കവിതകൾ,കഥകൾ,
നോവലുകൾ ഇവയോടൊക്കെ
വല്ലാത്തൊരിഷ്ടമുണ്ട്.
ഒപ്പം യാത്രകളും ഇഷ്ടമാണ്.
"അച്ഛനും ഞാനും ഒരേ മുറിയിലാണ് "
എന്ന കവിതാസമാഹാരം(2017)
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവനോപാധിക്കായി
'ഡ്രീംവിഷൻ ഇലക്ട്രോണിക്സ് '
എന്ന സ്ഥാപനം നടത്തുന്നു.
തൊഴിലാളിയും മുതലാളിയും
ഞാൻ തന്നെ.
Contact - 9447249990
------------------------
അച്ഛനും ഞാനും
ഒരേ മുറിയിലാണ്
******************
ഏതു കരിങ്കല്ലും
അച്ഛനു മുന്നിലലിഞ്ഞു പോകും.
ഒരു പാറക്കല്ലും
അച്ഛന്റെ വഴികളിൽ
തലയുയർത്തിനിൽക്കില്ല.
കൺമുന്നിൽക്കാണുന്ന
കല്ലുകളെയച്ഛൻ
കൊത്തിമിനുക്കി വിഗ്രഹങ്ങളാക്കും.
സൃഷ്ടിച്ച വിഗ്രഹങ്ങൾ
ദൈവങ്ങളായപ്പോൾ..
ശിലയിൽ തീർത്ത തന്റെ മക്കളെ
പിന്നീടൊരിക്കലും
കാണാൻ കഴിയാതെ
അച്ഛന്റെ ഇടറിയ നെഞ്ചകം
വീണ്ടും വീണ്ടും കരിങ്കല്ലുകളെ
തലോടിക്കൊണ്ടേയിരുന്നു.
പഞ്ചലോഹങ്ങളെ മാത്രം
ഗർഭം ധരിച്ചുതുടങ്ങിയ
ശ്രീകോവിലുകളാണ്
അച്ഛനെയും പുതിയ
വഴിയിലേക്കിറക്കിയത്.
അങ്ങനെയാണച്ഛന്റെ സൃഷ്ടികൾ
അടുക്കളകൾ അലങ്കരിച്ചു തുടങ്ങിയത്.
അരകല്ലായും,ആട്ടുകല്ലായും,
ഉരലായുമെല്ലാം
വീടുകളുടെ പിന്നാമ്പുറങ്ങളിൽ
അച്ഛനങ്ങനെ നെഞ്ചുവിരിച്ച് കിടന്നു.
അച്ഛനകലേക്ക് നീട്ടിത്തുപ്പിയിരുന്ന
ചുവന്ന മുറുക്കാൻ തുപ്പലുകൾ
മുറുക്കാതെയും തുപ്പേണ്ടിവന്നപ്പോൾ
വീടിന്റെ തിണ്ണയ്ക്ക്
അച്ഛനൊരലങ്കാരമായി.
ചുമച്ചും, തുപ്പിയും, വേദനിച്ച് ചിരിച്ചും
അച്ഛനങ്ങനെ..
നാടാകെ നേരം പുലർന്നിട്ടും
അച്ഛനു മാത്രം
പുലരിയെത്താത്ത ദിവസം
അന്നാണ് ആറടി മണ്ണിന്റെ
അത്യാവശ്യം ഞാനറിഞ്ഞത്.
അന്വേഷിച്ചന്വേഷിച്ചൊടുവിൽ
ഞാനച്ഛനുകൊടുത്തു
രണ്ടുസെന്റ് പുരയിടത്തിലെ
ചായ്പുമുറിയിൽ ആറടി മണ്ണ്.
പിന്നീടിങ്ങോട്ട്
മണ്ണിനടിയിൽ അച്ഛനും
മണ്ണിനു മുകളിൽ ഞാനും
അതെ..
ഇപ്പോൾ അച്ഛനും ഞാനും
ഒരേ മുറിയിലാണ്.
*******************
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 15, 2023 | 46 | +1 | +2.3% |
August 26, 2022 | 45 | +1 | +2.3% |
March 29, 2022 | 44 | +1 | +2.4% |
January 30, 2022 | 43 | +1 | +2.4% |
December 24, 2021 | 42 | +1 | +2.5% |