഷിക്കുന്നു
തിരുസന്നിധിയിൽ
ഇവർക്ക്
ഇടം കൊടുക്കേണമേ
മൂന്നാം നാൾ
അല്ല, ഒരിയ്ക്കും
എന്നെ
ഉയിർത്തെഴുന്നേൽപ്പിയ്ക്കരുതേ
.....................
2005
Invited by: Aparnna Ak
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 22, 2024 | 3,674 | +24 | +0.7% |
May 20, 2024 | 3,650 | +26 | +0.8% |
April 17, 2024 | 3,624 | +32 | +0.9% |
March 12, 2024 | 3,592 | +28 | +0.8% |
February 19, 2024 | 3,564 | +7 | +0.2% |
February 02, 2024 | 3,557 | +12 | +0.4% |
January 16, 2024 | 3,545 | +17 | +0.5% |
December 30, 2023 | 3,528 | +19 | +0.6% |
December 15, 2023 | 3,509 | +34 | +1.0% |
November 30, 2023 | 3,475 | +25 | +0.8% |