എന്നെ കൂടാതെ ഈ പ്രപഞ്ചംനിലനിൽക്കുമെന്ന് എനിക്ക് അറിയാം പക്ഷെ ഞാനില്ലെങ്കിൽ എനിക്ക് ലോകമില്ല ഒന്നുമില്ല. ഞാനില്ലെങ്കിൽ നിങ്ങളുമില്ല. ഇല്ലാതെ എന്നെ വ്യക്തിവാദിയെന്നു അധിക്ഷേപിക്കുകയില്ലല്ലോ. ഞാൻ ജനിക്കുന്നത് മുൻപ് വളരെ നേരത്തെ തന്നെ ഈ പ്രപഞ്ചം ഉണ്ടായിരുന്നു ഞാൻ മരിച്ചു കഴിഞ്ഞും അതുണ്ടായിരിക്കും പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണ് ആദ്യത്തെപ്പടി. പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ ഞാൻ അംഗീകരിക്കണമെങ്കിൽ ഞാൻ ഉണ്ടായിരിക്കണം അതിനു എന്റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ട് കഴിയുകയില്ലല്ലോ. എന്നെ നിഷേധിച്ചാൽ പ്രപഞ്ചത്തിന് നിലനിലക്കാനാവില്ല. ഞാനില്ലെങ്കിലും പ്രപഞ്ചമുണ്ടെന്നു നിങ്ങളല്ലേ പറയുന്നത്, ഞാനില്ലെങ്കിൽ ആ പ്രസ്താവനയുടെ ചുവട്ടിൽ ഞാൻ എങ്ങനെ ഒപ്പ് വെക്കും? അതുകൊണ്ട് ഞാനുണ്ട് പ്രപഞ്ചമുണ്ട് ഞാൻ കൂടി ഉൾപ്പെട്ട പ്രപഞ്ചം. ഞാൻ പ്രപഞ്ചത്തിന്റെ ഭാഗമാണ്.
Day | Members | Gain | % Gain |
---|---|---|---|
April 27, 2024 | 33 | 0 | 0.0% |
February 14, 2024 | 33 | 0 | 0.0% |
December 31, 2023 | 33 | +1 | +3.2% |
November 16, 2023 | 32 | 0 | 0.0% |
October 16, 2023 | 32 | 0 | 0.0% |
September 16, 2023 | 32 | 0 | 0.0% |
August 18, 2023 | 32 | 0 | 0.0% |