Karimariyannur Abdul on Clubhouse

Updated: Nov 25, 2023
Karimariyannur Abdul Clubhouse
455 Followers
152 Following
Jun 15, 2021 Registered
@karimariyannur Username

Bio

[email protected]

00919846589248
Fb karimariyannur,
Poet,writer,
metal market analyst and consultant, entrepreneur

കവി, എഴുത്തുകാരൻ, മെറ്റൽ മാർക്കറ്റ് അനലിസ്റ്റ് & കൺസൾട്ടന്റ്, സംരംഭകൻ.



കടലാഴങ്ങൾ


പ്രണയത്താൽ നമ്മൾ

ഒലിച്ചുപോകും , കുടിലും 

കുടുംബവും, പിന്നെ നീ

 തീർത്തൊരു സ്വപ്നങ്ങളും 


പ്രണയാർദമാം കടൽ

 തീരത്തെ ദുർഗന്ധങ്ങൾ

വഴിയിൽ ഉപേക്ഷിച്ചതൊ

ഈ പ്രണയമീനുകൾ


നിതൃവുമെത്തുന്നു 

സന്ദർശകർ വർണ്ണങ്ങളിൽ 

ഉപ്പുചവർക്കുന്ന കടൽ 

തീരത്തെ ഉടലാഴങ്ങൾ


ഏകാന്തരാവുന്നു 

കടലും കടലാഴവും ,

എന്നെ തനിച്ചാക്കി 

മടങ്ങിയ സന്ധ്യയും


കാത്തിരിന്നു  പിന്നെയും

 നീ അയച്ച സന്ദേശത്തെ

ഒരു കാറ്റും പറയാതെ 

പോയ ചുടു ചുംബനത്തെ




(കരീം അരിയന്നുർ) 

karimariyannur@gmail



പരകായ പ്രവേശം

ഇടറിയ മനസ്സിലേക്ക്
ഇടയ്ക്കിടെ
അവൻ വന്നു പോകുന്നതു
പറഞ്ഞില്ല ഞാനാരോടും

ചിരിക്കില്ല
കരയില്ല
നിസംഗതയാണെപ്പോഴും

തെറിച്ചു വീണ രക്തകറ പോലെ
പറ്റിപ്പിടിച്ചൊരു ഇരിപ്പാണവൻ

ശയന മുറിയിൽ,
ബാക്കി വെച്ച സംഭാഷണം
കൊണ്ടന്നെ തുറിപ്പിച്ചു നോക്കും

ചിലപ്പോൾ ഇറക്കാനും തുപ്പാനും
വയ്യാത്ത അതിഥിയാവും

പിണങ്ങി പോയ വാക്കുകൾ പോലെ
എത്ര കൊട്ടിയടച്ചാലും തിരിച്ചെത്തും

ഇന്നിപ്പോൾ , പരസ്പരം
ഞങ്ങളിങ്ങനെ........

3




9846589248
[email protected]

Abdulkareem P.A.
(Karimariyannur)
Pokakillath house
Ariyannur 680102


ഡിവോഴ്സ്

(കരീം അരിയന്നൂർ)

ദുശ്ശീലങ്ങൾ ഉള്ളതിനാൽ
അവൾ എന്നെയും ശീലങ്ങൾ
ഒന്നും ഇല്ലാത്തതിനാൽ
ഞാൻ അവളെയും എന്നും
ഡീവോഴ്സ് ചെയ്യും
പിന്നെ ഇണങ്ങും
വീണ്ടും പിണങ്ങും

കുട്ടികൾക്കു മുമ്പിൽ
വേവാത്ത കിഴങ്ങിൽ ഉരുണ്ട്
വാക്കുകൾ തൊണ്ടയിൽ
കുരുക്കി പരസ്പരം കളിക്കും

പുഞ്ചിരിച്ചു നേരിടും
സൗഹ്യദങ്ങളെ

ശയന മുറിയിൽ ഒരേ വിരിപ്പിൽ
വികാരങ്ങൾക്ക് അവധി
കൊടുത്തു ചുരുങ്ങി കൂടും

ചേഷ്ടകൾക്ക് പാളിച്ച
പറ്റിയാൽ ക്ഷമാപണം പറഞ്ഞ്
സ്വയം ഉൾവലിയും

പുറത്തുള്ളവരോട് പുഞ്ചിരിച്ച്
നരകൾ കറുപ്പിച്ചു
മാത്യകാ ദമ്പതികളാവും

അത്ര മേൽ ഇഷ്ടപ്പെട്ട്
ഡിവോർസ് ചെയ്യാനാവാതെ
തിരിച്ചു കേറാനാവാത്ത
വാരിക്കുഴിയിലേക്ക് വീണ്ടും വീഴൂം

Edited

Invited by: Abdul karim

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 25, 2023 455 -2 -0.5%
January 23, 2023 457 -2 -0.5%
September 28, 2022 459 +7 +1.6%
August 07, 2022 452 +2 +0.5%
July 02, 2022 450 -1 -0.3%
May 25, 2022 451 +4 +0.9%
April 17, 2022 447 +2 +0.5%
March 10, 2022 445 +6 +1.4%
January 12, 2022 439 +14 +3.3%
December 05, 2021 425 +17 +4.2%

Charts

Member of

More Clubhouse users