Arundhathi Madhumegha on Clubhouse

Updated: Aug 31, 2023
Arundhathi Madhumegha Clubhouse
316 Followers
780 Following
@madhumeghaaa Username

Bio

ഉയിരും ഉടലും നടുക്കടലിൽ ഒളിപ്പിച്ചുവച്ചവർ

അരുന്ധതി മധുമേഘ

ഞങ്ങൾ റോഹിങ്ക്യകൾ
ഇടതടവില്ലാതെ പെയ്ത ദുരിതത്തീമഴയിൽ
കൂടും കൂട്ടവും നഷ്ടപ്പെട്ട്
ഉയിരും ഉടലും നടുക്കടലിൽ ഒളിപ്പിക്കേണ്ടിവന്നവർ

കാലഗതികൾ വകവെയ്ക്കാതെ കാറ്റിരമ്പലിന് മുഖം കൊടുക്കാതെ ജലനൂലുകളുടെ മുറുകിയ
ഈറൻ വലയ്ക്കുള്ളിൽ കുരുങ്ങി
മടക്കമില്ലാത്ത ഉന്മാദത്തിലേയ്ക്ക്കണ്ണുനീട്ടി
തിരയില്ലാത്ത കടലുകൾ
സ്വപ്നം കാണുന്നവർ

ജീവിത പകർച്ചകളിൽ
നട്ടംതിരിഞ്ഞ്
മെത്തി ഒഴുകുന്ന ആത്മരോഷം വ്യഥയിൽ ഒതുക്കി
കണ്ണുനീർകണം കലർന്ന
ഉപ്പുക്കാറ്റ് തീരങ്ങളെ കരിച്ച്
ചക്രമില്ലാത്ത വണ്ടിയിൽ
കിതച്ചു കിതച്ചങ്ങനെ

നരച്ചബോധി വൃക്ഷത്തിന്റെ
വേരുകൾ മാന്തിക്കീറി
ആഴ്ന്നിറങ്ങിയ ധർമ്മം
ഉറഞ്ഞൊരു ശിലാശില്പമായപ്പോൾ വംശവെറി ഹിംസയായി
രൂപാന്തരപ്പെട്ട്
വംശീയ മുദ്രയുടെ അടരുകളുടച്ച് ഭൂപടത്തിന്റെ
നിറം ചുവപ്പിക്കുമ്പോൾ
ജന്മാവകാശം ജല്പനങ്ങളായി ആയിരങ്ങളുടെ ആത്മബോധം
പറയ്ക്ക് കീഴിൽ
മറയ്ക്കേണ്ടിവന്നവർ

ഉറകെട്ട കാലത്ത് ഒരു തീരവും അഭയമേകാതെ
വറുതിക്കാറ്റിനും
ചുഴലിക്കാറ്റിനുമിടയിൽ
മനസ്സും പടകുമിളകിയുലഞ്ഞ്
ഉയിരൂന്നു പോകുന്ന
ഉടലുകളുപേക്ഷിച്ച്
തമോഗർത്തങ്ങളിൽ
ഉഴറി നീങ്ങിന്നു
തെളിഞ്ഞ ഭൂഖണ്ഡങ്ങളെ
ഇരുളിൽ കണ്ട്


ഊരിപ്പിടിച്ച ജീവൻ ഉള്ളുപിടച്ച്
ഒരു നിലവിളിയായി ആഴങ്ങളിലേക്ക് ഊർന്നിറങ്ങുമ്പോൾ
ആണ്ടു പോയ വിശ്വാസത്തിന്റെ ചുഴികളിൽ കൈ കാലിട്ടടിച്ച്
കടലിനെ കൺകോണിലൂടൊഴുക്കി ആകാശത്തെ കൺമുനയിൽ കോർത്തുടക്കി
കടൽകാക്കകളുടെ ചിറകടികൾക്കപ്പുറം രാത്രികടന്ന് വെളിച്ചം വരുന്നതും കാത്ത്
വീണ്ടും അഭയസ്ഥലികൾ തിരഞ്ഞ്


ശ്വാസഗതി മുറുകുന്ന
ഭ്രാന്തൻ കാറ്റിൽ
ഭീതി തുള്ളുന്ന
പെരുമഴപെയ്‌ത്തിൽ
വിറങ്ങലിച്ച്
വെയിൽ ഞരമ്പുകൾക്ക്
ഇടയിൽ നിന്നു കത്തി
വിശപ്പിന്റെ ഉടുതുണി
വരിഞ്ഞ് മുറുക്കി
വറ്റിപോയ തൊണ്ട
തിരുമ്മിനനച്ച്
ആധിയും വ്യാധിയും
ചൊറിഞ്ഞു
കുന്തകാലിലിരുന്ന്
നാളയെ പ്രാകിവെളുപ്പിക്കുന്നു


ഉഷ്ണരാശിയിൽ
ഉരുക്കിത്തീർന്നവർ
ആത്മാവിന്റെ ചൂട്
ഉറഞ്ഞു പൊള്ളിച്ച
സമുദ്രഗർഭത്തിലേക്ക്
സഹനത്തിന്റെ ആഴമളക്കാൻ
പോയി
ചിലരപ്പോഴും
പുളിച്ചക്കണ്ണുകൾ തിരുമ്മി
രാത്രിയുടെ കടലാഴങ്ങളിൽ
കണ്ണുനട്ട്
പിടിയൂർന്നു പോയവരുടെ
ആത്മാക്കളെ തിരയുന്നു


തീതിന്ന് നാവു വെന്ത അമ്മ
കരിഞ്ഞ മുലഞെട്ടുകൾക്കു
പകരം
നൊന്ത കണ്ണിലെ പ്രാണരക്തം
ഒഴിച്ച മൂത്രത്തിലൂടെ പകർന്ന്
വരണ്ട കുഞ്ഞു വായിൽ
ജീവന്റെ തുള്ളികൾ
ഇറ്റിക്കുമ്പോൾ
സമയ സൂചികയുടെ മുനകുത്തിയൊടിയുന്നു


ഹൃദയ വേവുകൾ
കനൽക്കല്ലാക്കി കലഹിക്കാനൊന്നുമില്ലാഞ്ഞിട്ടും പരസ്പരമടിച്ചു വീഴ്‌ത്തി
കടിച്ചെടുത്ത പച്ചമാംസം
ചവച്ചിറക്കി
വയറിന്റെ മുരൾച്ചയടക്കുമ്പോൾ
തലനീട്ടി മണക്കുന്ന മരണം നീലക്കടലിളക്കി
ചുവന്നചോര തുപ്പുന്നു


ചവിട്ടു കല്ലുകളുടക്കപ്പെട്ട്
മണ്ണകങ്ങൾ
ഊർത്തിയെടുക്കുമ്പോൾ
ഉരഞ്ഞുതീരുന്ന കാൽമടമ്പുകളിൽ അലഞ്ഞ കാതങ്ങൾക്ക്
ദൂരമളക്കുന്നുതേയ്മാനങ്ങൾ


പൊള്ളിയ ഉയിർക്കാഴ്ച്ചയിൽ
കണ്ണിൽ കത്തുന്ന സ്വപ്നങ്ങൾ പൊക്കിൾക്കൊടി പിഴുതറുത്ത മനുഷ്യക്കടത്തിൽ

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 31, 2023 316 +6 +2.0%
October 01, 2022 310 +1 +0.4%
August 10, 2022 309 -1 -0.4%
July 04, 2022 310 -4 -1.3%
May 28, 2022 314 +1 +0.4%
April 20, 2022 313 +2 +0.7%
March 12, 2022 311 +7 +2.4%
December 07, 2021 304 -1 -0.4%

Charts

Member of

More Clubhouse users