Poet/devotee of love /siddharth's mum
ഊര് കാവൽ
അമ്പലവാസിയല്ല
ഭക്തയുമല്ല
പക്ഷെ വയലുകാക്കും
മുടിപ്പുരദേവി ദർശനം
എന്റെ മോഹം
ഇപ്പോൾ ഊര് വിലക്ക്
വീട്ടുപേരും അടയാളങ്ങളും ഉപേക്ഷിച്ചു
തലമുണ്ഡനം ചെയ്തു ചുണ്ണാമ്പ് പൂശി
തീക്കുണ്ട് ചാടി
ശെരിക്കുമുള്ള സ്ത്രീ വേഷം കെട്ടി
ഞാൻ വരും
നീ ധ്യാനിച്ച് നടക്കും
അവളുടെ മുഖം കാണും
നിന്നെയും നിന്ടെ ദേശത്തെയും
പ്രണയമാണ് എന്ന് ഉറക്കെ പറയുമ്പോൾ
അവൾ ഞാനാകാൻ കൊതിക്കും
നിന്റെ പുരുഷവേഷം
എന്നിൽ ഗർഭം ധരിക്കും
നീ പ്രസവിക്കും പെണ്ണാകും
പിന്നെ ഊര് കാവലിന്