നടന്നുപോകുന്ന വഴികളിലൊക്കെ പെറുക്കിയെടുക്കാന്‍ തോന്നുമ്പോലൊരു മഴ കുടഞ്ഞിടും..
............................
പതുക്കെ
.....................
എല്ലാ ധൃതിപ്പെടലുകളില്‍ നിന്നും എത്ര പതുക്കെയാണ്
അവളിറങ്ങിപ്പോകുന്നത്
നിശ്ചലമാക്കിവച്ചൊരു ഘടികാര സൂചിപോലെയാണവള്‍
ചലിക്കുന്നെന്ന് തോന്നുകയേയില്ല
ഒരു പൂവിടരുന്നത്ര പതുക്കെ
വിടരുന്നതേയുണ്ടാവു
അവളൊരുവനുമായി പ്രണയത്തിലായാല്‍
അവളയാളെ
ശാന്തമായ് നിശ്ശബ്ദമായ്
ചുംബിക്കും
അയാളുടെ സിരകളിലത് കൊളുത്തിപ്പിടിക്കുന്നതും
ഒരു മരം പൂത്തുലയുന്നതും കണ്ടവള്‍
പതുക്കെ വളരെപ്പതുക്കെ ചിരിച്ചേക്കാം
ഒരേ പുസ്തകത്തിന്റെ ..
ഒരേ പേജു തന്നെ
പലയാവര്‍ത്തി
മെല്ലെ വളരെമെല്ലെ വായിക്കുന്ന
അവളെ നോക്കിയിരിക്കു
ആ പേജിലെ കഥാപാത്രങ്ങള്‍
അവളുടെ മുടിപ്പിന്നലുകളില്‍ തൊടുന്നതും
അവളുടെ വളരെ പതുക്കെ ചലിക്കുന്ന
ചുണ്ടുകളില്‍ ചിരി കോരിയിടുന്നതും
ചിലപ്പോള്‍ കണ്ണുകളില്‍ മഴയെ
തുന്നി വയ്ക്കുന്നതും കാണാം
ഹോ!
ഇതെന്തൊരു പയ്യപ്പനറ്റിയെന്നു പറയുന്ന കൂട്ടുകാരനെ നോക്കി
മൃദുവായ് അത്രയും സരളമായ്
അവളൊരു കണ്ണിറുക്കാറുണ്ട്
കൂട്ടുകാരനപ്പോള്‍ മിന്നാമിന്നികള്‍
പൂത്തൊരു കാടിനെ കാണാം
ഇവളെയെഴുതിയെഴുതി ഞാനെന്റെ ധൃതികളെ മറന്നുപോകുമോ..?
എന്നാണിനി ഞാന്‍
പതുക്കെ
വളരെപതുക്കെ
ധൃതിയില്ലാതെ
ഒരു കവിതയെഴുതുന്നത്