മെയ്യിലത്തറ് പൂശിയണയും ഇളവെയിൽ തുമ്പീ...
കരള് നിറയണ കാര്യമേറെ ചൊല്ലുവാൻ വെമ്പീ...
കദളിവാഴക്കയിലാടണ് ചെറുമണിക്കുരുവീ...
ഖൽബ് കുളിരണ കാവ്യഗീതം നീയെനിക്കേകീ...
എന്റെ നീലാകാശമാകെ നീ പറന്നോളൂ...
എന്റെ നെഞ്ചിൽ
ചേർന്നിരിക്കാൻ പാറി വന്നോളൂ...
കാത്തിരുന്ന് കുഴഞ്ഞു പോയത് നിന്നെ ഓർത്തല്ലേ...
കാലമേറെ കഴിഞ്ഞു പോയതും നീയറിഞ്ഞില്ലേ ❓...
ഏറെനാളായ് ഞാൻ കൊതിപ്പൂ നീ വരുകില്ലേ❓...
കണ്ണുനീരിൽ തോണിയുന്തി ഞാൻ തളർന്നില്ലേ...
ഞാൻ നിനക്ക് താജ് തോൽക്കണ കൂടു വച്ചോളാം...
എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം...
എന്റെ റൂഹും നിന്റെ ചാരെ ഞാനയച്ചോളാം...
🖤❤💔❣️💕💞💓💜💗💖💘