M0B: 9656351858
fb viju konnamodu
വാൻഗോഗിന്
----------------
ചെവിയറുത്തവൻ
ജീവിതം വെടിഞ്ഞവൻ
അന്നവും വസ്ത്രവും
അന്യനു കൊടുത്തവൻ
ചിത്രകാരാ നിൻ്റെ
സാന്നിദ്ധ്യമെൻ്റെ
രാവിനുനീളം കൂട്ടി,
സ്വാസ്ഥ്യവും തുലയ്ക്കുന്നു.
ഉന്മാദം,
അതിൽ നീ അലിയുന്നു
അതു ഞാനറിയുന്നു
അറിയാത്തോർ
പാവങ്ങൾ
ഭ്രാന്തനെന്നാക്ഷേപിച്ചും
പുച്ഛിച്ചും ചിരിച്ചും
മറയുമ്പോൾ
നിൻ്റെ വിരലിൻ്റെ
ദൈവസ്പർശം,
നിൻ്റെ ബ്രഷിൻ്റെ
അനശ്വരത,
നിൻ്റെ സ്വപ്നങ്ങൾ തൻ
വർണ്ണരാജി
എൻ്റെ ക്യാൻവാസിൽ
വിടരുന്നു.
അറ്റമില്ലാത്ത
നേർരേഖയാണു നീ.
എങ്ങുമെത്താത്ത
വെറും ബിന്ദുവാണു ഞാൻ.
എന്നെത്തൊട്ടു -
തുടങ്ങുക നീ ,
എൻ്റെ ഏകാന്തത
നീട്ടിത്തരിക.
കല്ലിൽ,
മണ്ണിൽ,
മരത്തിലല്ല ഞാൻ കാൺമൂ
ഈശ്വരസാന്നിദ്ധ്യം
നിന്നിൽ,
ഉരുളക്കിഴങ്ങു തിന്നുന്ന
ആ പട്ടിണിക്കോലങ്ങളിൽ
കുത്തുവാക്ക്,
കടം,
യൗവ്വനം,
കണ്ണുനീർ,
ഒറ്റപ്പെടൽ,
അന്തിനേരത്തെ സൗഹൃദം,
ശിക്ഷിച്ചും ശാസിച്ചും
എന്നെപ്പിരിഞ്ഞവൾ
ഒക്കെയും ആസ്വദിക്കുന്നുണ്ടു ഞാൻ
കത്തിജ്വലിക്കുന്ന
സൂര്യനായ് നീ മോളിൽ
ഉള്ളിൽ രസം തേച്ച
കണ്ണാടി ഞാൻ താഴെ
മൂർച്ചയേറിയ
ജീവിതം കൊണ്ടെൻ്റെ
നെഞ്ചുകീറി ഞാൻ
ചോര പകരുന്നു
ബ്രഷ്മുക്കി വരയ്ക്കുക
നീയെൻ്റെ
ശിഷ്ടജീവിതം
ചിത്രകാരാ.......
വിലാസം
കൊന്നമൂട് വിജു
ചുള്ളിമാനൂർ പി.ഒ.
നെടുമങ്ങാട്
തിരുവനന്തപുരം
PIN - 695541
Invited by: Rahul S
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 04, 2023 | 783 | +5 | +0.7% |
November 28, 2022 | 778 | +6 | +0.8% |
September 19, 2022 | 772 | +3 | +0.4% |
August 03, 2022 | 769 | +8 | +1.1% |
May 21, 2022 | 761 | +7 | +1.0% |
April 13, 2022 | 754 | +7 | +1.0% |
February 19, 2022 | 747 | +21 | +2.9% |
January 07, 2022 | 726 | +25 | +3.6% |
November 30, 2021 | 701 | +52 | +8.1% |
October 22, 2021 | 649 | +57 | +9.7% |